കിയയുടെ പ്രീമീയം എസ്‌യുവി വാങ്ങി മലയാളികളുടെ പ്രിയ സീരിയൽ നടി

മലയാളിയും സീരിയലും തമ്മിലുള്ള ബന്ധം പണ്ട് ദൂരദർശൻ മുതൽ തുടങ്ങിയതാണ്. നമ്മളിൽ പലരും ജ്വാലയായ് എന്ന സീരിയലാവും ജീവിതത്തിൽ ആദ്യമായി കണ്ടുതുടങ്ങിയതെന്ന് പറഞ്ഞാലും വലിയ തെറ്റൊന്നുമില്ല. അതിന്റെ ടൈറ്റിൽ എഴുതി കാണിക്കുന്നതും പശ്ചാത്തല സംഗീതവുമെല്ലാം 90 കിഡ്‌സിന്റെ മനസിൽ ആഴത്തിൽ പതിഞ്ഞ ഒന്നാണ്. അതിപ്പോൾ സ്ത്രീ-പുരുഷ ഭേദമന്യേ അങ്ങനെയാണ്.

ടെലിവഷൻ എല്ലാ വീടുകളിലും ഇല്ലാതിരുന്ന കാലത്ത് പോലും സീരിയലുകൾ മലയാളികൾക്ക് അത്രമേൽ പ്രിയങ്കരമാണെങ്കിൽ ഇന്നത്തെ സ്‌മാർട്ട്ഫോൺ യുഗത്തിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇന്ന് സീരിയലുകൾക്ക് കാര്യമായി നിലവാരത്തകർച്ച ഉണ്ടായിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ എണ്ണത്തിലൊന്നും യാതൊരുവിധ കുറവും സംഭവിച്ചിട്ടുമില്ലെന്നത് രസകരമായ കാര്യമാണ്. ഏതൊക്കെ വെബ് സീരീസുകൾ എവിടെയൊക്കെ വന്നാലും സീരിയലുകളുടെ തട്ട്താഴ്ന്നു തന്നെയിരിക്കും.

Malayalam Serial Actress Varada Buys New Kia Seltos SUV

ദൂരദര്‍ശനിലും ഏഷ്യാനെറ്റിലും സൂര്യയിലും കൈരളിയിലുമൊക്കെയായി എത്രയെത്ര സീരിയലുകളാണ് ആറ് മണി മുതലുള്ളത്. എന്തിന് പകൽ സമയങ്ങളിൽ പോലും സീരിയലുകളുടെ അതിപ്രസരമാണ് ഇന്ന് ചാനലുകളിൽ. അതിനാൽ തന്നെ സീരിയൽ താരങ്ങൾക്ക് മലയാളികളുടെ മനസിലുള്ള സ്വീകാര്യതയും വേറെ തന്നെയാണ്. ഇവരുടെ വാർത്തകളും വിശേഷങ്ങളുമെല്ലാം അറിയാനും നമുക്ക് ഏറെ ഇഷ്‌ടമാണ്. 2006-ൽ പുറത്തിറങ്ങിയ വാസ്‌തവം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നായികയാണ് വരദ.

പിന്നീട് മിനിസ്ക്രീനിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ വരദ ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്നൊരു സെലിബ്രിറ്റി കൂടിയാണ്. കരിയറിൽ അമല എന്ന മഴവിൽ മനോരമയിലെ സീരിയലാണ് താരത്തിന് ബ്രേക്ക്ത്രൂ നൽകിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് പൂർത്തീകരിച്ചിരിക്കുകയാണ് വരദ. എന്തെന്നല്ലേ? കിയയുടെ മിഡ് സൈസ് എസ്‍യുവി സെൽറ്റോസ് സ്വന്തമാക്കിയ സന്തോഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് സീരിയൽ താരമിപ്പോൾ.

Malayalam Serial Actress Varada Buys New Kia Seltos SUV

ഇക്കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി വരദ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. കിയയുടെ വിതരണക്കാരായ ഇഞ്ചിയോൺ കിയയിൽ നിന്നാണ് പുത്തൻ എസ്‌യുവിയെ നടി കൂടെക്കൂട്ടിയിരിക്കുന്നത്. അടുത്തിടെ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തിയെങ്കിലും കിയ സെൽറ്റോസിന്റെ ആദ്യ തലമുറയാണ് വരദയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനോടെയാണ് സെൽറ്റോസ് വരുന്നതെങ്കിലും താരം സ്വന്തമാക്കിയിരിക്കുന്നത് ഏത് വേരിയന്റാണെന്ന് വ്യക്തമല്ല.

10.90 ലക്ഷം രൂപ മുതൽ 19.70 രൂപ വരെയാണ് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് കിയ സെൽറ്റോസിന് വരുന്ന എക്സ്ഷോറൂം വില. 2019-ലാണ് സെല്‍റ്റോസ് എന്ന മിഡ്‌സൈസ് എസ്‌യുവിയുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ നമ്മുടെ വിപണിയിലേക്ക് എത്തുന്നത്. അവതരണത്തിനു ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായി മാറാനും അതിവേഗം സെൽറ്റോസിനായി. ഇന്ത്യക്കാർക്ക് പരിചിതമല്ലാത്ത ഡിസൈൻ ശൈലിയും അത്യാധുനിക ഫീച്ചറുകളുടെ അകമ്പടിയുമാണ് മോഡലിനെ വലിയ ഹിറ്റാക്കി മാറ്റിയത്.

Malayalam Serial Actress Varada Buys New Kia Seltos SUV

ഈ നാല് വർഷക്കാലയളവിനുള്ളിൽ 5 ലക്ഷം യൂണിറ്റ് വിൽപ്പനയും കിയ സെൽറ്റോസ് പിന്നിട്ടിരുന്നു. ഇന്ന് നിരവധി മോഡലുകൾ അരങ്ങുവാഴുന്ന സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് സെൽറ്റോസ്. ഇന്ന് കിയയുടെ വിൽപ്പനയുടെ 55 ശതമാനത്തോളം സംഭാവന ചെയ്യുന്നത് സെൽറ്റോസാണ്. ക്രെറ്റയുമായി പ്ലാറ്റ്ഫോം, എഞ്ചിൻ എന്നിവയെല്ലാം പങ്കിടുന്നുണ്ടെങ്കിലും രണ്ടും തമ്മിൽ കാഴ്ച്ചയിൽ യാതൊരു വിധ സാമ്യതകളുമില്ലാത്തതാണ് സെൽറ്റോസിനെ ഇത്രയും വലിയ വിജയത്തിലേക്ക് നയിച്ചത്.

വിവധ കളർ ഓപ്ഷനുകളിൽ മിഡ്-സൈസ് എസ്‌യുവി ലഭ്യമാണെങ്കിലും സ്പോർട്ടി ഭാവം നൽകുന്ന ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള സെൽറ്റോസിനെയാണ് വരദ സ്വന്തമാക്കിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ സിഗ്നേച്ചർ ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഫോഗ്‌ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ ഫിനിഷ് സ്‌കിഡ്പ്ലേറ്റ്, 18 ഇഞ്ച് മള്‍ട്ടി സ്‌പോക് അലോയ് വീലുകൾ എന്നിവയെല്ലാമാണ് കിയ മോഡലിനെ കിടിലമാക്കുന്നത്.

Malayalam Serial Actress Varada Buys New Kia Seltos SUV

യൂറോപ്യൻ ടച്ചുള്ള ഇന്റീരിയറാണ് സെൽറ്റോസിന്റെ അകത്തളത്തെ വേറിട്ടുനിർത്തുന്ന കാര്യം. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, UVO കണക്റ്റഡ് ഫീച്ചറുകൾ, 7 ഇഞ്ച് ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതറൈറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, മൾട്ടി-ഫംഗ്ഷൻ സ്‌റ്റിയറിംഗ് വീൽ, 8-സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം, ഹെഡ്സ്-അപ്-ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, മൂഡ് ലൈറ്റിംഗ്, TPMS, പുഷ്ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ്കൺട്രോൾ, പിൻസീറ്റ് ബാക്ക്‌റെസ്‌റ്റ് പോലുള്ള കിലിടൻ സവിശേഷതളും സെൽറ്റോസിലുണ്ട്.

സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും മോശമാക്കാത്ത രീതിയിലാണ് കിയ സെൽറ്റോസിനെ കമ്പനി ഒരുക്കിയെടുത്തിരിക്കുന്നത്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, VSM, ഹിൽ അസിസ്റ്റ് കൺട്രോൾ, പോലുള്ളവയെല്ലാം എസ്‌യുവിയുടെ ഭാഗമാണ്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് വേരിയന്റിൽ ADAS പോലുള്ള എക്സ്ട്രാ സേഫ്റ്റി ഫീച്ചറുകളും ലഭിക്കും.

More from DriveSpark

Article Published On: Wednesday, August 2, 2023, 14:58 [IST]
English summary
Malayalam serial actress varada buys new kia seltos suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X