എല്ലാം ദൈവകൃപ, മകൻ പുത്തൻ കാർ വാങ്ങിയ സന്തോഷത്തിൽ മലയാളത്തിന്റെ പ്രിയഗായകൻ കെജി മാർക്കോസ്

യേശുദാസിനേപ്പോലെ തന്നെ മലയാളത്തിന്റെ പ്രിയഗായകനാണ് കെജി മാർക്കോസ്. ഗാനമേളകളിലൂടെ സിനിമാരംഗത്തേക്ക് വരുകയും ഒരുപാട് പാട്ടുകള്‍ ആസ്വാദകര്‍ക്ക് സമ്മാനിക്കുകയും ചെയ്ത അനുഗ്രഹീത ഗായകനാണ് ഇദ്ദേഹം. ഇസ്രയേലിൻ നാഥനായി വാഴുമേക ദൈവം എന്ന ഗാനം മാത്രം മതി മാർക്കോസിന്റെ ലെവൽ മനസിലാക്കാൻ. എത്രതലമുറ കഴിഞ്ഞാലും ഈയൊരു പാട്ടിന്റെ വീര്യം കുറയുകയുമില്ല. കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയിലെ കന്നിപ്പൂമാനം കണ്ണുംനട്ട് എന്ന മെലഡിയിലൂടെയാണ് മാര്‍ക്കോസ് ചലച്ചിത്രഗാന രംഗത്തേക്ക് വരുന്നത്. എങ്കിലും സിനിമ പിന്നണിഗാന രംഗത്ത് അത്ര സജീവമാകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും ഭക്തിഗാനങ്ങളിലൂടെയും ഗാനമേളകളിലൂടെയും മാർക്കോസിന്റെ ശബ്ദം മലയാളികൾക്ക് പ്രിയങ്കരമായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ പാട്ടുകാരൻ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളിൽ ഒന്ന് പങ്കുവെച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല, വീട്ടിലേക്ക് പുതിയൊരു കാർ വന്നതിന്റെ സന്തോഷമാണ് കെജി മാർക്കോസ് ഫെയ്‌സ്‌ബുക്കിലൂടെ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഗായകന്റെ മൂത്തമകൻ പുതുതായി ടാറ്റയുടെ കർവ് കൂപ്പെ എസ്‌യുവിയാണ് പോർച്ചിലെത്തിച്ചിരിക്കുന്നത്. മകൻ പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Malayalam Singer KG Markose Son Bought New Tata Curvv Coupe SUV

സ്പോർട്ടിയർ റെഡ് കളർ ഓപ്ഷനാണ് മാർക്കോസിന്റെ മകൻ തെരഞ്ഞെടുത്തിരിക്കുന്നത്. ഇലക്ട്രിക്, ICE എഞ്ചിനുകളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ വികസിപ്പിച്ചെടുത്ത ഒരു പുതിയ അഡാപ്റ്റീവ് ടെക്-ഫോർവേഡ് ലൈഫ് സ്റ്റൈൽ ആർക്കിടെക്ചർ ATLAS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ തങ്ങളുടെ പുത്തൻ കൂപ്പെ എസ്‌യുവിയെ പണികഴിപ്പിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് തരത്തിൽ കർവ് വാങ്ങാനാവും.

ഗായകൻ മാർക്കോസിന്റെ മകൻ ഇതിൽ ICE എഞ്ചിൻ മോഡലാണ് വാങ്ങിയിരിക്കുന്നത്. പക്ഷേ പെട്രോളാണോ ഡീസൽ ആണോയെന്ന കാര്യം വ്യക്തമായിട്ടില്ല. 10 ലക്ഷം മുതൽ 19.52 ലക്ഷം രൂപ വരെയാണ് ടാറ്റ കർവിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 40.5kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലെത്തുന്ന കർവ് ഇവിക്ക് 17.49 ലക്ഷം മുതൽ 22.24 ലക്ഷം വരെയാണ് വില വരിക.

Malayalam Singer KG Markose Son Bought New Tata Curvv Coupe SUV

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയൻ്റ് മൂഡ് ലൈറ്റിംഗ്, വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്, 9-സ്പീക്കർ JBL ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഗേജ് ക്ലസ്റ്റർ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ഇലക്ട്രോക്രോമിക് IRVM എന്നീ ഫീച്ചറുകളെല്ലാം ടാറ്റ കർവിൽ കുത്തിനിറച്ചിട്ടുണ്ട്.

ഇലുമിനേറ്റഡ് ആൻഡ് കൂൾഡ് ഗ്ലോവ്ബോക്സ്, പവർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രോണിക് കൺട്രോൾഡ് റിയർ ബൂട്ട് ലിഡ്, 360-ഡിഗ്രി ക്യാമറ ലെവൽ-2 ADAS എന്നിവയും ടാറ്റ കർവിന്റെ ഭാഗമാണ്. പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന എസ്‌യുവി കൂപ്പെ സ്റ്റൈൽ തന്നെയാണ് ടാറ്റ കർവിന്റെ ഏറ്റവും വലിയ എക്സ്റ്റീരിയർ ഹൈലൈറ്റ്. ഒപ്പം കണക്റ്റഡ് എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ എന്നിവ കൂടിയാവുമ്പോൾ സംഗതി കളറാവും.

Malayalam Singer KG Markose Son Bought New Tata Curvv Coupe SUV

ഇതോടൊപ്പം 18 ഇഞ്ച് പെറ്റൽ-സ്റ്റൈൽ അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഗ്ലോസ് ബ്ലാക്ക് ക്ലാഡിംഗുകൾ എന്നിവ പോലുള്ള ഫീച്ചറുകളും കൂടിയാവുമ്പോൾ കൂപ്പെ സ്പോർട് യൂട്ടിലിറ്റി വാഹനം വേറെ ലെവലാകുന്നുണ്ട്. 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ ടർബോ പെട്രോൾ, ഹൈപ്പീരിയൻ ഡയറക്ട് ഇഞ്ചക്ഷൻ എഞ്ചിൻ ഓപ്ഷനുകളാണ് കർവിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ട്രാൻസ്മിഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. വലിപ്പത്തിലേക്ക് വന്നാൽ ടാറ്റ മോട്ടോർസിന്റെ കൂപ്പെ എസ്‌യുവിക്ക് 4,308 മില്ലീമീറ്റർ നീളവും 1,810 മില്ലീമീറ്റർ വീതിയും 1,630 മില്ലീമീറ്റർ ഉയരവും 208 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. 500 ലിറ്റർ ബൂട്ട് സ്പേസാണ് ടാറ്റ കർവിന്റെ മറ്റൊരു ഹൈലൈറ്റ്. രണ്ടാം നിര സീറ്റുകൾ മടക്കിയാൽ 973 ലിറ്ററായും ഇത് വികസിപ്പിക്കാനാവും.

More from DriveSpark

Article Published On: Thursday, August 14, 2025, 14:31 [IST]
English summary
Malayalam singer kg markose son bought new tata curvv coupe suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X