100 മില്യൺ ദിർഹം കൊടുത്താലും വേണ്ടന്ന് പറയും, മകൾക്ക് 12.50 കോടിയുടെ ലക്ഷ്വറി കാർ സമ്മാനിച്ച് മലയാളി വ്യവസായി

വിവാഹ ആവശ്യങ്ങൾക്കോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ വേണ്ടി സ്വർണമെടുക്കാൻ പോയാലോ എന്ന് തീരുമാനിച്ചാൽ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് മലബാർ ഗോൾഡ് (Malabar Gold). കൊപ്രാ കച്ചോടത്തിൽ നിന്നും തുടങ്ങി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖലയായി വളർന്നു നിൽക്കുന്ന കമ്പനിയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. കോഴിക്കോട് പാളയത്തെ ഒറ്റ മുറിയില്‍ നിന്നും 1993-ല്‍ തുടക്കമിട്ട മലബാര്‍ ഗ്രൂപ്പ് ഇന്ന് വിറ്റുവരവില്‍ ലോകത്തെ ആറാമത്തെ ജെം ആന്‍ഡ് ജ്വല്ലറി റീട്ടെയിൽ ശൃംഖലയാണെന്നാണ് റിപ്പോർട്ടുകൾ.

ആഗോള തലത്തിൽ ബിസിനസ് സാന്നിദ്ധ്യമുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പ്രധാന അമരക്കാരാണ് എംപി അഹമ്മദും ഫൈസൽ മലബാറും. ഇതിൽ രണ്ടാമത്തെയാൾ യുവതലമുറയ്ക്ക് വരെ ഏറെ സുപരിചിതനാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഫൈസൽ കോസ്മോസ് സ്പോർട്‌സ് വേൾഡിന്റെ കോ-ചെയർമാൻ കൂടിയാണ്. മാത്രമല്ല, യുഎഇയിലെ പ്രമുഖ വ്യവസായികളിൽ ഒരാളാണുമാണ് ഇദ്ദേഹം.

Malayali Businessman Faisal Malabar Gifted His Daughter A Rolls Royce Cullinan Worth 12 50 Crore

ഇപ്പോഴിതാ മകൾക്ക് വലിയൊരു ആഡംബര കാർ സമ്മാനം കൊടുത്ത് ഞെട്ടിച്ചിരിക്കുകയാണ് ഫൈസൽ മലബാർ. എന്റെ ജാമിയ മോൾക്കും ഇന്നാമിനും ഒരു സർരപ്രൈസ് എന്ന അടിക്കുറിപ്പോടെ ഇദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഒന്നിനോടും വലിയ ആഗ്രഹമില്ലാത്ത മകളെ ഞെട്ടിക്കുക എന്നത് തന്നെയായിരുന്നു പ്രമുഖ മലയാളി ബിസിനസുകാരന്റെ ഉദ്ദേശം. ഇക്കാര്യം അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

100 മില്യൺ ദിർഹം ഒന്നിച്ച് കൊടുത്താലും വാങ്ങിക്കാത്തയാളാണ് മകളെന്നും ഫൈസൽ മലബാർ പറയുന്നു. അതിനാലാണ് ഇങ്ങനെയാരു സമ്മാനം കൊടുക്കാൻ വാപ്പ തീരുമാനിച്ചത്. ഇനി വണ്ടിയേതാണെന്ന് അറിയേണ്ട. ആഡംബര കാറുകളുടെ സുൽത്താനായ റോൾസ് റോയ്‌സിന്റെ കലിനൻ എസ്‌യുവിയാണ് മകൾക്ക് സർപ്രൈസായി കൊടുത്തിരിക്കുന്നത്. ഒരുപാട് ഉയർച്ചകളിൽ എത്തട്ടെ, സർവശക്തന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്നും ഫൈസൽ മകൾക്ക് വാഹനം കൈമാറിക്കൊണ്ട് പറഞ്ഞു.

Malayali Businessman Faisal Malabar Gifted His Daughter A Rolls Royce Cullinan Worth 12 50 Crore

എന്റെ മോളാണ് എന്റെ ലോകം. ജനിച്ച നാളിന്നു വരെ എനിക്കിന്നത് വേണം എന്നൊരിക്കലും വാശി പിടിക്കാത്ത, പ്രായത്തേക്കാളും വളരേ അധികം പക്വത കാണിക്കുന്ന എന്റെ മോൾ, സർപ്രൈസ് കണ്ട് ഒരുപാട് സന്തോഷമായി അവൾക്കെന്നും അവരുടെ സന്തോഷമാണ് നമുക്ക് വലുതെന്നും ഇന്നാമിനെ കാണുമ്പോഴും അവളുടെ ചെറുപ്പകാലം എനിക്ക് ഓർമവരും, എന്റെ മോൾക്ക്‌ അള്ളാഹു എല്ലാവിധ സ്വഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കുമാറാവട്ടെയെന്നും ഫൈസൽ മലബാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.

ഫൈസൽ മലബാർ ജാമിയക്ക് സമ്മാനം കൊടുത്തിരിക്കുന്ന റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിക്ക് ഏകദേശം 12.25 കോടി രൂപയോളമാണ് ഇന്ത്യയിൽ വരുന്ന വില. L-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ചെറിയ ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ എന്നിവയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് അഴകേകുന്ന കാര്യങ്ങൾ.

Malayali Businessman Faisal Malabar Gifted His Daughter A Rolls Royce Cullinan Worth 12 50 Crore

2018-ൽ വിപണിയിലെത്തിയ കലിനൻ റോൾസ് റോയ്‌സിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ കൂടിയാണ്. എസ്‌യുവി അതിൻ്റെ സമൃദ്ധി കാരണം നിരവധി സെലിബ്രിറ്റികൾക്കിടയിലും വ്യവസായി പ്രമുഖർക്കിടയിലും വളരെ പ്രശസ്തി നേടിയിട്ടുണ്ട്. ഫൈസൽ മലബാർ മകൾക്ക് കൊടുത്ത വണ്ടിക്ക് 916 എന്ന ഫാൻസി നമ്പരും കാണാം. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് ഈ കൂറ്റൻ കാറിന്റെ ഹൃദയം.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 5,000 ആർപിഎമ്മിൽ പരമാവധി 583 bhp കരുത്തും 1,600 ആർപിഎമ്മിൽ 900 Nm ടോർക്കും വരെ നിർമിക്കാൻ ശേഷിയുള്ളതാണ് കലിനനിലെ V12 എഞ്ചിൻ. സ്റ്റാൻഡേർഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ കലിനൻ പെർമനെന്റ് ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കുതിക്കാനും വാഹനത്തിനാവും.

More from DriveSpark

Article Published On: Tuesday, December 10, 2024, 14:10 [IST]
English summary
Malayali businessman faisal malabar gifted his daughter a rolls royce cullinan worth 12 50 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X