പോയ വർഷം മാത്രം വാങ്ങിയത് 13.95 കോടി രൂപയുടെ കാറുകൾ; ഇതുപോലെ വണ്ടിഭ്രാന്തുള്ള അച്ഛനും മകനും വേറെയില്ല!

മലയാള സിനിമ നടൻമാരിൽ ഭൂരിഭാഗവും വണ്ടിഭ്രാന്തൻമാരാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. താരങ്ങൾ പുതുതായി വാഹനങ്ങൾ വാങ്ങുന്ന വിശേഷങ്ങളെല്ലാം അറിയാൻ പ്രേക്ഷകർക്ക് വളരെ താത്പര്യമുള്ള വിഷയമാണ്. മോളിവുഡിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തൻമാർ ആരാണെന്ന് ചോദിച്ചാൽ മലയാളികൾ ഒന്നടങ്കം പറയും അത് മെഗാസ്റ്റാർ മമ്മൂട്ടിയും കുഞ്ഞിക്ക ദുൽഖർ സൽമാനും ആണെന്ന്. ഡ്രൈവറെ പിന്നിലിരുത്തി തന്‍റെ കാറുകളിൽ പായുന്ന മമ്മൂട്ടിയുടെ കഥകളെല്ലാം നാം പല തവണ കേട്ട് തഴമ്പിച്ചതുമാണല്ലോ. കാർ മാത്രമല്ല അതിന്റെ നമ്പരും വേറിട്ടുനിൽക്കണമെന്ന ചിന്താഗതിയുള്ളവരാണ് അച്ഛനും മകനും.

369 എന്ന നമ്പർ കണ്ടാൽ അത് മമ്മൂക്കയുടെ വണ്ടിയാണെന്ന് കേരളത്തിലെ കൊച്ചുകുട്ടികൾക്ക് വരെ അറിയാം. ഓരോ വർഷവും പുത്തൻ കാറുകൾ ഗരാജിലെത്തിക്കുന്ന ഇവർ മോളിവുഡിൽ ഏറ്റവും കൂടുതൽ കാറുകൾ സ്വന്തമായുള്ള താരങ്ങളാണ്. പോയ വർഷവും അത്യാഡംബര വാഹനങ്ങൾ ദുൽഖറും മമ്മൂക്കയും സ്വന്തമാക്കിയിരുന്നു. ഏകദേശം നാലോളം കാറുകൾ ഇരുവരും പുതുതായി മുറ്റത്തെത്തിച്ചുവെന്നാണ് കരുതുന്നത്. അത് ഏതെല്ലാമെന്ന് ഒന്ന് പരിചയപ്പെട്ടാലോ?

Mammootty And Dulquer Salmaan Bought 4 Luxury Cars Last Year

മെയ്ബാക്ക് GLS600: കഴിഞ്ഞ വർഷം ഏപ്രിലിലാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും പുതിയ മെർസിഡീസ് മെയ്ബാക്ക് GLS600 ആഡംബര എസ്‌യുവി സ്വന്തമാക്കുന്നത്. കറുപ്പിലൊരുങ്ങിയിരിക്കുന്ന ഈ സ്പോർട് യൂട്ടിലിറ്റി വാഹനം മമ്മൂട്ടിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 369 എന്ന ഫാൻസി നമ്പറിനായി താരം 1.85 ലക്ഷം രൂപ നൽകിയെന്നാണ് റിപ്പോർട്ട്.

ഏകദേശം 3.35 കോടി രൂപ എക്സ്ഷോറൂം വില വരുന്ന മോഡലിന് കൊച്ചിയിൽ 4.25 കോടിക്ക് മുകളിലാണ് ഓൺ-റോഡ് വില വരുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 4.0 ലിറ്റർ ബൈടർബോ V8 എഞ്ചിൻ തുടിപ്പേകുന്ന മെർസിഡീസ് ബെൻസ് എസ്‌യുവിക്ക് 557 bhp പവറിൽ പരമാവധി 730 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഹൈബ്രിഡ് സംവിധാനത്തിന് ആവശ്യാനുസരണം 22 bhp കരുത്തും 250 Nm ടോർക്കും വരെ നൽകാനാവും.

Mammootty And Dulquer Salmaan Bought 4 Luxury Cars Last Year

മെർസിഡീസ് എഎംജി A45S: കഴിഞ്ഞ വർഷമാണ് മമ്മൂക്കയുടെ ഗരാജിലേക്ക് A45S എന്ന ജർമൻ ഹോട്ട് ഹാച്ച്ബാക്ക് കടന്നുവരുന്നത്. മാഗ്മ ഓറഞ്ച് കളറുള്ള ഈ കാറിലാണ് ഇക്കയുടെ ഇപ്പോഴത്തെ സഞ്ചാരം. 415 bhp പവറിൽ 500 Nm ടോർക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ലക്ഷ്വറി കാറിന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫോർ വീൽ ഡ്രൈവ് ഓപ്ഷനുമുള്ള ഹാച്ച് മോളിവുഡിൽ മറ്റാർക്കുമില്ല.

92.50 ലക്ഷം രൂപയാണ് പുതിയ മെർസിഡീസ് ബെൻസ് എഎംജി A45S A45 S ഹോട്ട് ഹാച്ച്ബാക്കിൻ്റെ എക്‌സ്‌ഷോറൂം വില. അതേസമയം കൊച്ചിയിൽ ഈ കാറിന് 1.19 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. രാജ്യത്തെ പെർഫോമൻസ് കാറുകളിലെ രാജവായാണ് ഈ ജർമൻ മോഡൽ അറിയപ്പെടുന്നതു തന്നെ. മെയ്ബാക്ക് GLS 600 എസ്‌യുവിക്ക് ശേഷം മമ്മൂട്ടിയുടെ ഗാരിജിൽ പോയ വർഷം എത്തിയ വാഹനമാണ് ബെൻസിന്റെ ഈ പെർഫോമൻസ് കാർ.

Mammootty And Dulquer Salmaan Bought 4 Luxury Cars Last Year

ബിഎംഡബ്ല്യു 7 സീരീസ്: മോളിവുഡ് സിനിമ താരങ്ങൾക്കിടയിൽ പ്രത്യേക ഫാൻബേസുള്ള മോഡലാണിത്. 740i ലക്ഷ്വറി സെഡാന്റെ M സ്പോർട്ട് പതിപ്പ് തമിഴ്‌നാട്ടിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതലായും ദുൽഖർ സൽമാനാണ് ഈ വാഹനം ഉപയോഗിക്കാറുള്ളത്. 1.81 കോടി രൂപയാണ് പുതിയ ബിഎംഡബ്ല്യു 7 സീരീസിന്റെ എക്‌സ്ഷോറൂം വില. ചെന്നൈയിൽ ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 2.30 കോടി രൂപയാണ് കാറിന് വരുന്ന ചെലവ്.

375 bhp കരുത്തിൽ 520 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റർ, ഇൻ-ലൈൻ ആറ് സിലിണ്ടർ, ടർബോചാർജ്ഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ സ്റ്റാൻഡേർഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 5.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. അതേസമയം പരമാവധി വേഗം 250 കി.മീറ്ററായും കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഫെറാറി 296 GTB: സുപ്ര, 911 എന്നിവ പോലെയുള്ള മറ്റ് വിദേശ കാറുകളുടെ കമനീയ ശേഖരമുള്ള ദുൽഖർ സൽമാൻ പോയ വർഷം സ്വന്തമാക്കിയ അപൂർവ വാഹനങ്ങളിൽ ഒന്നായിരുന്നു 296 GTB. മോളിവുഡിലെ ആദ്യത്തെ ഫെറാറി കാർ കൂടിയാണിത്. പഴയ ഫെറാറി മോഡലുകളിൽ സാധാരണയായി കാണുന്ന ഒരു പ്രത്യേക നിറമായ റോസോ റൂബിനോ മെറ്റലിസാറ്റോയിലാണ് അദ്ദേഹം സ്വന്തമാക്കിയതും. V6 എഞ്ചിനുള്ള ബ്രാൻഡിന്റെ ഏറ്റവും ശക്തമായ കാർ കൂടിയാണിത്.

ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.9 ലിറ്റർ V6 എഞ്ചിനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഹൈ-പെർഫോമൻസിനായാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ഏകദേശം 5.40 കോടി രൂപയാണ് പുതിയ ഫെറാറി 296 GTB സൂപ്പർകാറിന്റെ ഇന്ത്യയിലെ എക്‌സ്ഷോറൂം വില. അതേസമയം ടാക്‌സ്, ഇൻഷുറൻസ് പോലുള്ള മറ്റ് ചെലവുകളെല്ലാം കൂട്ടി 6.21 കോടിയാണ് ഓൺ-റോഡ് വരുന്ന വില.

More from DriveSpark

Article Published On: Saturday, August 17, 2024, 9:00 [IST]
English summary
Mammootty and dulquer salmaan bought 4 luxury cars last year worth 13 95 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X