ആചാര വെടിക്ക് ഇതാ ബെസ്റ്റ്, സ്വപ്‌ന വാഹനം വാങ്ങിയ സന്തോഷത്തിൽ ആകാശത്തേക്ക് വെടിയുതിർത്ത് യുവാവ്

പുതിയൊരു കാർ വാങ്ങുക എന്നത് എല്ലാവരേയും സംബന്ധിച്ച് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. വാഹനത്തിന്റെ ഡെലിവറി ഗംഭീരമാക്കാൻ വീഡിയോ എടുക്കുന്നതും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതുമെല്ലാമാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യത്യസ്‌തമായി ഡ്രീം കാറിന്റെ ഡെലിവറിയെടുക്കാൻ എത്തിയ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. നേരത്തെ വാഹനം വാങ്ങാൻ ഒട്ടകത്തിൻ്റെ പുറത്തുകയറി മഹീന്ദ്ര ഡീലർഷിപ്പിൽ എത്തുന്ന ദമ്പതികളുടെ വീഡിയോയും വലിയ തരത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും ഒന്നുമല്ലെന്ന് തെളിയിക്കുന്ന വീഡിയോ ക്ലിപ്പാണ് ഇൻസ്റ്റഗ്രാമിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

നിലവിൽ ഇൻ്റർനെറ്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര ഥാർ റോക്‌സ്. പലരും മനസിൽ കൊണ്ടുനടക്കുന്ന എസ്‌യുവിയെ വീട്ടിലേക്ക് ആനയിക്കാൻ തോക്കുമായാണ് യുവാവ് എത്തിയത്. വണ്ടി ഷോറൂമിൽ നിന്നും പുറത്തിറക്കി കൊണ്ടുപോവുമ്പോൾ ആകാശത്തേക്ക് വെടിവെക്കുന്നതും കാണാം. സംഭവം ഇങ്ങ് കേരളത്തിൽ ഒന്നുമല്ലെന്ന് ആദ്യമേ പറയാം കേട്ടോ.

Man Fired Gun While Taking Delivery Of His New Mahindra Thar Roxx

മധ്യപ്രദേശിലെ മഹീന്ദ്ര ഡീലർഷിപ്പായ രതി മോട്ടോർസ് എന്ന ഡീലർഷിപ്പിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. ഥാർ റോക്‌സിന്റെ ഡെലിവറി ഏറ്റെടുത്തതിന് ശേഷം പുറത്തേക്കിറക്കുന്ന വേളയിലാണ് യുവാവ് വാഹനത്തിന്റെ സൺറൂഫിൽ കയറി നിന്ന് തോക്കിൽ വെടിയുതിർക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ഡെലിവറി രാജ്യത്ത് അരങ്ങേറുന്നത്. വൈറ്റ് കളർ ഓപ്ഷനിലുള്ള ഥാർ റോക്‌സിന്റെ പനോരമിക് സൺറൂഫുള്ള ടോപ്പ് എൻഡ് വേരിയന്റാണ് തോക്ക് കൈയിൽ പിടിച്ചിരിക്കുന്ന വ്യക്തി വാങ്ങിയിരിക്കുന്നത്.

ഡെലിവറിയെടുത്ത് വാഹനം മുമ്പോട്ട് നീങ്ങുമ്പോൾ ഉതിർക്കുന്ന വെടിയൊച്ചകൾ വീഡിയോയിൽ നമുക്ക് വ്യക്തമായി കേൾക്കാം. വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിട്ടുണ്ട്. എന്തായാലും വളരെ അപകടം നിറഞ്ഞ ഈ പരിപാടി നിയമപാലകർക്ക് മുന്നിൽ ഉടൻ എത്തുമെന്നാണ് കരുതുന്നത്. നിലവിൽ ഇന്ത്യക്കാർക്കിടയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഫീച്ചറുകളിൽ ഒന്നാണ് സൺറൂഫുകൾ. പക്ഷേ ഏറ്റവും കൂടുതൽ ആളുകൾ ദുരുപയോഗം ചെയ്യുന്ന സംഗതിയായും ഇത് മാറിയിട്ടുണ്ട്.

Man Fired Gun While Taking Delivery Of His New Mahindra Thar Roxx

ഇന്ത്യയിലുള്ളവർക്ക് സൺറൂഫിന്റെ കൃത്യമായ ഉപയോഗം അറിയില്ല. കാർ ഓടുമ്പോൾ ഇതിന് പുറത്തേക്ക് നിന്ന് അഭ്യാസം കാണിക്കാനാണ് പലരും സൺറൂഫുകൾ ഉപയോഗിക്കുന്നത് തന്നെ. ഈ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളും അപകടം നിറഞ്ഞതാണ്. ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ തോക്ക് പിടിച്ചയാളുടെ ബാലൻസ് നഷ്ടപ്പെട്ട് മറ്റൊരു ദിശയിലേക്ക് വെടിയുതിരുകയും ആർക്കെങ്കിലും അപകടം സംഭവിക്കുകയും ചെയ്യുമായിരുന്നു.

ഭാഗ്യവശാൽ, അങ്ങനെയൊന്നും സംഭവിച്ചില്ല. പൊതു സ്ഥലങ്ങളിൽ ഇത്തരത്തിൽ തോക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രവൃത്തിയെ എതിർത്ത് മുമ്പോട്ടു വന്നിരിക്കുന്നത്. ആനന്ദ് മഹീന്ദ്ര ഉടൻ തന്നെ ഇത് ലിങ്ക്‌ഡിൻ പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്യുമെന്ന തമാശരൂപേണയുള്ള കമന്റും രസകരമായിട്ടുണ്ട്. ഒക്‌ടോബറിലാണ് മഹീന്ദ്ര ഥാർ റോക്‌സിന്റെ ഇന്ത്യയിലെ ഡെലിവറി ആരംഭിക്കുന്നത്.

Man Fired Gun While Taking Delivery Of His New Mahindra Thar Roxx

അടുത്തിടെ പുറത്തിറക്കിയ മറ്റ് മഹീന്ദ്ര ഉൽപ്പന്നങ്ങൾ പോലെ തന്നെ 5-ഡോർ ഥാറിനും വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ എസ്‌യുവി ബുക്ക് ചെയ്‌തത് 1.76 ലക്ഷത്തിലധികം ആളുകളായിരുന്നു. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന ഥാർ റോക്‌സിന്റെ ടൂവീൽ ഡ്രൈവ് മോഡലുകൾക്ക് 12.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

അതേസമയം 4X4 പതിപ്പ് വാങ്ങുകയാണെങ്കിൽ 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ 162 bhp പവറും 330 Nm ടോർക്കും വരെ ഉത്പാദിക്കും.

മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്. 177 bhp കരുത്തിൽ പരമാവധി 380 Nm torque നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക് യോഗ്യമാണ്. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ നിർമിക്കാനാവുന്ന വിധമാണ് കമ്പനി ട്യൂൺ ചെയ്‌തിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, November 20, 2024, 18:41 [IST]
English summary
Man fired gun while taking delivery of his new mahindra thar roxx video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X