വന്നിറങ്ങിയത് പഴയ ടവേരയിൽ, തിരിച്ച് പോയത് ബെൻസിന്റെ ആഡംബര എസ്‌യുവിയിൽ; മലയാളി പൊളിയല്ലേ

പുത്തനൊരു കാർ വാങ്ങുക എന്നത് ഏതൊരു വ്യക്തിയുടേയും ചിരകാല സ്വപ്‌നങ്ങളിൽ ഒന്നാവും. അതിനായി രാപ്പകൽ കഷ്‌ടപ്പെടുന്ന നിരവധി പേരുണ്ട് താനും. പണ്ടൊക്കെ ഒരു ആഡംബര വസ്‌തുവായാണ് വാഹനങ്ങളെ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സംഗതിയായി ഇത് മാറിയിട്ടുണ്ട്. കാറില്ലാത്തയാൾ കാർ വാങ്ങുമ്പോഴും പഴയത് കൊടുത്ത് പുതിയതൊന്ന് വാങ്ങുന്നതുമെല്ലാം എപ്പോഴും സന്തോഷം തരുന്ന കാര്യമാണ്. അല്ലാതെ പൈസ കൂട്ടിവെച്ച് പിശുക്കനായി ജീവിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ. ഇക്കാര്യത്തിൽ മലയാളികൾ പൊളിയാണെന്ന് പറയാതെ വയ്യ. വാഹനങ്ങൾ കൃത്യസമയത്ത് മാറാൻ മലയാളികൾക്ക് പ്രത്യേക താത്പര്യമാണുള്ളത്.

ജീവിത നിലവാരം മാറുമ്പോഴെല്ലാം പുതിയൊരു കാറിലേക്ക് മാറാനും ആളുകൾ പ്രത്യേകം ശ്രമിക്കാറുണ്ട്. വണ്ടി പഴയതാണെന്ന് തോന്നിക്കഴിഞ്ഞാൽ പുതിയ കാറുകൾ വാങ്ങുന്നതിൽ തെറ്റൊന്നുമില്ല താനും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നതും അത്തരത്തിലൊരു വീഡിയോയാണ്. പഴയൊരു കാറിൽ ഫാമിലിക്കൊപ്പം വന്നിറങ്ങി പുത്തനൊരു ബെൻസ് എസ്‌യുവി സ്വന്തമാക്കുന്ന മലയാളിയാണ് നെറ്റിസൺസിനിടയിൽ ചർച്ചാ വിഷയം.

Man Simply Arrives In Chevrolet Tavera For His Mercedes Benz GLS SUV Delivery

ദി മോട്ടോർ വാഗൺ എന്ന പ്രീ ഓൺഡ് കാർ ഡീലർഷിപ്പിൽ നിന്നും ശ്രീജിത്ത് എന്നയാൾ വാഹനം വാങ്ങുന്ന വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഇതിന്റെ കാരണം പഴയ ടവേരയിൽ വന്നിറങ്ങി മെർസിഡീസ് ബെൻസിന്റെ GLS ആഡംബര എസ്‌യുവി വാങ്ങുന്നത് തന്നെയാവാം. സെക്കൻഡ് ഹാൻഡ് മോഡലാണെങ്കിലും പലരും മോഹിക്കുന്ന വണ്ടികളിൽ ഒന്നുകൂടിയാണിത്.

വണ്ടി വാങ്ങിയ കക്ഷി ആരാണെന്ന് കൃത്യമായ വിവരം ലഭ്യമല്ലെങ്കിലും പുള്ളിക്കാരന്റെ ട്രാൻസ്‌ഫർമേഷന് ഗംഭീര കൈയടിയാണ് കമന്റ് ബോക്‌സിലൂടെ വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ കോഴിക്കോട് യൂസ്ഡ് കാർ ഡീലർഷിപ്പായ ദി മോട്ടോർ വാഗൺ തന്നെയാണ് ഡെലിവറി വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയിലെ GLS ലക്ഷ്വറി എസ്‌യുവി അതിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ്.

Man Simply Arrives In Chevrolet Tavera For His Mercedes Benz GLS SUV Delivery

അൽപം മോഡിഫിക്കേഷനും വാഹനത്തിൽ വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. എക്സ്റ്റീരിയറിലുള്ള മിക്കവാറും എല്ലാ ക്രോം ബിറ്റുകളും കറുപ്പിച്ചിരിക്കുന്നത് കാണാൻ പ്രത്യേക അഴകാണ്. പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന വാഹനത്തിന് അന്യായ റോഡ് പ്രസൻസുമാണുള്ളത്. മെർസിഡീസ് ബെൻസ് GLS എസ്‌യുവിയുടെ 400d എന്ന ഡീസൽ മോഡലാണ് ശ്രീജിത്ത് സ്വന്തമാക്കിയിരിക്കുന്നത്.

2020-സാണ് മെർസിഡീസ് ബെൻസ് GLS 400d നിർമിക്കാൻ തുടങ്ങിയത്. പിന്നീട് മൂന്ന് വർഷങ്ങൾക്കിപ്പുറം 2023-ൽ എസ്‌യുവിക്ക് ശ്രദ്ധേയമായ മുഖംമിനുക്കലും ലഭിച്ചിട്ടുണ്ട്. 48V മൈൽഡ് ഹൈബ്രിഡ് (EQ ബൂസ്റ്റ്) സാങ്കേതികവിദ്യയുമായി ജോടിയാക്കിയ ഇൻലൈൻ-6 ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഓയിൽ ബർണറിന് 330 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

Man Simply Arrives In Chevrolet Tavera For His Mercedes Benz GLS SUV Delivery

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഭീമാകാരമായ വലുപ്പവും ഭാരവും ഉണ്ടെങ്കിലും വെറും 6.3 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനും മെർസിഡീസ് ബെൻസ് GLC എസ്‌യുവിയുടെ ഡീസൽ മോഡലിന് കഴിയും. ഡയമണ്ട് പാറ്റേൺ ഗ്രിൽ, എൽഇഡി ഹെഡ‌്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ പോലുള്ളവയാണ് വാഹനത്തിന്റെ എക്സ്റ്റീരിയറിനെ അഴകുറ്റതാക്കുന്നത്.

അകത്തളത്തിലേക്ക് കയറിയാൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, 'ഹേയ് മെർ‌സിഡീസ്' വോയ്‌സ് കമാൻഡ് ഇന്റർഫേസും വലിയ സെൻട്രൽ ടച്ച്‌പാഡുമാണ് ബെൻസിന്റെ ആഡംബര എസ്‌യുവിയെ വേറിട്ടു നിർത്തുന്നത്. പഴയ ഷെവർലെ ടവേരയിൽ വന്നിറങ്ങി പുത്തൻ ആഡംബര എസ്‌യുവിയുമായി മടങ്ങുന്ന വീഡിയോ എന്തായാലും സ്റ്റൈലായിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 21, 2024, 10:00 [IST]
English summary
Man simply arrives in chevrolet tavera for his mercedes benz gls suv delivery video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X