നിസ്സാന്‍ 370സി വാങ്ങാന്‍ വൃഷണം വിറ്റു!
വൃക്ക വില്‍ക്കുന്നതിനെക്കുറിച്ച് നമ്മള്‍ വലിയ പ്രയാസമൊന്നുമില്ലാതെ സംസാരിച്ചെന്നിരിക്കും. എന്നാല്‍ വൃഷണത്തിന്റെ കാര്യം വരുമ്പോള്‍ സംഗതിയുടെ മട്ടും ഭാവവും മാറുന്നു. വൃക്കപോലെ വൃഷണവും രണ്ടെണ്ണമുണ്ട് എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ആണുങ്ങള്‍ ജീവിതവും പൊത്തിപ്പിടിച്ച് ഓടും!
നിസ്സാൻ 370സി ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്
എന്നാല്‍, മാര്‍ക്ക് പരിസി എന്നയാള്‍ക്ക് ഇത്തരം 'ഭയപ്പാട്' ഒട്ടുമില്ല. ഒരു ടെലിവിഷന്‍ ഷോയില്‍ ചെന്നിരുന്ന് തന്റൈ വൃഷണം വിൽക്കാനൊരുങ്ങുന്ന കാര്യം അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് വൃഷണം വിൽക്കുന്നത് എന്നാണോ? മാര്‍ക്ക് പരിസിന്റെ ജീവിതാഭിലാഷമായ നിസ്സാന്‍ 370സി കാര്‍ വാങ്ങുക എന്ന അഭിലാഷം പൂര്‍ത്തീകരിക്കാനാണിത്!

ചിത്രത്തില്‍ കാണുന്നയാളാണ് മാര്‍ക്ക് പരിസി. പ്രായം മധ്യവയസ്സിലെത്തി. രണ്ട് വൃഷണത്തില്‍ ഒരെണ്ണം പോയാലും വലിയ കുഴപ്പമൊന്നുമില്ല എന്ന് ചിന്തിക്കാനുള്ള പക്വതയൊക്കെ അദ്ദേഹത്തിന് ഇപ്പോഴുണ്ട്.

35000 ഡോളറാണ് തന്റെ വൃഷണങ്ങളിലൊന്നിന് മാര്‍ക്ക് പരിസി വിലയിട്ടത്. ഒരെണ്ണം വിറ്റാല്‍ നിസ്സാന്‍ 370സി വാങ്ങാനുള്ള പണം കിട്ടും. 29,900 ഡോളറാണ് 370സിയുടെ വില.

സംഗതി വളരെ സീരിയസ്സായിട്ടാണ് മാർക്ക് പറഞ്ഞത്. ഈ വീഡിയോയ്ക്ക് ശേഷം വന്ന ചില വാർത്തകളിൽ മാർക്ക് തൻറെ വൃഷണങ്ങളിലൊന്ന് വിറ്റതായി പറയുന്നു. റിസർച്ച് ആവശ്യത്തിനു വേണ്ടിയാണ് വൃഷണം നൽകിയത്. അവർ പണം നൽകുകയും ചെയ്തു. ഈ പണം കൊണ്ട് മാർക്ക് പരിസി തൻറെ സ്വപ്നവാഹനമായ നിസ്സാൻ 370സി വാങ്ങുകയും ചെയ്തു.

കൊച്ചിയില്‍ നിസ്സാന്‍ 370സിയുടെ വില 55.19 ലക്ഷം രൂപയില്‍ തുടങ്ങുന്നു. 56.22 ലക്ഷത്തിലാണ് വില അവസാനിക്കുന്നത്. കേരളത്തില്‍ ഈ കാര്‍ വാങ്ങാന്‍ എത്ര വൃഷണം വില്‍ക്കേണ്ടിവരും എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല. വൃഷണത്തിന്റെ വിപണിസാധ്യത തിരിച്ചറിഞ്ഞ് 'വെറുക്കപ്പെട്ട'വര്‍ ഈ മേഖലയിലേക്ക് അധികമിറങ്ങിയിട്ടില്ല എന്നുതോന്നുന്നു.

രണ്ട് വേരിയന്റുകളാണ് നിസ്സാന്‍ 370സിക്കുള്ളത്. ഇതിലൊന്ന് മാന്വല്‍ ട്രാന്‍സ്മിഷനിലും മറ്റൊന്ന് ഓട്ടോമാറ്റിക്കിലും വരുന്നു. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ വിലക്കുറവുള്ള സ്‌പോര്‍ട്‌സ് കാറുകളിലൊന്നാണിത്. മികച്ച പ്രകടനവും ഹാന്‍ഡ്‌ലിംഗും പ്രദാനം ചെയ്യുന്ന ഈ കാര്‍ ട്രാക്കിലെന്നപോലെ റോഡിലും മികച്ച പിന്തുണ നല്‍കുന്നു.
വൃഷണം വിൽക്കുമെന്ന് പ്രഖ്യാപിക്കുന്നു
വീഡിയോ


Click it and Unblock the Notifications








