ഓട്ടോമാറ്റിക് വേണ്ടന്നേ... മാനുവൽ ഗിയർബോക്‌സ് കാറുകൾ വാങ്ങാനുള്ള ചില കാരണങ്ങൾ ഇതാ

ഓട്ടോമാറ്റിക് കാറുകൾ (Automatic Cars) അരങ്ങുവാഴുന്ന സമയമാണിത്. റോഡിലെ തിരക്കും ഡ്രൈവിംഗ് ആസ്വാദകരമാക്കുന്ന ക്ലച്ച്ലെസ് കാറുകൾക്ക് പണ്ടത്തെ അപേക്ഷിച്ച് വൻ ഡിമാന്റാണുള്ളത്. ഓട്ടോമാറ്റിക് കാറുകൾ വാങ്ങിയാൽ കുടുംബത്തിലെ സ്ത്രീകൾക്കും അനായാസമായി കൊണ്ടുനടക്കാം എന്നതിനാൽ ഇപ്പോൾ കൂടുതൽ ആളുകളും ഇത്തരം വാഹനങ്ങളാണ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്.

ഉപയോഗിക്കാൻ എളുപ്പമായതിന്റെ പേരിൽ ഓട്ടോമാറ്റിക് കാറുകൾ കൂടുതൽ പ്രചാരം നേടുന്നുണ്ടെങ്കിലും മാനുവൽ കാറുകൾക്ക് ഇന്നും ക്ലച്ച്ലെസ് വാഹനങ്ങളേക്കാൾ ഡിമാന്റ് തന്നെയാണുള്ളത്. അത്രവേഗം ഫീൽഡ്ഔട്ടാവാൻ മാനുവൽ പതിപ്പുകൾക്കാവില്ലെന്ന് സാരം. കാരണം ആളുകൾക്ക് കൂടുതൽ പരിചയം മാനുവൽ ഡ്രൈവിംഗ് തന്നെയാണ് എന്നതാണ്. എന്തിന് പുതുതായി ഡ്രൈവിംഗ് പഠിക്കുന്നവർ വരെ മാനുവൽ വാഹനങ്ങളിലാണ് ഹരിശ്രീ കുറിക്കുന്നത്.

Manual Transmission Vs Automatic

ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കുന്നു എന്നതാണ് ഓട്ടോമാറ്റിക്കിലേക്ക് ആളുകളെ ഇപ്പോൾ ആകർഷിക്കുന്നത് എന്നു പറഞ്ഞല്ലോ. പക്ഷേ ഇന്ത്യയിൽ വിറ്റഴിക്കുന്ന ഭൂരിഭാഗം കാറുകളും മാനുവൽ ആണെന്നതാണ് രസകരമായ മറ്റൊരു കാര്യം. ഓട്ടോമാറ്റിക് കാറിനേക്കാൾ മാനുവൽ കാറിനെ തെരഞ്ഞെടുക്കുന്നതിന് നിരവധി കാരണങ്ങളാണ് ആളുകൾ കണ്ടെത്തുന്നതും. നിങ്ങളൊരു പുത്തൻ കാർ വാങ്ങാൻ പോവുന്നയാളാണെങ്കിൽ എന്തുകൊണ്ട് ഓട്ടോമാറ്റിക്കിന് പകരം മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുള്ള മോഡലുകൾ തെരഞ്ഞെടുക്കണം എന്നു പറഞ്ഞുതരാം.

വില കുറവ്: ഓട്ടോമാറ്റിക് കാറിന് പകരം മാനുവൽ വേരിയന്റുകൾ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് താങ്ങാനാവുന്ന വിലയാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാറുകളെ അപേക്ഷിച്ച് മാനുവൽ വേരിയന്റുകൾക്ക് പൊതുവെ വില കുറവാണ്. കൂടാതെ ഒരു മാനുവൽ കാറിന്റെ മെയിന്റനെൻസും വളരെ കുറവാണെന്നതും ഏവരും മനസിലാക്കേണ്ട കാര്യമാണ്. കാരണം ഓട്ടോമാറ്റിക്കുകളെ അപേക്ഷിച്ച് കുറഞ്ഞ പാർട്‌സുകളാലാണ് ഇവ നിർമിച്ചെടുക്കുന്നത്. മാത്രമല്ല ഡിസൈനിംഗും പൊതുവെ ലളിതമാണ്.

Maruti Fronx

കൂടുതൽ മൈലേജ്: ഇന്ധനക്ഷമത കുറവുള്ള കാറുകളോട് ഇന്ത്യക്കാർക്ക് പൊതുവേ അത്ര പ്രിയംപോര. വണ്ടി വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം പരിഗണിക്കുന്ന കാര്യങ്ങളിൽ ഒന്നും മൈലേജാണ്. പൊതുവേ മാനുവൽ ട്രാൻസ്മിഷൻ കാറുകൾ ഓട്ടോമാറ്റിക്കിനേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുണ്ട്. കാരണം ഡ്രൈവർക്ക് ഗിയറുകളിൽ കൂടുതൽ നിയന്ത്രണം ഉണ്ടെന്നതു തന്നെ. ഓടിക്കുന്ന വേഗതയ്ക്ക് അനുസരിച്ച് കാര്യക്ഷമമായ ഗിയറിലേക്ക് മാറാനും ഇത് അനുവദിക്കുന്നു. കൂടാതെ, മാനുവൽ കാറുകൾ അവയുടെ ഓട്ടോമാറ്റിക് എതിരാളികളേക്കാൾ ഭാരം കുറഞ്ഞവയാണെന്നതിനാൽ ഇത് മികച്ച ഇന്ധനക്ഷമതയിലേക്ക് നയിക്കുന്നു.

ലഭ്യത: ഇന്ത്യയിൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാറുകളെ അപേക്ഷിച്ച് മാനുവൽ കാറുകൾ ഇപ്പോഴും വ്യാപകമായി ലഭ്യമാണ്. ഇപ്പോൾ മിക്ക കാറുകളിലും ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിലും, മാനുവൽ ഗിയർബോക്‌സ് പതിപ്പുകൾ എപ്പോഴും ലഭ്യമായിരിക്കും. ബുക്കിംഗ് പിരീഡും വളരെ കുറവായിരിക്കും എന്നതും വലിയ പ്രായോഗികതയാണ് നൽകുന്നത്. ഏത് ബ്രാൻഡിന്റെ മോഡലുകളായാലും ക്ലച്ച്ലെസാവുമ്പോൾ കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കും.

fun driving

രസകരമായ ഡ്രൈവിംഗ്: മാനുവൽ കാർ ഓടിക്കുന്നത് വളരെ രസകരമായ കാര്യമാണെന്നതിൽ തർക്കമുണ്ടാവില്ല. ഗിയർ ഷിഫ്റ്റിംഗും കാറുമായി കൂടുതൽ ഇടപഴകുകയും ചെയ്യുന്ന പ്രക്രിയയ്ക്ക് ഡ്രൈവിംഗ് അനുഭവം കൂടുതൽ ആകർഷകവും ആസ്വാദ്യകരവുമാക്കാൻ കഴിയും. ഓട്ടോമാറ്റിക് കാറോടിക്കാൻ എളുപ്പമാണെങ്കിലും മാനുവലിന്റെ അഡ്രിനാലിൻ റഷ് ഇതിലില്ല. ഓവർടേക്കിംഗ് ചെയ്യുന്നൊരു സമയത്തായാലും ഗിയർ ഡൌൺ ചെയ്‌ത് കയറി പോവുന്നത് ഒരു സുഖമുള്ള കാര്യമാണ്.

കൂടുതൽ കൺട്രോൾ: ഒരു മാനുവൽ കാർ ഓടിക്കുന്നത് വാഹനത്തിന്മേൽ കൂടുതൽ നിയന്ത്രണം നൽകുന്ന ഒന്നാണ്. കാറിന്റെ പവറും ആക്സിലറേഷനും പൂർണമായി പ്രയോജനപ്പെടുത്താൻ ഇത് അനുവദിക്കുകയും ചെയ്യും. വളഞ്ഞുപുളഞ്ഞ റോഡുകളിലോ കനത്ത ട്രാഫിക്കിലോ വാഹനമോടിക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്. കൂടാതെ, മാനുവൽ കാറിലെ ഗിയറുകളുടെ നിയന്ത്രണം ഹൈവേകളിലും എക്സ്പ്രസ് വേകളിലും മറ്റ് തരത്തിലുള്ള റോഡുകളിലായാലും വളരെ ഉപയോഗപ്രദമാണ്.

More from DriveSpark

Article Published On: Monday, May 8, 2023, 11:45 [IST]
English summary
Manual transmission vs automatic reasons why you need to buy manual gearbox cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X