മറിമായത്തിലേക്ക് പുതിയ കാർ, ഏറ്റവും കൂടുതൽ വിറ്റഴിച്ച ടാറ്റയുടെ എസ്‌യുവി സ്വന്തമാക്കി മണിയേട്ടൻ

മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആക്ഷേപഹാസ്യ പരമ്പര ഏതെന്ന് ചോദിച്ചാൽ മറിച്ചൊരു സംശയമില്ലാതെ പറയാം അത് മഴവിൽ മനോരമയിലെ മറിമായം ആണെന്ന്. ഒരു പതിറ്റാണ്ടിലേറെയായി മായമല്ലാതെ തിളങ്ങിനിൽക്കുന്ന പ്രേഗ്രാം മടുപ്പടിക്കാതെയാണ് മുമ്പോട്ടു പോവുന്നത്. ആനുകാലിക വിഷയങ്ങളെ നര്‍മത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുന്ന പരിപാടി ഇതുവരെ ബോറടിപ്പിച്ചിട്ടില്ല. ഓരോ എപ്പിസോഡും കാണാൻ ആളുകൾ ഏറെ താത്പര്യത്തോടെയാണ് കാത്തിരിക്കുന്നതും. അടുത്തകാലത്തായി ഇറങ്ങിയ നവ കുടുംബ യാത്രയും ചട്ടിച്ചോറും സിനിമ റിവ്യൂവും എല്ലാം സോഷ്യൽ മീഡിയയിൽ വരെ വമ്പൻ ഹിറ്റായിരുന്നു. മറിമായത്തിലെ ഓരോ കഥാപാത്രത്തിനും പ്രത്യേക ഫാൻബേസ് വരെയുണ്ട്.

അതിലെ പ്രമുഖനാണ് മറിമായത്തിന്റെ മണി ഷൊർണൂർ എന്ന മണിയേട്ടൻ. നാടകം, സിനിമ, ടെലിവിഷൻ പരമ്പരകൾ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരം ഇപ്പോഴിതാ പുതിയൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ്. സെക്കൻഡ് ഹാൻഡ് ആണെങ്കിലും പുതിയതിന്റെ ഗാംഭീര്യമുള്ള ടാറ്റ നെക്സോൺ കോംപാക്‌ട് എസ്‌യുവിയാണ് മണിയേട്ടന്റെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്.

Marimayam Actor Mani Shornur Buys Tata Nexon SUV

ഇൻസ്റ്റഗ്രാം, യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തിളങ്ങി നിൽക്കുന്ന യൂസ്‌ഡ് കാർ ഡീലർഷിപ്പായ സഫാരി കാർസിലൂടൊണ് തന്റെ പുത്തൻ കാർ മറിമായം മണിയേട്ടൻ വാങ്ങിയിരിക്കുന്നത്. ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കിയ വാഹനമായ മാരുതി ആൾട്ടോ 800 മോഡലിൽ എത്തിയാണ് തന്റെ പുത്തൻ കാറിന്റെ ഡെലിവറിയും താരം ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ വീഡിയോ സഫാരി കാർസ് യൂട്യൂബിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

കൂട്ടത്തിൽ ഒരു അടിപൊളി ഡയലോഗും അടിച്ച് രജനീകാന്ത് സ്റ്റൈലിലാണ് നെക്സോണിന്റെ ഡെലിവറി എടുത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നായാണ് നെക്സോൺ വിലയിരുത്തുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഉൾപ്പടെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള വാഹനത്തിന് സെലിബ്രിറ്റികൾക്കിടയിലും വലിയ സ്വീകാര്യതയാണുള്ളത്. സുരക്ഷക്കൊപ്പം എല്ലാത്തരം മോഡേൺ ഫീച്ചറുകളാലും ടാറ്റയുടെ കോംപാക്‌ട് എസ്‌യുവി സമ്പന്നമാണ്.

Marimayam Actor Mani Shornur Buys Tata Nexon SUV

മറിമായം മണിയേട്ടൻ വാങ്ങിയിരിക്കുന്ന നെക്സോണിന്റെ വേരിയന്റ് ഏതാണെന്ന് വ്യക്തമായിട്ടില്ല. 2017 സെപ്റ്റംബറിലാണ് ടാറ്റയുടെ ഈ വാഹനം ആദ്യമായി വിപണിയിൽ എത്തുന്നത്. എസ്‌യുവിയുടെ രണ്ടാംതലമുറ മോഡലാണ് കൂടുതൽ ജനപ്രിയമാവുന്നത്. ഇതേ പതിപ്പാണ് താരവും തെരഞ്ഞെടുത്തിരിക്കുന്നത്. കറുപ്പിലൊരുങ്ങിയ വാഹനം കാഴ്ച്ചയിലും സ്റ്റൈലനായിട്ടുണ്ട്. 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സബ്-4 മീറ്റർ എസ്‌യുവിക്കുള്ളത്.

മോഡലിന്റെ 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിന് 110 bhp പവറിൽ 260 Nm torque നൽകാനാവും. അതേസമയം 1.2 ലിറ്റര്‍ റെവോട്രോണ്‍ 120 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കും. 6 മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് നെക്സോണിനുള്ളത്.

Marimayam Actor Mani Shornur Buys Tata Nexon SUV

വ്യത്യസ്‌തമാർന്ന വേരിയന്റുകളാലും വാഹനം സമ്പന്നമായിരുന്നു. ടാറ്റ നെക്സോണിന് 7.55 ലക്ഷം രൂപ മുതൽ 13.90 ലക്ഷം രൂപ വരെയായിരുന്നു പണ്ട് എക്സ്ഷോറൂം വില വന്നിരുന്നത്. എന്നാൽ മണി ഷൊർണൂർ വാങ്ങിയിരിക്കുന്നത് യൂസ്‌ഡ് വാഹനമായതിനാൽ വില കൃത്യമായി പ്രവചിക്കാനാവില്ല. എങ്കിലും കുറഞ്ഞത് 5 മുതൽ 6 ലക്ഷം വരെയെങ്കിലും മുടക്കിയിട്ടുണ്ടെന്നാണ് നിഗമനം.

നിലവിൽ ടാറ്റയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലും നെക്സോൺ കോംപാക്‌ട് എസ്‌യുവിയാണ്. ക്രൂയിസ് കൺട്രോൾ, പിൻ എസി വെന്റുകളോട് കൂടിയ ഓട്ടോ എസി, സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് എന്നീ ഫീച്ചർ സവിശേഷതകളെല്ലാം നെക്‌സോണിലുണ്ട്.

സേഫ്റ്റി വശങ്ങളിലേക്ക് നോക്കിയാൽ ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള പഴയ ടാറ്റ നെക്സോൺ കോംപാക്‌ട് എസ്‌യുവിയിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാമാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നത്. ഇപ്പോഴത്തെ അവതാരത്തിൽ ഇതിലും കൂടുതൽ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് വേണം പറയാൻ.

പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ ഇലക്ട്രിക്കിലും സിഎൻജിയിലും വരെ നെക്സോൺ ലഭ്യമാണ്. അടുത്തിടെയാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പിൽ വാഹനം ലഭ്യമായി തുടങ്ങിയത്. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബൈ-ഫ്യുവൽ എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന ആദ്യത്തെ മോഡലാണ് ഇതെന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Thursday, October 3, 2024, 11:49 [IST]
English summary
Marimayam actor mani shornur buys tata nexon suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X