20 കോടിയിറക്കി 100 കോടി വാരി മാർക്ക് ആന്റണി, സംവിധായകന് 74 ലക്ഷത്തിന്റെ ലക്ഷ്വറി കാർ സമ്മാനം

തമിഴ് സിനിമകളോട് കടുത്ത ആരാധനയുള്ളവരാണ് നമ്മൾ മലയാളികൾ. രജനികാന്തിന്റെ ജയിലറും വിജയിയുടെ ലിയോയുമെല്ലാം കോടികൾ വാരിയപ്പോൾ വിശാൽ നായകനായി എസ്ജെ സൂര്യ വില്ലനായി എത്തിയ മാർക്ക് ആന്റണി വരെ കേരളത്തിൽ സൂപ്പർഹിറ്റടിച്ചാണ് മടങ്ങിയത്. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ടൈം ട്രാവൽ ചിത്രം വേറിട്ട കഥപറച്ചിലൂടെയാണ് ഹിറ്റടിച്ചത്.

നായകൻ വിശാലിന് മുകളിൽ എസ്ജെ സൂര്യയുടെ സ്ക്രീൻ പ്രസൻസാണ് ചിത്രത്തിലെ ഹൈലൈറ്റ്. സാധാരണ ആക്ഷൻ ചിത്രങ്ങളിൽ നിന്നും മാറിയാണ് മാർക്ക് ആന്റണി സഞ്ചരിക്കുന്നത്. മാർക്ക് ആന്റണിയിലെ എസ്ജെ സൂര്യയുടെ ഡബിൾ റോൾ അഴിഞ്ഞാട്ടം ഇൻസ്റ്റഗ്രാമിലെ റീലുകളിൽ വരെ തംരഗമായിരുന്നു. ലോജിക്കുകൾ മാറ്റിവച്ച് പ്രേക്ഷകര്‍ക്ക് മതിമറന്ന് ആസ്വദിക്കാന്‍ കഴിയുന്ന കമേഴ്സ്യൽ എന്റർടെയ്നറാണ് സിനിമ.

Mark Antony Producer S Vinod Gifts BMW 3 Series To Director Adhik Ravichandran Worth Rs 74 Lakhs

ഇപ്പോൾ ഒടിടിയിലെത്തിയെങ്കിലും ചിത്രം വൻഹിറ്റായി ബോക്‌സ് ഓഫീസിൽ നിന്നും കോടികൾ വാരിയതോടെ സംവിധായകൻ ആധിക് രവിചന്ദ്രന് കോടികൾ വില മതിക്കുന്ന സമ്മാനവുമായി എത്തിയിരിക്കുകയാണ് മാർക്ക് ആന്റണിയുടെ നിർമാതാവ് എസ് വിനോദ് കുമാർ. ബിഎംഡബ്ല്യുവിന്റെ തകർപ്പൻ ലക്ഷ്വറി കാറാണ് സംവിധായകന് പ്രൊഡ്യൂസർ കൈമാറിയിരിക്കുന്നത്. കാറിന്റെ താക്കോൽ ആധിക് രവിചന്ദ്രന് കൈമാറുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

വിശാലുമായി വിനോദ് കുമാർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാർക്ക് ആന്റണി. മുമ്പ് എനിമി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ചിത്രം ഇത്ര വലിയ ആഘോഷമാകുമെന്ന് റിലീസിന് മുമ്പ് പോലും ഇരുവരും ഓർത്തിട്ടുണ്ടാവില്ല. ആധിക് രവിചന്ദ്രന് സമ്മാനിച്ചിരിക്കുന്നത് ബിഎംഡബ്ല്യുവിന്റെ 3 സീരീസ് സെഡാനാണ്. ഈ ആഡംബര കാറിന് 60 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്.

Mark Antony Producer S Vinod Gifts BMW 3 Series To Director Adhik Ravichandran Worth Rs 74 Lakhs

ആർടിഒ, ഇൻഷുറൻസ് ചെലവ് എല്ലാം കൂടി ഏകദേശം 74.50 ലക്ഷം രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാൽ ബിഎംഡബ്ല്യു ഇന്ത്യ പരിഷ്ക്കരിച്ച 3 സീരീസ് ഗ്രാൻ ലിമോസിൻ രാജ്യത്ത് ഈ വർഷം ആദ്യമാണ് അവതരിപ്പിക്കുന്നത്. 330Li M Sport പെട്രോൾ, 320Ld M Sport ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന ആഡംബര കാറിന്റെ ഏത് വേരിയന്റാണ് മാർക്ക് ആന്റണിയുടെ സംവിധാനയകന് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ ആദ്യ കാഴ്ച്ചയിൽ ഒരു ജർമൻ ലക്ഷ്വറി വാഹനത്തിന് വേണ്ടുന്ന എല്ലാ ഗാംഭീര്യവും കോർത്തിണക്കിയാണ് ബിഎംഡബ്ല്യു 3 സീരീസിനെ പണികഴിപ്പിച്ചിരിക്കുന്നത്. ക്രോം അലങ്കാരങ്ങളുള്ള സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം. ഇതോടൊപ്പം ഐ-ബ്രോ ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, മസ്ക്കുലർ ബമ്പറുകൾ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.

ഇന്റീരിയറിലേക്ക് കയറിയാലും ഫീച്ചറുകളാൽ സമ്പന്നമായ അകത്തളമാണ് ലക്ഷ്വറി സെഡാനിൽ ഒരുക്കിയിട്ടുള്ളത്. പുതിയ ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്യുവൽ കർവ്ഡ് സ്ക്രീനാണ് ഇന്റീരിയറിലേക്ക് കയറുമ്പോൾ ആദ്യം കണ്ണിലുടക്കുക. ഇതിൽ ഡ്രൈവർ ഡിസ്‌പ്ലേയ്ക്കായി 12.3 ഇഞ്ചും ഫ്രെയിംലെസ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിനായി വലിയ 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റുമാണ് കമ്പനി നൽകുന്നത്.

പരമ്പരാഗത ഗിയർ ലിവറിന് പകരം സെന്റർ കൺസോൾ ഡിസൈനിന് പൊലിമയേകാനായി ഗിയർ സ്വിച്ചുകളാണ് ബിഎംഡബ്ല്യു 3 സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതുകൂടാതെ പവർ സീറ്റുകൾ, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, ഹർമൻ കാർഡൺ സ്റ്റീരിയോ സിസ്റ്റം, പാർക്കിംഗ് അസിസ്റ്റന്റ് തുടങ്ങിയ സവിശേഷതകളോട സുസജ്ജമായ സെഡാനാണ് 3 സീരീസ്.

Mark Antony Producer S Vinod Gifts BMW 3 Series To Director Adhik Ravichandran

മെക്കാനിക്കലായി പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് നിരത്തിലെത്തുന്നത്. ഇതിൽ 255 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ആദ്യത്തേത്. അതേസമയം രണ്ടാമത്തെ 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിന് 188 bhp പവറിൽ പരമാവധി 400 Nm torque വരെ വികസിപ്പിക്കാനുമാവും.

രണ്ട് എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി 8-സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോർട് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഒന്നിലധികം ഡ്രൈവിംഗ് മോഡുകളും കാറിൽ ബിഎംഡബ്ല്യു ഒരുക്കിയിട്ടുണ്ട്. 3 സീരീസ് ആഡംബര സെഡാന്റെ പെട്രോൾ വേരിയന്റിന് 15.39 കിലോമീറ്റർ മൈലേജാണ് ജർമൻ ബ്രാൻഡ് അവകാശപ്പെടുന്നത്. അതേസമയം ഡീസൽ വേരിയന്റിന് 19.61 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നും കമ്പനി പറയുന്നു.

More from DriveSpark

Article Published On: Tuesday, October 31, 2023, 14:18 [IST]
English summary
Mark antony producer s vinod gifts bmw 3 series to director adhik ravichandran worth rs 74 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X