ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

ഒരു കാർ വാങ്ങുമ്പോൾ ആദ്യം നാം പരിഗണിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് മൈലേജ്. ഇപ്പോൾ സുരക്ഷയെപറ്റി വ്യാകുലരാവാറുണ്ടെങ്കിലും ഇന്ധനക്ഷമതയിൽ മോശമായൊരു വാഹനം വാങ്ങാൻ നാം ആരും തയാറാവില്ലെന്നതാണ് യാഥാർഥ്യം.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

പ്രത്യേകിച്ച് ഇന്ധന വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇന്ധനക്ഷമതയുള്ള കാറുകൾ ചൂടപ്പം പോലെ വിൽക്കുന്നതിൽ അതിശയിക്കാൻ ഒന്നും തന്നെയില്ല. മിക്ക മാരുതി സുസുക്കി കാറുകളും അടിസ്ഥാനപരമായി വിൽപ്പനയിൽ മുന്നിൽ നിൽക്കാനുള്ള ഒരു പ്രധാന കാരണവും ഇതുതന്നെയാണ്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

ഇന്ത്യയിലെ ഉപഭോക്താക്കൾ പുതിയ കാർ വാങ്ങുമ്പോൾ വാഹനത്തിന്റെ മൈലേജ് ഒരു പ്രധാന നിർണായക ഘടകമായി കാണുന്നുവെന്ന് ഉറപ്പിക്കാൻ ഇതൊക്കെ തന്നെ പോരെ കാരണം. അതിൽതന്നെ വാഹന നിർമാതാക്കൾ മികച്ച കാര്യക്ഷമത വാഗ്ദാനം ചെയ്യുന്ന പുതിയ വാഹനങ്ങൾ കൊണ്ടുവരാനുള്ള തീവ്രശ്രമം നടത്താറുണ്ട് ഇപ്പോഴും.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

പെട്രോൾ, പെട്രോൾ-ഇലക്‌ട്രിക് ഹൈബ്രിഡ്, ഡീസൽ, കൂടാതെ സിഎൻജി സെഗ്മെന്റിലും ഇന്ത്യയിൽ ഏറ്റവും ഉയർന്ന മൈലേജ് നൽകുന്ന മികച്ച 10 കാറുകളെ ഒന്നു പരിചയപ്പെട്ടാലോ? സൂചിപ്പിച്ച കണക്കുകൾ ഓരോ നിർമ്മാതാവും ഔദ്യോഗികമായി വെളിപ്പെടുത്തിയതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രത്യേകം ഓർമിക്കണം. യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഇന്ധനക്ഷമതയിൽ ഏറ്റക്കുറിച്ചിലുകളുണ്ടാകാം.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

1. മാരുതി സുസുക്കി സെലേറിയോ

ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മാരുതി സുസുക്കിയുടെ കോംപാക്‌ട് ഹാച്ച്ബാക്കായ സെലേറിയോയുടെ ഏറ്റവും പുതിയ ആവർത്തനമാണ്. ഡ്യുവൽജെറ്റ് K10, 3-സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ, സിഎൻജി ഓപ്ഷനിലെത്തുന്ന വാഹനത്തിന് 56 bhp കരുത്തിൽ പരമാവധി 82 Nm torque വരെ നൽകാൻ കഴിയും.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന സെലേറിയോയുടെ സിഎൻജി വേരിയന്റിന് 35.60 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോളിൽ ഓടുമ്പോൾ സെലേറിയോ 26.68 കിലോമീറ്റർ ഇന്ധനക്ഷമതയും അവകാശപ്പെടുന്നുണ്ട്. കാറിന്റെ കംപ്രസഡ് നാച്ചുറൽ ഗ്യാസ് പതിപ്പിന് 6.68 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

2. മാരുതി സുസുക്കി വാഗൺആർ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മറ്റൊരു ജനപ്രിയനാണ് മാരുതി സുസുക്കി വാഗൺആർ. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഈ മോഡലിനും സെലേറിയോയുടെ അതേ എഞ്ചിൻ ഓപ്ഷൻ തന്നെയാണ് തുടിപ്പേകുന്നത്. അതോടൊപ്പം ഒരു 1.2 ലിറ്റർ എഞ്ചിനും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

വാഗൺആറിന്റെ സിഎൻജി പതിപ്പിന് 34.05 കിലോമീറ്റർ മൈലേജ് മാരുതി സുസുക്കി അവകാശപ്പെടുമ്പോൾ ഹാച്ച്ബാക്കിന്റെ 1.0 ലിറ്റർ പെട്രോളിന് 25.19 കിലോമീറ്ററിന്റെ ഇന്ധനക്ഷതയാണ് ലഭ്യമാവുക. വാഗൺആറിന്റെ സിഎൻജി വകഭേദങ്ങൾക്ക് 6.42 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

3. മാരുതി സുസുക്കി ആൾട്ടോ

നിലവിൽ രാജ്യത്തെ ഏറ്റവും ചെറുതും വില കുറഞ്ഞതുമായ കാറാണ് മാരുതി ആൾട്ടോ. പുതിയ തലമുറയെ കൂടുതൽ സ്ഥലസൗകര്യമുള്ള ഒരു എസ്‌യുവി-ഇഷ് അപ്പീലോടെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. 40 bhp കരുത്തിൽ 60 Nm torque നൽകുന്ന 800 സിസി എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

പെട്രോളിലും സിഎൻജിയിലും ലഭ്യമാവുന്ന ആൾട്ടോക്ക് പെട്രോളിൽ ഓടുമ്പോൾ 22 കിലോമീറ്ററും സിഎൻജിയിൽ 31.59 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകാൻ കഴിയും. ആൾട്ടോയുടെ സിഎൻജി വേരിയന്റിന് 5.02 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

4. മാരുതി സുസുക്കി ഡിസയർ

മാരുതി സുസുക്കി എസ്-പ്രെസോ സിഎൻജി നിലവിൽ വിൽപ്പനയ്‌ക്കില്ലാത്തതിനാൽ ഡിസയർ ഈ സ്ഥാനം കൈയടക്കുന്നു. 4 മീറ്ററിൽ താഴെയുള്ള കോംപാക്‌ട് സെഡാനായ വാഹനത്തിന് സിഎൻജിയിൽ 31.12 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

76 bhp കരുത്തിൽ 98.5 Nm torque നൽകുന്ന 1.2 ലിറ്റർ K12C ഡ്യുവൽജെറ്റ് എഞ്ചിനാണ് സിഎൻജിക്ക് തുടിപ്പേകുന്നത്. സിഎൻജി വേരിയന്റിന്റെ വില 8.22 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

5. ഹ്യുണ്ടായി ഓറ/ ഗ്രാൻഡ് i10 നിയോസ്

രണ്ട് കാറുകളും അടിസ്ഥാനപരമായി ഒന്നുതന്നെയായതിനാൽ സിഎൻജിയിൽ 28 കിലോമീറ്ററും പെട്രോളിൽ 21 കിലോമീറ്റർ ഇന്ധനക്ഷമതയുമായാണ് ഹ്യുണ്ടായി ഓറയും ഗ്രാൻഡ് i10 നിയോസും അവകാശപ്പെടുന്നത്. രണ്ടിനും 1.2 ലിറ്റർ 4-സിലിണ്ടർ പെട്രോൾ/സിഎൻജി എഞ്ചിൻ 68 bhp, 95 Nm torque എന്നിങ്ങനെയാണ് നൽകുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

ഈ രണ്ട് വാഹനങ്ങൾക്കും സിഎൻജി വേരിയന്റുകൾ ലോവർ മുതൽ മിഡിൽ വേരിയന്റുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അടുത്തിടെ ഗ്രാൻഡ് i10 നിയോസിന് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഒരു ടോപ്പ് എൻഡ് പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

6. മാരുതി ഗ്രാൻഡ് വിറ്റാര/ടൊയോട്ട ഹൈറൈഡർ

മാരുതി-ടൊയോട്ട കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ മിഡ്-സൈസ് എസ്‌യുവികളായ ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറുമാണ് ഈ നിരയിലെ ഏറ്റവും പുതുപുത്തൻ മോഡലുകൾ. ഗ്രാൻഡ് വിറ്റാരയ്ക്കും ഹൈറൈഡറിനും കരുത്തേകുന്ന ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മികച്ച ഇന്ധനക്ഷമതയുള്ള മോഡലുകളാക്കി ഇവരെ മാറ്റുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

1.5 ലിറ്റർ എഞ്ചിനൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും ലഭിക്കുന്ന എസ്‌യുവികൾക്ക് 114 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 27.97 കിലോമീറ്റർ മൈലേജാണ് മാരുതി ഗ്രാൻഡ് വിറ്റാര/ടൊയോട്ട ഹൈറൈഡർ മോഡലുകൾ നൽകുന്നതെന്നാണ് കമ്പനികൾ പറയുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

7. ഹോണ്ട സിറ്റി ഹൈബ്രിഡ്

രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധനക്ഷമത നൽകുന്ന കാറുകളിടെ പട്ടികയിൽ ഇടം നേടിയ മറ്റൊരു ശക്തമായ ഹൈബ്രിഡ് കാറാണ് ഹോണ്ട സിറ്റി ഹൈബ്രിഡ്. 0.734 KWh, 172.8 Volt ലിഥിയം-അയൺ ബാറ്ററിയിൽ നിന്നാണ് ഇത് കരുത്ത് ഉത്പാദിപ്പിക്കുന്നത്. ബാറ്ററി ചാർജ് നഷ്ടപ്പെടുമ്പോൾ എഞ്ചിൻ കിക്ക്-ഇൻ ചെയ്യുകയും ബാറ്ററി ചാർജ് ചെയ്യുകയും ചെയ്യുന്നു.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

28 കിലോമീറ്റർ മൈലേജാണ് ഹോണ്ട സിറ്റി ഹൈബ്രിഡിൽ കമ്പനി അവകാശപ്പെടുന്നത്. 19.53 ലക്ഷം രൂപയാണ് സെഡാന്റെ എക്സ്ഷോറൂം വിലയായി ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

8. ടാറ്റ ടിഗോർ/ടിയാഗോ

ടാറ്റയുടെ രണ്ട് എൻട്രി ലെവൽ മോഡലുകളായ ടിയാഗോ ഹാച്ച്ബാക്കും ടിഗോർ സെഡാനും സിഎൻജിയിൽ 26.4 കിലോമീറ്ററും പെട്രോളിൽ 20 കിലോമീറ്റർ മൈലേജുമാണ് അവകാശപ്പെടുന്നത്. സിഎൻജി സാങ്കേതികവിദ്യയിലേക്ക് പുതുതായി ചേക്കേറിയവരാണെങ്കിലും കമ്പനിക്ക് മികച്ച സ്വീകാര്യതയാണ് ഇപ്പോൾ വിപണിയിൽ നിന്നും ലഭിക്കുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

72 bhp കരുത്തിൽ 95 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3-സിലിണ്ടർ എഞ്ചിനാണ് രണ്ട് കാറുകൾക്കും തുടിപ്പേകുന്നത്. ടിയാഗോയുടെ സിഎൻജി വേരിയന്റുകൾക്ക് 6.30 ലക്ഷം രൂപയും ടിഗോറിന് 7.90 ലക്ഷം രൂപയുമാണ് രാജ്യത്തെ എക്സ്ഷോറൂം വില.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

9. മാരുതി സുസുക്കി എർട്ടിഗ

എസ്-സിഎൻജി വകഭേദങ്ങൾ ലഭിക്കുന്നതിനാൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയായ എർട്ടിഗയും ഈ പട്ടികയിൽ ഇടംപിടിച്ചു. 1.5 ലിറ്റർ എഞ്ചിൻ 87 bhp പവറിൽ 121.5 Nm torque വരെ നിർമിക്കുമ്പോൾ കിലോഗ്രാമിന് 26 കിലോമീറ്റർ മൈലേജ് കമ്പനി പറയുന്നു.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

അതേസമയം മൾട്ടി പർപ്പസ് വാഹനത്തിന്റെ പെട്രോൾ പതിപ്പുകൾക്ക് 20.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. മാരുതി സുസുക്കി എർട്ടിഗയുടെ സിഎൻജി വേരിയന്റുകൾക്ക് 10.44 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

10. മാരുതി സുസുക്കി എസ്-പ്രെസോ

അടുത്തിടെ പുറത്തിറക്കിയ 2022 എസ്-പ്രെസോയ്ക്ക് 66 bhp, 89 Nm torque നൽകുന്ന 1.0 ലിറ്റർ എഞ്ചിനാണ് ലഭിക്കുന്നത്. കാറിന്റെ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 24.12 കിലോമീറ്ററും എഎംടി വേരിയന്റുകൾ ലിറ്ററിന് 25.3 കിലോമീറ്ററുമാണ് മൈലേജ് നൽകുന്നത്.

ഇന്ത്യയിൽ മൈലേജിന്റെ കാര്യത്തിലെ വമ്പൻമാർ ഈ 10 മോഡലുകൾ

എഎംടി വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 5.65 ലക്ഷം രൂപ മുതലാണ്. അതേസമയം മാനുവൽ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 4.25 ലക്ഷം രൂപ മുതലുമാണ്.

More from DriveSpark

Article Published On: Monday, August 1, 2022, 10:27 [IST]
English summary
Maruti celerio to maruti s presso top 10 fuel efficient cars in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X