മാരുതി EVX മുതൽ ടാറ്റ സിയെറ വരെ; ഓട്ടോ എക്സ്പോയിൽ ഞെട്ടിച്ച കൺസെപ്റ്റ് ഇലക്‌ട്രിക് കാറുകൾ

ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ കൺസെപ്റ്റ് കാറുകൾ അധികമൊന്നും ഉണ്ടായിരിന്നില്ലെങ്കിലും വന്നയെല്ലാം ഓർത്തിരിക്കാൻ എന്തെങ്കിലുമൊക്കെ തന്നിട്ടാണ് പോവുന്നത്. ഇവയെല്ലാം ഒന്ന് യാഥാർഥ്യമായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരും വളരെ ചുരുക്കമായിരിക്കാം. പ്രത്യേകിച്ച് ഇവയെല്ലാം ഇലക്‌ട്രിക് മോഡലുകളായാണ് അവതരിപ്പിച്ചത് എന്നതും ഭാവിയിലേക്കുള്ള ഒരു കരുതലായി തന്നെയേ കണാനാവൂ...

മാരുതി സുസുക്കി, ലെക്സസ്, ടാറ്റ മോട്ടോർസ് തുടങ്ങിയ ബ്രാൻഡുകൾ ജിംനി 5 ഡോർ, RX 500h എന്നീ പുതിയ ലോഞ്ചുകളിലൂടെ തലക്കെട്ടുകൾ സൃഷ്ടിച്ചപ്പോൾ ഇതേ കമ്പനികൾ ഭാവിയിലേക്കുള്ള കരുതലായും അവരുടെ കൺസെപ്റ്റ് ഇവികൾ പ്രദർശിപ്പിക്കുകയുണ്ടായി. ജനുവരി 18 വരെയുള്ള ഓട്ടോ എക്‌സ്‌പോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന അഞ്ച് ആവേശകരമായ കൺസെപ്റ്റ് ഇലക്ട്രിക് വാഹനങ്ങളെ ഒന്നു പരിചയപ്പെടുത്തി തരാം. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ വാഹന മേള കാണാൻ പോവുകയാണെങ്കിൽ എന്തായാലും ഇവയെ ഒന്നും നേരിട്ട് ചെന്നുകാണാതെ മടങ്ങുകയും അരുത്.

മാരുതി EVX മുതൽ ടാറ്റ സിയെറ വരെ; ഓട്ടോ എക്സ്പോയിൽ ഞെട്ടിച്ച കൺസെപ്റ്റ് ഇലക്‌ട്രിക് കാറുകൾ

മാരുതി സുസുക്കി EVX

മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവിയായ EVX എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച് കൈയടി വാങ്ങിയിരുന്നു. 60 kWh ബാറ്ററി പായ്ക്കിൽ നിന്ന് 500 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ് ഈ മോഡൽ എന്നതാണ് ഏവരേയും ആശ്ചര്യപ്പെടുത്തിയ കാരണങ്ങളിൽ ഒന്ന്. സുസുക്കിയുടെ 'സേഫ് ബാറ്ററി ടെക്‌നോളജി', എയ്‌റോ വീലുകൾ, മുൻവശത്ത് വി ആകൃതിയിലുള്ള ലൈറ്റിംഗ് സജ്ജീകരിച്ച മാറ്റ് ഗ്രേ ഷേഡ് എന്നിവയും ഇതിലെ പ്രധാന ഹൈലൈറ്റുകളായി തന്നെ ചൂണ്ടികാണിക്കാനാവുന്നതാണ്.

ടാറ്റ അവിന്യ

ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പിൽ ടാറ്റ മോട്ടോർസ് നിരവധി കൺസെപ്റ്റ് ഇവികൾ അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് അവരുടെ ഭാവി കാർ മോഡലുകൾക്കായുള്ള നിർമാതാക്കളുടെ കാഴ്ചപ്പാട് പ്രദർശിപ്പിക്കുന്ന അവിന്യ കൺസെപ്റ്റ്. കാറിന്റെ വീതിക്കപ്പുറം പരന്നുകിടക്കുന്ന ഒരു ഹൊറിസോൺ വിങാണ് ഡിസൈനിൽ ഏറ്റവും കൌതുകമുണർത്തുന്ന കാഴ്ച്ച. ഇതിൽ ഒരു എൽഇഡി ലൈറ്റിംഗ് ബാറും കമ്പനി സംയോജിപ്പിച്ചിട്ടുണ്ട്.

മാരുതി EVX മുതൽ ടാറ്റ സിയെറ വരെ; ഓട്ടോ എക്സ്പോയിൽ ഞെട്ടിച്ച കൺസെപ്റ്റ് ഇലക്‌ട്രിക് കാറുകൾ

മുൻവശത്ത് സവിശേഷമായ 'T' ശൈലിയിലുള്ള എൽഇഡി ലൈറ്റും മനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. ബട്ടർഫ്ലൈ ഡോറുകൾ, റിവോൾവിംഗ് സീറ്റുകൾ എന്നിവയും ഇതിന് ലഭിക്കുന്നുണ്ട്. സ്റ്റിയറിങ്ങിൽ ഒരു സംയോജിത ഡിസ്പ്ലേയുണ്ട്. മുൻസീറ്റ് ഹെഡ്‌റെസ്റ്റുകൾക്കിടയിൽ ഒരു കൂട്ടം ഓഡിയോ സ്പീക്കറുകളും ടാറ്റ അവിന്യ കൺസെപ്റ്റ് ഇലക്ട്രിക് കാറിൽ സംയോജിപ്പിച്ചിരിക്കുന്നു.

ലെക്‌സസ് LF-30

ജാപ്പനീസ് വാഹന നിർമാതാക്കളായ ലെക്സസും രണ്ട് കൺസെപ്റ്റ് ഇവികൾ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ LF-30 ആണ് കൂടുതൽ ആകർഷകമെന്ന് പറയാചെ വയ്യ. തസുന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇതിന് കമ്പനി രൂപംകൊടുത്തിരിക്കുന്നത്. ഇരുവശത്തും ഗൾവിംഗ് ഡോറുകളും ഷാർപ്പും ഫ്യുച്ചറിസ്റ്റിക്കുമായ രൂപകൽപ്പനയും വലിയ കസ്റ്റമൈസബിൾ വീലുകളും ഇവിയിൽ ഉൾച്ചേർത്തിട്ടുമുണ്ട്.

മാരുതി EVX മുതൽ ടാറ്റ സിയെറ വരെ; ഓട്ടോ എക്സ്പോയിൽ ഞെട്ടിച്ച കൺസെപ്റ്റ് ഇലക്‌ട്രിക് കാറുകൾ

ഇതിന് ഒരു ഗ്ലാസ് റൂഫും AR പവർഡ് സ്കൈഗേറ്റ് ഡിസ്പ്ലേയുമാണ് ലെക്‌സസ് LF-30 ഇവിയിൽ ഒരുക്കിയിട്ടുള്ളത്. LF-30-യുടെ ഓരോ വീലിലും ഒരു ഇലക്ട്രിക് മോട്ടോറാണ് നൽകിയിരിക്കുന്നത് ഇത് 544 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന് 110 kWh ബാറ്ററി പായ്ക്കും WLTP അവകാശപ്പെടുന്ന 500 കിലോമീറ്റർ റേഞ്ചും ലഭിക്കുന്നുവെന്നുമാണ് ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് വിഭാഗം അവകാശപ്പെടുന്നത്.

ലെക്‌സസ് LF-Z

ഈ വർഷം എക്‌സ്‌പോയിൽ ലെക്‌സസ് പരിചയപ്പെടുത്തിയ രണ്ടാമത്തെ ഇലക്ട്രിക് കൺസെപ്റ്റ് ആണ് LF-Z. നാവിഗേഷൻ, ഡ്രൈവ് മോഡ് തെരഞ്ഞെടുക്കൽ തുടങ്ങിയ ഡ്രൈവർ മുൻഗണനകൾ പഠിക്കാൻ ഇത് കൃത്രിമബുദ്ധി ഉപയോഗിക്കുന്നു. നോയിസ് ക്യാൻസലിംഗ് സാങ്കേതികവിദ്യയുള്ള മാർക്ക് ലെവിൻസണിന്റെ ഓഡിയോ സിസ്റ്റമാണ് ഇവിയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 544 bhp പവറിൽ 700 Nm torque വരെ നൽകുന്ന ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരിച്ചിരിക്കുന്ന ഇതിന് 200 കിലോമീറ്റർ വേഗത വരെ പുറത്തെടുക്കാനാവും. അതേസമയം 90 kWh ബാറ്ററി പായ്ക്ക് ഇതിന് 600 കിലോമീറ്റർ റേഞ്ചും നൽകാൻ സഹായിക്കും.

ടാറ്റ സിയെറ

ടാറ്റ മോട്ടോർസ് ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ സിയെറ കൺസെപ്റ്റിന്റെ പുതിയ പതിപ്പ് ഇലക്ട്രിക് അവതാരത്തിൽ അവതരിപ്പിക്കുകയുണ്ടായി. മുമ്പത്തെ കൺസെപ്റ്റ് പതിപ്പിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ഇ-എസ്‌യുവിക്ക് അഞ്ച് ഡോറുകളും ഒരു വലിയ ഗ്ലാസ് ഏരിയയും ലഭിക്കുന്നുണ്ട്. 2025 ആകാതെ പുതിയ സിയെറയുടെ നിർമാണം കമ്പനി ആരംഭിക്കില്ലെന്നാണ് വിവരം. എങ്കിലും വരും വർഷങ്ങളിൽ വരാന്‍ പോകുന്ന 6 ടാറ്റ ഇവികളില്‍ ഒന്നാണ് ഇതെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

ടാറ്റ ഹാരിയർ ഇവി

നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ഹാരിയർ ഇവിയും സിയെറ ഇവിയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ 400-450 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന രീതിയിൽ ഹാരിയറിനെ ഒരുക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. വളരെ സർപ്രൈസ് നിറഞ്ഞ എൻട്രി ആയിരുന്നു ഇത്തവണ ഹാരിയർ ഇവിയുടേത്. ഹാരിയർ ഇവിയുടെ ബാറ്ററി കപ്പാസിറ്റി ഏകദേശം 60 kWh ആയിരിക്കുമെന്നാണ് വിലയിരുത്തൽ. പവർ കണക്കുകളിലേക്ക് നോക്കിയാൽ 200 bhp കരുത്തിൽ പരമാവധി 400 Nm torque വരെ വികസിപ്പിക്കാനും മോഡലിന് ശേഷിയുണ്ടാവും. 0-100 കിലോമീറ്റർ വരെ വേഗത 10 സെക്കൻഡിനുള്ളിൽ കൈവരിക്കാനും ഈ ഇലക്ട്രിക് മിഡ്-സൈസ് എസ്‌യുവിക്ക് സാധിച്ചേക്കും.

More from DriveSpark

Article Published On: Sunday, January 15, 2023, 11:00 [IST]
English summary
Maruti evx to tata sierra five exciting concept electric cars from 2023 auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X