ജിംനിയെ ജി-വാഗണാക്കാൻ ബ്രാബസ് കിറ്റ്, പക്ഷേ മുടക്കേണ്ട വില കേട്ട് ഞെട്ടരുത്

മാരുതി സുസുക്കിയുടെ പുത്തൻ ഓഫ്-റോഡർ, ജിപ്‌സിയുടെ പിൻഗാമി, മഹീന്ദ്ര ഥാറിന്റെ എതിരാളി എന്നിങ്ങനെ നിരവധി കാരണങ്ങളാൽ ജിംനിയുടെ വരവ് ഒരു ആഘോഷം തന്നെയായിരുന്നു. വിൽപ്പന തുടങ്ങിയിട്ടും ഈ എസ്‌യുവിയുടെ ആരാവാരങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്നു വേണം പറയാൻ. വാഹനത്തെ കുറിച്ചുള്ള ഓരോ വാർത്തയും ആരാധർ ആഘോഷിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നിരത്തുകളുടെ സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു ജിംനിയുടെ വരവ്.

മൂന്നു ഡോർ പതിപ്പിന് പകരം 5-ഡോർ സെറ്റപ്പിൽ ജിംനിയെ കൊണ്ടുവന്നതാണ് മാരുതി സുസുക്കിയുടെ വിജയവും. ഥാറിന് മേൽ അപ്രമാദിത്തം നേടാൻ സഹായിച്ച കാര്യവും ഇതുതന്നെ. ഇതിനോടകം 30000-ത്തിലധികം ബുക്കിംഗുകളാണ് ജിംനി വാരിക്കൂട്ടിയിരിക്കുന്നത്. 53 വർഷത്തിലേറെ പഴക്കമുള്ള ഒരു ഭാരം കുറഞ്ഞ ഓഫ് റോഡറാണീ വാഹനം. തുടക്കത്തിൽ പ്രതിരോധ സേനയ്ക്കായി രൂപകൽപ്പന ചെയ്‌തിരുന്നതെങ്കിലും അതിന്റെ പ്രായോഗികതയും പരുക്കൻ ഭാവവും സാധാരണ ജനങ്ങളിൽ വരെ മതിപ്പുളവാക്കി. ഇതുമനസിലാക്കിയ കമ്പനി 1970-ന് ശേഷം പൊതുജനങ്ങൾക്കായി അവതരിപ്പിക്കുകയായിരുന്നു.

Maruti Jimny

അന്നു മുതൽ ജിംനിയൊരു ജനപ്രിയ വാഹനമാണ്. ഇന്ന് എസ്‌യുവി അതിന്റെ നാലാം തലമുറ ആവർത്തനത്തിലാണ് നിരത്തിലോടുന്നത്. അതായത് നാല് തലമുറകളോളം കാത്തിരിക്കേണ്ടി വന്നു ജിംനിയെ ഇന്ത്യക്ക് കിട്ടാനെന്ന് സാരം. എന്തായാലും നമുക്കും കൈയെത്തിപ്പിടിക്കാനാവുന്ന ദൂരത്തിൽ വാഹനം യാഥാർഥ്യമായത് ആഘോഷിക്കപ്പെടാതിരിക്കാനാവില്ലല്ലോ. ഥാർ പോലെ തന്നെ മോഡിഫിക്കേഷൻ ചെയ്യാൻ ജിംനിയും വെറെ ലെവലാണ്. ഇതിനുള്ള പല ഉദാഹരണങ്ങളും നാം മുമ്പ് വിദേശ വിപണികളിൽ കണ്ടിട്ടുമുണ്ട്.

ജിംനി മെർസിഡീസിന്റെ ജി-വാഗൺ ആയി മാറിയതെല്ലാം ആശ്ചര്യത്തോടെയാണ് നാം നോക്കിക്കണ്ടത്. ഇപ്പോഴിതാ ഇന്ത്യയിലേക്കും മാരുതി ജിംനിക്കായി കസ്റ്റമൈസേഷൻ കിറ്റുകൾ വിപണിയിലെത്തിയിരിക്കുകയാണ്. എസ്‌യുവിയെ ജി-വാഗൺ ആക്കി മാറ്റുന്നതിനായി വന്നിരിക്കുന്ന ഒരു ബ്രാബസ് കിറ്റാണ് ഇന്റർനെറ്റിൽ തരംഗമാവുന്നത്. ഐക്കോണിക് ജി-വാഗണിനോട് സാമ്യമുള്ള തരത്തിൽ ജിംനിയെ മോഡിഫൈ ചെയ്യാൻ പലരും മുമ്പും താത്പര്യം പ്രകടിപ്പിച്ചിരുന്നു.

Maruti Jimny Modification

ജിംനിയെ ഏതാണ്ട് ജി-വാഗൺ പോലെയാക്കാൻ പ്രൊഫഷണൽ കിറ്റുകൾ പണ്ടേ ലഭ്യമായിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്ന ബ്രാബസ് കിറ്റും. ദുബായിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്താണ് ഈ കസ്റ്റമൈസേഷൻ കിറ്റ് ലഭ്യമാക്കിയിരിക്കുന്നത് എന്നോർക്കുമ്പോൾ സംഭവം അൽപം കോസ്റ്റ്ലി ആവുമെന്നായിരിക്കും അല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.

ജിംനിയെ ജി-വാഗൺ ആക്കാനുള്ള ഈ ബ്രാബസ് കിറ്റ് അൽപം കോസ്റ്റ്ലി ആവുമെന്ന ചിന്ത ശരിയാണ്. ഇറക്കുമതി ചെയ്യുന്നതിനാൽ ഏകദേശം 4 ലക്ഷം രൂപയാണ് ഈ ബ്രാബസ് കിറ്റിനായി മുടക്കേണ്ടി വരുന്ന വില. മെർസിഡീസിൽ നിന്നുള്ള ഐക്കോണിക് മോഡലുകളിൽ പ്രവർത്തിക്കുന്ന കാർ മോഡിഫിക്കേഷൻ പ്രൊഫഷണലാണ് ബ്രാബസ്. ലോകമെമ്പാടുമുള്ള നിരവധി സെലിബ്രിറ്റികൾ ജി-വാഗണിന്റെ ബ്രാബസ് പതിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

മെറ്റൽ ബോണറ്റ്, സെൻസറുകൾ, ഫ്രണ്ട് റേഡിയേറ്റർ ഗ്രിൽ, എക്സ്റ്റെൻഡഡ് വീൽ ആർച്ചുകൾ, ഫെൻഡറുകൾ, ട്രൈ-സ്റ്റാർ ലോഗോയും എബിഎസ് സെൻസറുകളുള്ള ബമ്പറുകൾ, റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡോറുകൾക്ക് സൈഡ് ബീഡിംഗ് എന്നിവയെല്ലാമാണ് ജിംനിയുടെ ജി-വാഗൺ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കസ്റ്റമൈസേഷൻ കിറ്റ് ഉപയോഗിച്ച് ജിംനിയെ ജി-വാഗൺ ആക്കി മാറ്റിയ നിരവധി മോഡലുകൾ ഇന്റർനെറ്റിൽ കണ്ടെത്താനാവും.

ഇന്ത്യയിൽ മോഡിഫിക്കേഷൻ നിയമപരമല്ലാത്തതിനാൽ ഇക്കാര്യം ചെയ്യുമ്പോൾ സൂക്ഷിക്കേണമെന്ന മുന്നറിയിപ്പ് ആദ്യമേ ഓർമപ്പെടുത്തിയേക്കാം. ബ്രാബസ് ജി-വാഗൺ കിറ്റ് ഉപയോഗിച്ച് ജിംനിയുടെ രൂപം മാറ്റിയാൽ മെർസിഡീസിന് വരെ ഒറിജിനൽ ഏതെന്ന് കണ്ടുപിടിക്കാൻ അൽപം ബുദ്ധിമുട്ടിയേക്കും. ഈ കിറ്റ് തീർച്ചയായും ജിംനിക്ക് ആകർഷകമായ റോഡ് സാന്നിധ്യത്തോടൊപ്പം ഒരു ബച്ച് ലുക്കും നൽകുന്നുണ്ടെന്നത് യാഥാർഥ്യമാണ്.

More from DriveSpark

Article Published On: Tuesday, June 27, 2023, 12:07 [IST]
English summary
Maruti jimny can convert to mercedes g wagon shape by using brabus kit worth rs 4 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X