പഞ്ചാബികൾ പണി തുടങ്ങി, ജിംനിയെ ജിമ്മനാക്കിയ മോഡിഫിക്കേഷൻ വൈറൽ

ഇപ്പോൾ ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ ഏവരുടേയും സംസാര വിഷയം ജിംനിയാണ്. മാരുതി സുസുക്കിയുടെ ഒരു പക്കാ ഓഫ്-റോഡ് വാഹനം എത്തിയാൽ പിന്നെങ്ങനെ ട്രെൻഡാവാതിരിക്കും. ജിപ്‌സിയുടെ പിൻഗാമിയായാണ് എത്തിയിരിക്കുന്നതെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ ജിംനി വേറെ ലെവലാണ്. ഓൺ റോഡിലും ഓഫ് റോഡിലും ഒരേപോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാനാവുമെന്നതാണ് ഇതിനെ വേറിട്ടു നിർത്തുന്ന ഘടകം.

നിലവിൽ മാരുതിയുടെ ഒരേയൊരു 4×4 എസ്‌യുവിയാണ് ജിംനി എന്നതും ഹൈലൈറ്റാണ്. ബുക്കിംഗ്, വില പ്രഖ്യാപനം, ലോഞ്ച് അങ്ങനെ നീളുന്ന ജിംനിയുടെ പ്രത്യേക ഇവന്റുകളെല്ലാം വൈറലായി മാറി. ലൈഫ് സ്റ്റൈൽ എസ്‌യുവി വാഹനങ്ങളുടെ അവസാന വാക്കായിരുന്ന മഹീന്ദ്ര ഥാറിന് ഇത്രയും വലിയൊരു പണികിട്ടാനുമില്ല. എന്തായാലും വാഹന വിപണിക്ക് ചാകരയാണിപ്പോൾ. ഡെലിവറി ആരംഭിച്ചതോടെ എസ്‌യുവിയുടെ മോഡിഫിക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി മാറിയിട്ടുണ്ട്.

Maruti Jimny SUV Modified With 20 Inch Alloy Wheels

ഇന്ത്യയിലെ വാഹന മോഡിഫിക്കേഷനുകളുടെ ടോക്കിയോ ആയി അറിയപ്പെടുന്നത് നമ്മുടെ കേരളമാണെങ്കിലും പഞ്ചാബിലാണ് ഞെട്ടിക്കുന്ന കസ്റ്റമൈസേഷൻ വർക്കുകൾ നടക്കുന്നതെന്ന് നിസംശയം പറയാം. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇന്റർനെറ്റിലെ ചർച്ചാ വിഷയം. വെറും ജിംനിയെ ജിമ്മനാക്കിയ മോഡിഫിക്കേഷൻ എങ്ങനെ ഹിറ്റാവാതിരിക്കും? 20 ഇഞ്ച് ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളിട്ട് ഓവറാക്കി ചളമാക്കിയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

എന്തിനും രണ്ട് അഭിപ്രായം വരുന്നത് സർവസാധാരണമല്ലോ. മാരുതി ജിംനി സീറ്റ വേരിയന്റിനെയാണ് പടുകൂറ്റൻ അലോയ് വീലിട്ട് പരിഷ്ക്കരിച്ചിരിക്കുന്നത്. മോഡിഫൈഡ് ഹബ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് 20 ഇഞ്ച് സൈസുള്ള അലോയ് വീലിട്ട ജിംനിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജിംനി സീറ്റ പതിപ്പിൽ അലോയ് വീലൊന്നും മാരുതി വാഗ്‌ദാനം ചെയ്യുന്നില്ല. തന്റെ ഇഷ്‌ടങ്ങൾക്ക് അനുസരിച്ച് വാഹനത്തെ മോഡിഫൈ ചെയ്യാൻ വേണ്ടിയാണ് താൻ ബേസ് വേരിയന്റ് തെരഞ്ഞെടുത്തതെന്ന് വ്ലോഗർ വീഡിയോയിൽ പറയുന്നുണ്ട്.

Maruti Jimny SUV Modified With 20 Inch Alloy Wheels

ജിംനിയിലെ സ്റ്റോക്ക് 15 ഇഞ്ച് സ്റ്റീൽ റിമ്മുകൾക്ക് പകരം വലിയ 20 ഇഞ്ച് ഡിഷ് അലോയ് വീലുകൾ നൽകിയതോടെ വാഹനത്തിന്റെ രൂപവും ഭാവവും ആകെ മാറി. ഈ അലോയ് വീലുകൾ സ്‌പെയ്‌സറുകളോ അഡ്ജസ്റ്റ്‌മെന്റുകളോ ആവശ്യമില്ലാതെ നേരിട്ട് ഹബിലേക്ക് യോജിക്കുന്നുവെന്നതാണ് രസകരമായ മറ്റൊരു കാര്യം. അതായത് സ്റ്റോക്ക് കണ്ടീഷനിൽ തന്നെ ഇത്രയും വലിയൊരു വീലിനെ ഉൾക്കൊള്ളാൻ മാരുതി സുസുക്കി ജിംനി പ്രാപ്‌തമായിരുന്നുവെന്ന് സാരം.

പുതിയ അലോയ് വീലുകൾ കാറിന്റെ മൊത്തത്തിലുള്ള രൂപഭാവത്തെ പൂർണമായും മാറ്റിയെന്ന് ചിത്രങ്ങളിലൂടെ മനസിലാക്കാം. ബ്ലാക്ക് മെഷീൻ കട്ട് അലോയ് വീലുകളും വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപത്തോട് വലിയ വൃത്തികേടില്ലാതെ യോജിക്കുന്നുണ്ട്. കേവലം നാല് വീലുകൾ മാറ്റിയതിലൂടെ, വാഹനത്തിന്റെ നിലപാടിൽ കാര്യമായ മാറ്റമുണ്ടായി. ഈ പുതിയ അലോയ്കൾക്ക് പറ്റിയ ടയറുകൾ ഇറക്കുമതി ചെയ്തതും ഓൺ-റോഡ്, ഓഫ്-റോഡ് ഉപയോഗത്തിന് അനുയോജ്യവുമാണെന്നും വീഡിയോയിലൂടെ ഉടമ വ്യക്തമാക്കിയിട്ടുണ്ട്.

Maruti Jimny SUV Modified With 20 Inch Alloy Wheels

പുതിയ സെറ്റ് വീലുകൾ വാഹനത്തിന്റെ ഓഫ്-റോഡ് പെർഫോമൻസിനെ ബാധിച്ചിട്ടില്ലെന്ന് ഉടമ പരാമർശിക്കുന്നുണ്ട്. പക്ഷേ ബമ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. സ്റ്റിയറിംഗ് വീലിൽ തിരിക്കുമ്പോൾ ടയറുകൾ തട്ടാതിരിക്കാൻ ബമ്പറിന്റെ അരികുകൾ ട്രിം ചെയ്യേണ്ടതുണ്ട്. ലുക്കിൽ ഗാംഭീര്യം വന്നിട്ടുണ്ടെന്നതിനു പുറമെ ഗ്രൗണ്ട് ക്ലിയറൻസും ഉയർന്നു. പക്ഷേ ഇതിനെല്ലാം പുറമെ തീർച്ചയായും വാഹനത്തിന് ചില പോരായ്‌മകളും ഉണ്ട് കേട്ടോ.

ഹാൻഡിലിംഗാണ് ഇതിലെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്ന്. ഇത്രയും വലിയ വീലുകളും ടയറുകളും തീർച്ചയായും മാരുതി ജിംനിയുടെ പെർഫോമൻസിനെ ബാധിക്കും. കൂടാതെ എസ്‌യുവിയുടെ യാത്രാ സുഖവും നഷ്‌ടപ്പെട്ടിട്ടുണ്ടാവും. അതിനാൽ ഇത്തരം മോഡിഫിക്കേഷനുകൾക്ക് പോവാതിരിക്കുന്നതായിരിക്കും നല്ലത്. കഴിഞ്ഞ ദിവസം എൻകെയ് ജപ്പാൻ ഓൾ റോഡ് RPT1 വീലുകളിൽ ജിംനിയെ ഒരുക്കിയ ചിത്രങ്ങൾ നാം കണ്ടിരുന്നു. എങ്ങനെ വണ്ടി മോഡിഫൈ ചെയ്യാം എന്നതിനുള്ള കൃത്യമായ ഉദാഹരണമായിരുന്നു അത്.

Maruti Jimny SUV Modified With 20 Inch Alloy Wheels

കമ്പനി നിഷ്ക്കർഷിക്കുന്നതിലും വലിയ അലോയ് വീലുകൾ വാഹനത്തിൽ ഉപയോഗിച്ചാൽ ബ്രേക്കിംഗ്, സസ്പെൻഷൻ, മറ്റ് മെക്കാനിക്കലുകൾ എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആയതിനാൽ ഒരിക്കലും അപ്‌സൈസിംഗുമായി പോവാത്തതാണ് നല്ലത്. കമ്പനി പറയുന്ന സൈസിലുള്ള വീലുകളിട്ടാൽ ലുക്ക് കൂടുന്നതിനൊപ്പം എംവിഡിയുടേയും പൊലീസിന്റെയും ഫൈനടിയിൽ നിന്നും രക്ഷപ്പെടുകയുമാവാം.

More from DriveSpark

Article Published On: Saturday, June 17, 2023, 13:44 [IST]
English summary
Maruti jimny suv modified with 20 inch alloy wheels images and video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X