വണ്ടി പണിതവനെ കണ്ടാൽ മാരുതി പൊക്കും, 5 ലക്ഷത്തിന്റെ ഒന്നാന്തരം കാർ കാണിച്ച് വെച്ചിരിക്കുന്നത് കണ്ടോ

ശരിക്കും ഇന്ത്യയിലെ മൈക്രോ എസ്‌യുവി സെഗ്മെന്റിലെ ആദ്യ മോഡലുകളിൽ ഒന്നായി പലരും കണക്കാക്കുന്നത് ടാറ്റ പഞ്ചിനെയാണ്. എന്നാൽ അതിനും മുമ്പേ മഹീന്ദ്രയുടെ KUV100 എന്നൊരു കൊച്ചുസുന്ദരൻ ഉണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. പക്ഷേ ഇതിനെല്ലാം ഇടയിൽ മാരുതിയുടെ മിനി എസ്‌യുവിയായി പുറത്തിറങ്ങിയ വാഹനമായിരുന്നു എസ്-പ്രെസോ. കിടിലൻ സിറ്റി കാറായി പലരും അംഗീകരിച്ച ഈ വിരുതൻ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്‌തിട്ടുണ്ട്. ഡിസൈനിന്റെ കാര്യത്തിൽ പലരും കളിയാക്കുമെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ ആള് മുറ്റാണെന്ന് പറയാതെ വയ്യ. എസ്‌യുവിയുടേയും ഹാച്ച്ബാക്കിന്റെയും സമന്വയമാണ് എസ്-പ്രെസോ എന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല.

ചെറിയ ഫാമിലിക്ക് പറ്റിയ ചെറുകാറായി വിലസിയിട്ടുള്ള എസ്-പ്രെസോ വില്‍പ്പനയുടെ കാര്യത്തിലും മാരുതിക്ക് വലിയ നേട്ടം സമ്മാനിച്ചിട്ടുണ്ട്. ചിലർ വീട്ടിലെ രണ്ടാമത്തെ കാറായി പോലും എസ്-പ്രെസോ വാങ്ങിയിട്ടുണ്ട്. മോഡിഫിക്കേഷനായാലും കക്ഷി കൊള്ളാമെന്ന് പലരും തെളിയിച്ചിട്ടുണ്ട്. വലിയ അലോയ് വീലുകളിട്ട് ഈ മൈക്രോ എസ്‌യുവിയെ കുട്ടപ്പനാക്കിയ പല ഉദാഹരണങ്ങളും നമ്മുടെ നിരത്തുകളിലുണ്ട്.

Maruti S-Presso Modified To Buggy Car In Bali

പക്ഷേ നമ്മളൊന്നും സ്വപ്‌നത്തിൽ പോലും കണ്ടിട്ടില്ലാത്ത തരത്തിൽ മാരുതി സുസുക്കി എസ്-പ്രെസോയെ മോഡിഫൈ ചെ‌തൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു ഹോട്ടല്‍ ഗ്രൂപ്പ് വാഹനത്തെ ബഗ്ഗി കാറിന്റെ രൂപത്തിലേക്ക് മാറ്റിയിരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ചൂടുള്ള ചർച്ചാ വിഷയം. ഹോട്ടലില്‍ എത്തുന്ന ടൂറിസ്റ്റുകളുടെയും മറ്റ് അഥിതികളുടെയും യാത്രകള്‍ക്കായാണ് എസ്-പ്രെസോയെ ഇത്തരത്തിൽ രൂപമാറ്റം ചെയ്‌തിരിക്കുന്നത്.

ഡിസൈന്‍ മികവ് വരുത്തുന്നതിനെക്കാള്‍ ഉപരിയായി വണ്ടി കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിനായാണ് ഇത്തരത്തിൽ പരിഷ്ക്കരിച്ചിരിക്കുന്നതെന്ന് വേണം പറയാൻ. എത്ര സൂക്ഷിച്ച് നോക്കിയാലും ആരും അയ്യേ എന്നുപറയില്ലാത്ത വിധത്തിൽ രൂപമാറ്റം വരുത്തണമെങ്കിൽ ഇതിന് പിന്നിൽ പ്രവർത്തിച്ച തലയ്ക്ക് കൈയടി കൊടുത്തേ പറ്റൂ. പക്ഷേ ഇതിന്റെ പിന്നിലുള്ള അദ്ധ്വാനം കുറവായിരുന്നുവെന്നാണ് അവകാശവാദം. ചെറിയ അഴിച്ചുപണികളോടെയാണ് എസ്-പ്രെസോയെ ബഗ്ഗി കാറാക്കി മാറ്റിയിരിക്കുന്നത്.

Maruti S-Presso Modified To Buggy Car In Bali

കാറിന്റെ പില്ലറുകള്‍ ഒഴിവാക്കിയതിനൊപ്പം റൂഫും നീക്കുകയാണ് ആദ്യം ചെയ്‌തത്. ഇതിന് പകരം മുന്നിലേക്കും പിന്നിലേക്കും നീണ്ടുനില്‍ക്കുന്ന എക്‌സ്റ്റെന്‍ഡഡ് റൂഫാണ് ബഗ്ഗി കാറിന് സമ്മാനിച്ചിരിക്കുന്നത്. വിന്‍ഡ് ഫീല്‍ഡും ഫ്രെയിമും മാറ്റി കൂടുതല്‍ വലിപ്പമുള്ള ഗ്ലാസുകൾ മുൻവശത്ത് ഘടിപ്പിച്ചിട്ടുമുണ്ട്. അഞ്ച് ഡോറുകളും അഴിച്ച് മാറ്റി പകരം സപ്പോര്‍ട്ട് ബാറുകളും കൊടുത്ത് എസ്-പ്രെസോയെ പക്കാ ബഗ്ഗി കാറാക്കാനും ഇവർ തയാറായി.

ഇനി പ്രതികൂല കാലാവസ്ഥയെ നേരിടാൻ ഡോറുകള്‍ക്കും വിന്‍ഡോ ഗ്ലാസുകളുടെയും സ്ഥാനത്ത് സോഫ്റ്റ് ടോപ്പ് വാഹനങ്ങളില്‍ നല്‍കുന്നതിന് സമാനമായ പടുതയാണ് ഫീറ്റ് ചെയ്തിരിക്കുന്നത്. വാഹനത്തിന് റെഗുലര്‍ ബഗ്ഗിയേക്കാള്‍ ഉയരമുള്ളതിനാല്‍ കയറ്റവും ഇറക്കവും എളുപ്പമാക്കാനായി ഫുട്ട് സ്റ്റെപ്പുകളും നല്‍കിയിരിക്കുന്നതും കാണാം. സീറ്റുകള്‍ കാറിലേത് തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ എസ്-പ്രെസോയിലെ ബോണറ്റ്, ഹെഡ്‌ലാമ്പ്, ഗ്രില്ല്, ബമ്പര്‍, അലോയ് വീലുകൾ തുടങ്ങിയവയിലും നവീകരണങ്ങളൊന്നുമില്ല.

Maruti S-Presso Modified To Buggy Car In Bali

പിന്നിൽ ഒരു കസ്റ്റമൈസ്‌ഡ് ബാസ്‌ക്കറ്റ് ഉണ്ട്. അത് ലഗേജുകൾക്കോ ​​മറ്റെന്തെങ്കിലുമോ കയറ്റാനായിട്ട് ഉപയോഗിക്കാം. കസ്റ്റം ബമ്പർ പ്രൊട്ടക്ടറുകളും എസ്-പ്രെസോ ബഗ്ഗി കാറിന് കൊടുത്തിട്ടുണ്ട്. ഇനി എന്തുകൊണ്ട് സാധാരണ ബഗ്ഗി കാറുകളെ ഒഴിവാക്കി മാരുതി കാറിനെ മോഡിഫൈ ചെയ്‌തുവെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം ഇല്ലെങ്കിലും ടൂറിസ്റ്റുകൾക്ക് ചുറ്റിക്കറങ്ങാൻ സാധാരണ ബഗ്ഗി കാറുകൾക്കുള്ള പരിമിതികൾ മറികടക്കാൻ എസ്-പ്രെസോ സഹായിക്കും.

നല്ല സസ്പെൻഷനും വലിയ വീലുകളും കാരണം യാത്രാ കൂടുതൽ സുഖകരമായിരിക്കും. എസ്-പ്രെസോയിലെ 1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിൻ അതേപടി നിലനിർത്തിയിട്ടുണ്ട് എന്നതിനാൽ പെർഫോമൻസും മികച്ചതായിരിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന് 66 bhp കരുത്തിൽ 89 Nm torque വരെ ഉത്പാദിപ്പിക്കാൻ എഞ്ചിനാവും. 25.30 കിലോമീറ്റർ വരെ മൈലേജ് നൽകാനും വണ്ടിക്കാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Source: Facebook

More from DriveSpark

Article Published On: Monday, November 4, 2024, 10:08 [IST]
English summary
Maruti s presso modified to buggy car in bali images goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X