സിസർ ഡോറുമായി എസ്-പ്രെസോ, ഉടമയെ തേടി സാക്ഷാൽ ലംബോർഗിനി വരെ വന്നേക്കും

ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ മോഡേൺ സിറ്റി കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി എസ്-പ്രെസോ. ഇറങ്ങിയ കാലത്തെ അതിന്റെ സോപ്പു പെട്ടി പോലുള്ള ഡിസൈനിന്റെ പേരിൽ ഏറെ കളിയാക്കലുകൾ കേട്ടിരുന്നുവെങ്കിലും പിന്നീട് ഇതിന്റെ പ്രായോഗികതയും കഴിവുകളും കണ്ട് അന്തംവിട്ടവരാണ് ഇന്ത്യക്കാർ.

ഇപ്പോൾ റോഡിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന കാറാണ് മാരുതി എസ്-പ്രെസോയെന്ന് നിസംശയം പറയാം. ഒതുക്കമുള്ള രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനുമെല്ലാം ഇതിനെ മികച്ചൊരു സിറ്റി കാറാക്കി മാറ്റുന്നു. പിന്നെ മാരുതിയുടെ മൈലേജ് കൂടിയാവുന്നതോടെ സംഭവം മൊത്തത്തിൽ അടിപൊളിയാവുന്നു. ഇപ്പോൾ വാഹനം മോടിഫൈ ചെയ്യുന്നത് പുതുമയുള്ള കാര്യമൊന്നുമല്ലെങ്കിലും പലരും ഭീമൻ അലോയ് വീലൊക്കെ കയറ്റി എസ്-പ്രെസോ വരെ കിടുക്കനാക്കാറുണ്ട്.

Maruti S-Presso Modified With Scissor Doors

ഇത്തരം ചിത്രങ്ങളെല്ലാം ഇന്റർനെറ്റിൽ ആരാധകർ പലതവണ ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ വളരെ വ്യത്യസ്‌തമായ രീതിയിൽ എസ്-പ്രെസോയെ മോഡിഫൈ ചെയ്‌ത വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിലെ വൈറൽ താരം. ലംബോർഗിനി സൂപ്പർകാറുകളിൽ കാണുന്നതുപോലെ സിസർ ഡോറുമായി മോഡിഫൈ ചെയ്‌ത മാരുതി എസ്-പ്രെസോയാണ് കഥാനായകൻ. ആദ്യ കാഴ്ച്ചയിൽ തന്നെ സംഭവം കൊള്ളാമല്ലോ എന്നുപറയുന്ന രീതിയിലാണ് എസ്-പ്രെസോയുടെ ഡോറുകൾ കസ്റ്റമൈസ് ചെയ്‌തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലെ റിറ്റോർക്ക് എന്ന പേജിലൂടെയാണ് സിസർ ഡോറുള്ള മാരുതി സുസുക്കിയുടെ കുട്ടി എസ്‌യുവിയെ പരിചയപ്പെടുത്തിയിരിക്കുന്നത്. തികച്ചും അസാധാരണമായ ഒരു കാഴ്ച്ചയാണ് ഈ സിസർ ഡോറുകൾ. മുകളിലേക്ക് തുറക്കുന്ന വാതിലുകൾ എസ്-പ്രെസോയ്ക്ക് മികച്ച രീതിയിൽ തന്നെ അനുയോജ്യമാവുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. കാറിന്റെ ഡോറുകൾ പ്രവർത്തിക്കുന്ന രീതി ഉടമ അടിമുടി പരിഷ്ക്കരിച്ചിട്ടുണ്ട്. സാധാരണ കാറുകളിൽ ഇത്തരം ഡോറുകൾ ഫിറ്റ് ചെയ്യാൻ കഴിവുള്ള ഏതാനും കാർ ഷോപ്പുകൾ ഇന്ത്യയിലുണ്ടെന്നാണ് വിവരം.

Maruti S-Presso Modified With Scissor Doors

രണ്ട് ഫ്രണ്ട് ഡോറുകൾ മാത്രമാണ് സിസർ ശൈലിയിലേക്ക് മോഡിഫൈ ചെയ്‌തിരിക്കുന്നത്. റിയർ ഡോറുകൾ സ്റ്റോക്ക് കണ്ടീഷനിൽ തന്നെ തുടരുകയാണ്. ഈ എസ്-പ്രെസോയ്ക്ക് വലിയ ആഫ്റ്റർ മാർക്കറ്റ് 5-സ്പോക്ക് അലോയ് വീലുകളും ഉടമ വാങ്ങിയിട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ധാരാളം സ്റ്റിക്കർ വർക്ക് ചെയ്ത് വണ്ടി മെനകേടാക്കാനും ഉടമയ്ക്ക് സാധിച്ചിട്ടുണ്ടെന്നു വേണം പറയാൻ. റേസിങ്ങിനായി രൂപകല്പന ചെയ്ത കാർ പോലെയാണ് കുഞ്ഞൻ കാർ മൊത്തത്തിൽ തോന്നിക്കുന്നത്.

എക്സ്റ്റീരിയറിലെ ഈ പരിഷ്ക്കാരങ്ങൾക്ക് പുറമെ അകത്തളവും ഉടമ നവീകരിച്ചിട്ടുണ്ട്. സ്പോർട്ടി റെഡ് ഇന്റീരിയറും അപ്ഹോൾസ്റ്ററിയുമാണ് ഈ സിസർ ഡോറുള്ള എസ്-പ്രെസോയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ ഡോർ കസ്റ്റമൈസേഷൻ നിയമപരമാണോയെന്ന് പലരിലും സംശയമുണ്ടാക്കിയേക്കാം. അത്തർക്കാർ ഓർമിക്കേണ്ട കാര്യം എന്തെന്നു വെച്ചാൽ ഇവയെല്ലാം നിയമവിരുദ്ധമാണ്. വാഹനത്തിന്റെ ഘടനയിൽ മാറ്റംവരുന്ന ഒരു പ്രവൃത്തികളും എംവിഡി ആക്‌ട് പ്രകാരം നിലനിൽക്കില്ല.

Maruti S-Presso

മാത്രമല്ല, ഈ സിസർ ഡോറുകൾ ഈ കുഞ്ഞൻ കാറിലൊന്നും അത്ര പ്രായോഗികവുമല്ലെന്നു വേണം പറയാൻ. ഒരു കാലത്ത് വെര്‍ട്ടിക്കല്‍ ഡോര്‍, അല്ലെങ്കില്‍ സിസര്‍ ഡോറുകള്‍ ഇല്ലാത്ത ആഡംബര കാറുകളെ കുറിച്ച് ചിന്തിക്കാനേ മനുഷ്യന് സാധ്യമായിരുന്നില്ല. ലക്ഷ്വറി സങ്കല്‍പങ്ങളിലെ നിര്‍ണായക ഘടകമായി മാറാന്‍ സിസര്‍ ഡോറുകള്‍ക്ക് സാധിച്ചിരുന്നു. ബെർടോണിന്റെ മാർസെല്ലോ ഗാൻഡിനി രൂപകൽപ്പന ചെയ്ത 1968 ലെ ആൽഫ റോമിയോ കാരാബോ കൺസെപ്റ്റ് കാറാണ് സിസർ ഡോറുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ വാഹനം.

ഇന്നും ലോകത്തിലെ പല മുന്‍നിര വാഹന നിർമാതാക്കളും തങ്ങളുടെ ഹൈ എന്‍ഡ് മോഡലുകള്‍ക്ക് സിസര്‍ ഡോര്‍ നല്‍കാറുണ്ട്. ഇത്തരം ഡോറുകൾ നൽകുന്നതിനു പിന്നിലുള്ള ഗുട്ടൻസ് എന്തെന്നു ചോദിച്ചാൽ ഇതുകണ്ടുപിടിച്ച ഗാന്ഡിനിയുടെ നൂതനമായ ഒരു ഡിസൈൻ കണ്ടുപിടിക്കാനുള്ള ആഗ്രഹവും കാറിന്റെ പിൻഭാഗത്തെ വളരെ മോശം കാഴ്ച്ചയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കയുമാണ് ആൽഫ റോമിയോയ്ക്ക് സിസർ ഡോർ ശൈലി നൽകാൻ കാരണമായത്.

Scissor Doors

പിന്നീട് അതൊരു ട്രെൻഡ് സെറ്ററായി മാറുകയായിരുന്നു. എന്നാൽ സാധാരണ ഡോറുകളെ അപേക്ഷിച്ച് ഇതിന് ചെലവ് കൂടുതലാണ്. ഇക്കാരത്താലാണ് പല ബ്രാൻഡുകളും പരമ്പരാത ശൈലിയുള്ള ഡോറുകളിലേക്ക് ഇപ്പോഴും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇടുങ്ങിയ പാർക്കിംഗ് സ്ഥലങ്ങളിലെല്ലാം കാറിൽ നിന്നും എളുപ്പത്തിൽ പുറത്തിറങ്ങാനും ഡോറുകൾ തുറക്കാനുള്ള എളുപ്പത്തിനും വേണ്ടിയാണ് മുകളിലേക്ക് പൊങ്ങുന്ന സിസർ ഡോറുകൾ നിർമിച്ചിരിക്കുന്നത്.

സൈക്കിൾ യാത്രക്കാർക്ക് 'ഡോർ' അപകടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണ് വിദേശത്ത് കൂടുതലായും ഇത്തരം ഡോറുകൾ സൂപ്പർകാറുകളിൽ ഉപയോഗിക്കുന്നത് എന്നും പറയാം. ഇപ്പോൾ നാം മാരുതിയിൽ കണ്ട ആഫ്റ്റർ മാർക്കറ്റ് സിസർ ഡോറുകളൊന്നും അത്ര ശാശ്വതമായ പരിഹാരമാണെന്ന് പറയാൻ കഴിയില്ല. സമൂഹത്തിൽ വേഗത്തിൽ ശ്രദ്ധിക്കപ്പെടാനും വാഹനത്തിന്റെ അഴക് വർധിപ്പിക്കാൻ വേണ്ടിയുമുള്ള ഇക്കാര്യങ്ങളെല്ലാം വാഹനത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും ഓർമിക്കണം.

Image Courtesy: RICH TORQUE/Instagram

More from DriveSpark

Article Published On: Friday, October 27, 2023, 18:20 [IST]
English summary
Maruti s presso modified with scissor doors trending on instagram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X