ഇത് മാരുതിയാ ഇവിടെന്തും പോവും, ഞെട്ടിച്ച് ഡിസയറിന്റെ കൺവേർട്ടബിൾ രൂപം

ഇന്ത്യയിൽ കൺവേർട്ടബിൾ കാറുകൾക്ക് പ്രത്യേക ഫാൻബേസുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് ഇവ അത്ര പ്രായോഗികമല്ലെന്നു വേണം പറയാൻ. ആയതിനാൽ ഇവ അങ്ങനെ എപ്പോഴും നിരത്തിലൊന്നും കാണാനുമാവില്ല. ലക്ഷ്വറി സെഗ്മെന്റിലാണ് ഇത്തരം കാറുകൾ നിലവിലുള്ളത്. ആയതിനാൽ അത്ര ജനപ്രിയമൊന്നുമല്ല. വിദേശ രാജ്യങ്ങളിലെ കാലാവസ്ഥക്കും മറ്റും ആസ്വദിക്കാൻ കൺവേർട്ടബിളുകൾക്കാവുമെങ്കിലും ഇന്ത്യയിലെ കാലാവസ്ഥ അനുയോജ്യമല്ലെന്നതാണ് സത്യം.

കാലാവസ്ഥ അനുയോജ്യമാണെങ്കിൽ യാത്ര ചെയ്യാനുള്ള ഏറ്റവും സുന്ദരമായ മാർഗമാണ് കൺവേർട്ടബിൾ കാറുകൾ. പക്ഷേ ഇതിനെയെല്ലാം തരണം ചെയ്‌ത് ഇന്ത്യയിൽ തന്റെ പഴയ കാറിനെ കൺവേർട്ടബിൾ പതിപ്പിലേക്ക് മോഡിഫൈ ചെയ്‌ത ഉടമയും അദ്ദേഹത്തിന്റെ കാറും ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണിപ്പോൾ. മാരുതി സുസുക്കി ഡിസയർ സെഡാനെയാണ് ഈ രൂപത്തിലേക്ക് അദ്ദേഹം മോഡിഫൈ ചെയ്‌തിരിക്കുന്നത്. കാറിന്റെ റൂഫ് കട്ട് ചെയ്‌താണ് ഫാൻസി രൂപത്തിലേക്ക് ഡിസയറിനെ മാറ്റിയെടുത്തിരിക്കുന്നത്.

Maruti Suzuki Dzire Convertible

2017 മോഡൽ ഡീസൽ മാരുതി ഡിസയറിനെയാണ് ഉടമ കൺവേർട്ടബിളായി പുനർനിർമിച്ചിരിക്കുന്നത്. റൂഫ് കട്ട് ചെയ്‌തത് മാറ്റിനിർത്തിയാൽ സെഡാനിൽ മറ്റ് മാറ്റങ്ങളൊന്നും കാണാനില്ല. ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ് ടോപ്പ് ചേർക്കാൻ പോലും ഉടമ തയാറായിട്ടില്ലെന്നതും കൗതുകകരമായ കാര്യമാണ്. മഴയും മഞ്ഞും ചുട്ടുപൊള്ളുന്ന വെയിലുമെല്ലാം ഏറ്റുവേണം ഈ കാറിൽ യാത്ര ചെയ്യാൻ. അതായത് സംഭവം അത്ര പ്രായോഗികമല്ലെന്ന് സാരം. പക്ഷേ ഈ സാഹചര്യങ്ങളിൽ ബാക്കപ്പായി ഉപയോഗിക്കാൻ ഉടമയ്ക്ക് മറ്റ് കാറുകൾ ഉണ്ടായിരിക്കാമെന്നാണ് തോന്നുന്നത്.

എന്തായാലും മാരുതി ഡിസയറിന്റെ ഈ കൺവേർട്ടബിൾ പതിപ്പ് നിരത്തുകൾക്കൊരു പുതിയ കാഴ്ച്ചയായിരിക്കും. മറ്റ് ഷീറ്റ് മെറ്റൽ ബോഡി പാനലുകൾ, ഫൈബർ ഭാഗങ്ങൾ എന്നിവയ്‌ക്കൊപ്പം ഇത് 4-ഡോർ ശൈലി തുടർന്നും മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. വിൻഡ്ഷീൽഡ് ആരംഭിക്കുന്ന സ്ഥലത്തിന് മുകളിലാണ് എ-പില്ലർ കട്ടുചെയ്‌തിരിക്കുന്നത്. അതേസമയം കാറിന്റെ ബി-പില്ലറുകളും സി-പില്ലറുകളും പൂർണമായും മുറിച്ചുമാറ്റിയിട്ടുണ്ട്. എഞ്ചിനും ബാക്കി ഭാഗങ്ങളെല്ലാം ഉടമ സ്റ്റോക്ക് കണ്ടീഷനിൽ തന്നെ നിലനിർത്തിയിട്ടുണ്ട്.

Maruti Suzuki Dzire Convertible

പക്ഷേ ഇത്തരം സംഭവങ്ങൾ സുരക്ഷിതമാണോയെന്ന ചോദ്യം പലരിലും ഉയർന്നിട്ടുണ്ടാവാം അല്ലേ... ഒട്ടും സുരക്ഷിതമല്ലെന്നു തന്നെയാണ് അതിനുള്ള ഉത്തരം. അതുമാത്രമല്ല നമ്മുടെ നാട്ടിൽ ഇത്തരം മോഡിഫിക്കേഷനുകൾക്കൊന്നും നിയമ സാധ്യതയുമില്ല. നിയമവിരുദ്ധമായതിനാൽ പൊതുനിരത്തിൽ ഇവ ഉപയോഗിക്കാനുള്ള അനുമതിയുമല്ല. ഇപ്പോൾ കൺവേർട്ടിബിൾ ഡിസയറിന്റെ പുറത്തുവന്ന വീഡിയോയിലും ഉടമ ഇത് പൊതുനിരത്തിലല്ല ഉപയോഗിക്കുന്നത്.

ഒരു പെട്രോൾ പമ്പിലൂടെയാണ് വാഹനം ഓടിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. പക്ഷേ ഇവിടെയെത്താൻ എന്തായാലും റോഡ് ഉപയോഗിച്ചിട്ടുണ്ടാവണം. മാരുതി കാറുകൾ പൊതുവേ സുരക്ഷിതമല്ലെന്ന വാദങ്ങൾ പല വശങ്ങളിൽ നിന്നും ഉയരുന്നൊരു കാര്യമാണ്. അസ്ഥിരമായ ബോഡി ഷെല്ലിനൊപ്പം 1 സ്റ്റാർ ക്രാഷ് റേറ്റിംഗാണ് ഡിസയറിന്റെ ഹാച്ച്ബാക്ക് പതിപ്പായ സ്വിഫ്റ്റിന് ലഭിച്ചത്. ആയതിനാൽ ഇത്തരം മോഡിഫിക്കേഷനുകൾ കാറിനെ കൂടുതൽ ദുർബലമാക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ സെഡാനാണ് ഡിസയർ. ടാക്‌സി സെഗ്മെന്റുകളിൽ എന്നപോലെ തന്നെ സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങുന്നവർക്കിടയിലും വാഹനം ജനപ്രിയമാണ്. 2020 ഏപ്രിലിന് മുന്നോടിയായി കാറിന്റെ ഡീസൽ വകഭേദം വിപണിയിലുണ്ടായിരുന്നത് കാറിന്റെ പ്രധാന ഹൈലൈറ്റായിരുന്നു. പിന്നീട് പെട്രോളിൽ മാത്രം പുറത്തിറങ്ങിയ ഡിസയർ സിഎൻജി ഫ്യുവൽ ഓപ്ഷനിലും ഇപ്പോൾ വാങ്ങാനാവും. എല്ലാ മാരുതി സുസുക്കി കാറുകളുടേയും പോലെ തന്നെ മൈലേജാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഈ കൺവേർട്ടബിൾ പതിപ്പാക്കായ ഡിസയറിന് 1.2 ലിറ്റർ DDIS 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിന് 74 bhp കരുത്തിൽ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കാനാവുമായിരുന്നു. 28.4 കിലോമീറ്റർ മൈലേജാണ് കാറിൽ കമ്പനി അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ഓപ്ഷനിൽ വാഹനം ലഭ്യമായിരുന്നില്ല. ഇപ്പോൾ K സീരീസ് പെട്രോൾ എഞ്ചിനാണ് ഡിസയറിന് തുടിപ്പേകുന്നത്.

More from DriveSpark

Article Published On: Thursday, June 1, 2023, 14:25 [IST]
English summary
Maruti suzuki dzire convertible goes viral on internet images video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X