പെട്രോൾ ചെലവിന് പരിഹാരമായി! ജപ്പാൻ 'അംബാസഡർ' ഇനി ഗ്രാൻഡ് വിറ്റാരയിൽ

ജപ്പാൻ അംബാസഡർ ഹിരോഷി സുസുക്കിക്ക് പുത്തൻ ഗ്രാൻഡ് വിറ്റാര എസ്‌യുവി സമ്മാനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ എംഡിയും സിഇഒയുമായ ഹിസാഷി ടകൂച്ചിയാണ് പുതിയ ഹൈബ്രിഡ് മിഡ്-സൈസ് സ്പോർട്ട് യൂട്ടിലിറ്റി വാഹനം അംബാസഡർക്ക് കൈമാറിയത്.

നിലവിൽ മാരുതി സുസുക്കിയുടെ മുൻനിര ഉൽപ്പന്നമാണ് ഗ്രാൻഡ് വിറ്റാര. ടൊയോട്ടയുമായി സഹകരിച്ചാണ് കമ്പനി ഈ തുറുപ്പുഗുലാനെ വികസിപ്പിച്ചിരിക്കുന്നത്. 10.45 ലക്ഷം മുതൽ 19.65 ലക്ഷം വരെയാണ് ഗ്രാൻഡ് വിറ്റാരയുടെ ഇന്നത്തെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പ്ലസ് എന്നിങ്ങനെ വ്യത്യസ്‌തമായ ആറ് വേരിയന്റുകളിൽ കമ്പനി ഇത് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പെട്രോൾ ചെലവിന് പരിഹാരമായി! ജപ്പാൻ അംബാസഡർ ഇനി ഗ്രാൻഡ് വിറ്റാരയിൽ

ക്രെറ്റ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനവുമായി എത്തിയ മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമായി പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും പങ്കിടുന്നതിനാൽ തന്നെ ടൊയോട്ടയുടെ കർണാടകയിലെ ബിഡാദി പ്ലാന്റിലാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ നിർമാണവും നടക്കുന്നത്. സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിൽ പൂർത്തിയാക്കിയ വാഹനം ഡിസൈനിലും ആധുനിക ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നനായാണ് വരവ്.

ക്രോം സ്ട്രിപ്പുകളുള്ള വിശാലമായ ഗ്രിൽ, ബോഡിയിലുടനീശം ക്രോം ആക്‌സന്റുകളുടെ സാന്നിധ്യം, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവയെല്ലാം ഗ്രാൻഡ് വിറ്റാരയ്ക്ക് ഒരു പ്രീമിയം ഫീലാണ് നൽകുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4,345 mm നീളവും 1,795 mm വീതിയും 1,645 mm ഉയരവും 2,600 mm വീൽബേസുള്ള ഹൈറൈഡറിന് സമാനമാണ്. ആറ് മോണോടോണും മൂന്ന് ഡ്യുവൽ ടോണും ഉൾപ്പെടുന്ന ഒമ്പത് കളർ ഓപ്ഷനുകളാണ് ഗ്രാൻഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നത്.

പെട്രോൾ ചെലവിന് പരിഹാരമായി! ജപ്പാൻ അംബാസഡർ ഇനി ഗ്രാൻഡ് വിറ്റാരയിൽ

നെക്‌സ ബ്ലൂ, ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ചെസ്റ്റ്നട്ട് ബ്രൗൺ, ഒപ്പുലന്റ് റെഡ്, ആർട്ടിക് വൈറ്റ് വിത്ത് ബ്ലാക്ക്, സ്‌പ്ലെൻഡിഡ് സിൽവർ വിത്ത് ബ്ലാക്ക്, ഒപുലന്റ് റെഡ് വിത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഏതുവേണമെങ്കിലും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. ഇൻ്റീരിയറിലേക്ക് കയറിയാൽ പുതിയ ബലേനോ പ്രീമിയം ഹാച്ചിൽ കണ്ട അതേ സ്റ്റൈലിംഗും ഫീലുമാണ് ഗ്രാൻഡ് വിറ്റാരയിലും മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട്പ്ലേ പ്ലോ പ്ലസ് കണക്റ്റിവിറ്റി, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളാണ് മോഡലിൽ ഒരുക്കിയിരിക്കുന്നത്.

ഇതിനു പുറമെ ആംബിയന്റ് ലൈറ്റിംഗ്, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നീ ആധുനിക ഫീച്ചറുകളാണ് മറ്റു ഹൈലൈറ്റുകൾ. ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റ് പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയിലൂടെ സേഫ്റ്റിയും എസ്‌യുവി മിടുക്കനാണ്.

പെട്രോൾ ചെലവിന് പരിഹാരമായി! ജപ്പാൻ അംബാസഡർ ഇനി ഗ്രാൻഡ് വിറ്റാരയിൽ

എർട്ടിഗയിലൂടെയും ബ്രെസയിലൂടെയും സുപരിചിതമായ 1.5 ലിറ്റർ, 4 സിലിണ്ടർ K15C സ്മാർട്ട് ഹൈബ്രിഡ് പെട്രോളാണ് മാരുതി ഗ്രാൻഡ് വിറ്റാരയുടെ ആദ്യത്തെ എഞ്ചിൻ ഓപ്ഷൻ. 103 bhp കരുത്തിൽ 136 Nm torque വരെ വാഗ്ദാനം ചെയ്യുന്ന ഈ യൂണിറ്റ് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ സുസുക്കിയുടെ ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് ഓപ്ഷനും ലഭിക്കും.

1.5 ലിറ്റർ, 3 സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ TNGA സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ടൊയോട്ടയിൽ നിന്നാണ് ഗ്രാൻഡ് വിറ്റാര കടമെടുത്തിരിക്കുന്നത്. ഈ എഞ്ചിൻ 116 bhp കരുത്തിൽ 141 Nm torque ആണ് വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 6 സ്പീഡ് സിവിടി ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുമായാണ് വിപണിയിൽ എത്തുന്നത്. മാനുവൽ ഓപ്ഷൻ ഹൈബ്രിഡിൽ ലഭ്യമാവില്ല. ലിറ്ററിന് 28 കി.മീ. മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

Article Published On: Saturday, February 4, 2023, 15:06 [IST]
English summary
Maruti suzuki gifted new grand vitara suv to japan ambassador hiroshi suzuki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X