കാക്കിയിട്ട് ജിംനി, കേരള പൊലീസിനെ ഭരിക്കാൻ മാരുതിയുടെ ഓഫ്-റോഡർ വാഹനവും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യക്കാർ ആവശ്യപ്പെട്ടിട്ട് മാരുതി സുസുക്കി നമ്മുടെ രാജ്യത്ത് അവതരിപ്പിച്ച എസ്‌യുവിയായിരുന്നു ജിംനി. വിദേശത്തെ ചെറുരൂപത്തിലും ഭാവത്തിലും ആകൃഷ്‌ടരായി വണ്ടിഭ്രാന്തൻമാരെല്ലാം ചേദിച്ച് വാങ്ങിയ വണ്ടി പ്രായോഗികമല്ലാതിരുന്നിട്ടും അവതരിപ്പിക്കാൻ മനസ് കാട്ടിയവരാണ് മാരുതി. അതും ഇന്ത്യക്കാർക്ക് വേണ്ടി പ്രത്യേകം 5-ഡോർ മോഡൽ നിർമിച്ചാണ് പുറത്തിറക്കിയത്. അതികായകനായ മഹീന്ദ്ര ഥാറുമായി മത്സരിക്കാൻ എത്തിയപ്പോൾ വില മാത്രം കുറച്ചുകൊടുക്കാൻ കമ്പനി തയാറായിരുന്നില്ല. ഥാറിനേക്കാൾ പ്രായോഗികമായിരുന്നുവെങ്കിലും ഉയർന്ന വിലയും ചെറിയ രൂപവും ജിംനിക്ക് തിരിച്ചടിയായി. പലരും ഗുണങ്ങളറിഞ്ഞ് ഇന്നും വാങ്ങുന്നുണ്ടെങ്കിലും പ്രതീക്ഷക്കൊത്ത് വിൽപ്പന ഉയർത്താൻ എസ്‌യുവിക്ക് ഇതുവരെ സാധിച്ചിരുന്നില്ല.

എന്നാൽ ഏത് റോഡിലും ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ പറ്റിയ കിടുക്കാച്ചി വണ്ടിയാണിതെന്നതിൽ സംശയമൊന്നും വേണ്ട. സിറ്റിയിലായാലും മലയും കുന്നും കയറാനായാലും ജിംനിയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ്. ഇതു മനസിലാക്കിയവരെല്ലാം ഇതിനോടകം വാഹനം സ്വന്തമാക്കിയിട്ടുമുണ്ട്. ദേ ഇപ്പോൾ കേരള പൊലീസിലേക്കും കാക്കിയിട്ട് കയറിയിരിക്കുകയാണ് മാരുതി സുസുക്കിയുടെ ഓഫ്-റോഡർ. ഹൈറേഞ്ച് പൊലീസ് സേനയിലേക്കാണ് ജിംനി സർക്കാർ എത്തിച്ചിരിക്കുന്നത്.

Maruti Suzuki Jimny SUV Added To Kerala Police Fleet

ഇടുക്കി രാജാക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് പുതിയ അതിഥിയായി മാരുതി ജിംനി വന്നെത്തിയിരിക്കുന്നത്. ഇപ്പോൾ ഇതിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ വൈറലായിട്ടുണ്ട്. ഗ്രാനൈറ്റ് ഗ്രേയിൽ പൂർത്തിയാക്കിയ ജിംനിയുടെ ആൽഫ ടോപ്പ് എൻഡ് വേരിയന്റാണ് പൊലീസ് സേനയ്ക്ക് അകമ്പടിയേകാൻ എത്തിയിരിക്കുന്നത്. മാരുതി സുസുക്കി ജിപ്‌സിയുടെ ആധുനിക പിൻഗാമിയായാണ് ജിംനി വിപണനത്തിന് എത്തുന്നത്.

ജിപ്‌സി മുമ്പ് പൊലീസും സായുധ സേനയും നിരവധി സംസ്ഥാനങ്ങളിൽ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജിംനിയും സർവീസിൽ കയറിയിരിക്കുന്നത്. പവർ സ്റ്റീറിംഗും എസിയും ഇല്ലാത്ത ബേസ് മോഡൽ വണ്ടികളിൽ നിന്നും ഫുൾ ഓപ്ഷൻ ജിംനിയിലേക്ക് എന്ന അടിക്കുറിപ്പോടെയാണ് രാജാക്കാട് പൊലീസ് സ്റ്റേഷനിലെ പുത്തൻ വണ്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുമ്പ് മലയോര മേഖലയിൽ പൊലീസിനൊപ്പം ഫോഴ്‌സ് ഗൂർഖയായിരുന്നു താരം.

Maruti Suzuki Jimny SUV Added To Kerala Police Fleet

2023 ജൂണിൽ ലോഞ്ച് ചെയ്ത 5-ഡോർ ജിംനിക്ക് നിലവിൽ 12.74 ലക്ഷം മുതൽ 14.95 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ചില ഷോറൂമുകളിൽ 3.30 ലക്ഷം രൂപ വരെ വിലക്കുറച്ചും വാഹനം വിൽക്കുന്നുണ്ട്. ലാഡർ ഫ്രെയിം ഷാസിയും അതിൻ്റെ ക്ലാസിലെ ഏറ്റവും ഭാരം കുറഞ്ഞതുമായ എസ്‌യുവികളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. ഏകദേശം 1,200 കിലോഗ്രാം ഭാരമാണ് ജിംനിക്കുള്ളതെന്നാണ് കണക്കുകൾ.

എർട്ടിഗയിലൂടെയും ബ്രെസയിലൂടെയും ഏറെ പരിചിതമായ 102 bhp കരുത്തിൽ പരമാവധി 136 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കി വാങ്ങാം. ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും.

Maruti Suzuki Jimny SUV Added To Kerala Police Fleet

കൂടാതെ '2WD-ഹൈ', '4WD-ഹൈ', '4WD-ലോ' എന്നിവയുള്ള ലോ-റേഞ്ച് ഗിയർബോക്‌സും എസ്‌യുവിയിൽ ഉണ്ട്. ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ത്രീ-ലിങ്ക് റിജിഡ് ആക്‌സിൽ സസ്പെൻഷനുമാണ് ജിംനിയെ വ്യത്യസ്‌തമാക്കുന്ന മറ്റൊരു കാര്യം. ഇതെല്ലാം കാരണം ഏതൊരു ദുർഘടം പിടിച്ച പാതയിലും മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കാൻ മാരുതിയുടെ ഓഫ്-റോഡറിന് സാധിക്കും. ഇതുതന്നെയാണ് പൊലീസ് സേനയിലേക്ക് വണ്ടിയെ കൊണ്ടുവരാനും കാരണമായിരിക്കുന്നത്.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീൽബേസുമാണ് എസ്‌യുവിക്കുള്ളത്. ആറ് എയർബാഗുകൾ, എബിഎസ് സഹിതം ഇബിഡി, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ് ഉള്ള ഇഎസ്പി തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് മാരുതി ജിംനി വരുന്നത്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ എല്ലാത്തരം ഉപയോഗങ്ങൾക്കും വാഹനം പ്രാപ്‌തമാണ്.

ഫീച്ചറുകളാലും സമ്പന്നമാണ് ആള്. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, റിയർ ഡീഫോഗർ തുടങ്ങി നിരവധി ഫീച്ചറുകളാണ് ജിംനിയിൽ ഒരുക്കിയിരിക്കുന്നു. പൊലീസിലേക്കുള്ള വരവ് എന്തായാലും കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് വേണം പറയാൻ. നിരവധി പേർ കമന്റ് ബോക്‌സിലൂടെ അഭിന്ദനം കൊടുത്തപ്പോൾ ചിലർ വിമർശിക്കാനാണ് തയാറായിരിക്കുന്നത്.

More from DriveSpark

Article Published On: Monday, October 14, 2024, 13:16 [IST]
English summary
Maruti suzuki jimny suv added to kerala police fleet video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X