മല്ലനെ വീഴ്ത്താനെത്തിയ വില്ലൻ, കേമൻ ജിംനിയോ ഗൂർഖയോ? അറിയേണ്ടതെല്ലാം

മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny) ഇന്ത്യയിൽ എത്താൻ പോവുന്നുവെന്ന വിവരം അറിഞ്ഞതു മുതൽ പലരും താരതമ്യം ചെയ്യുന്നതും എതിരാളിയായി വാഴ്ത്തപ്പെട്ടതും മഹീന്ദ്ര (Mahindra Thar) ഥാറിനെയാണ്. എന്നാൽ മറുവശത്ത് ഒരു അണ്ടർറേറ്റഡ് എതിരാളിയുണ്ടെന്ന കാര്യം പലരും മറന്നു. അല്ലെങ്കിൽ മനപൂർവം ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നും വേണമെങ്കിൽ പറയാം.

ഓഫ് റോഡ് പ്രേമികൾക്കിടയിൽ മാത്രം വാഴ്ത്തിപ്പാട്ടുള്ള ഫോഴ്‌സ് ഗൂർഖയെന്ന കേമന്റെ കാര്യമാണീ പറഞ്ഞു വരുന്നത്. ഥാർ ജീപ്പ് റാങ്ലറിൽ നിന്നും സ്റ്റൈൽ കടമെടുത്തപ്പോൾ മെർസിഡീസ് ജീ-വാഗണിന്റെ രൂപത്തിൽ ഇന്ത്യൻ ബ്രാൻഡ് ഒരുക്കിയ വാഹനമാണ് ഗൂർഖ. ഏതുകാടും മലയും കുന്നും കീഴടക്കാൻ ശേഷിയുള്ള ഇവൻ ഇന്ന് രണ്ടാംതലമുറ ആവർത്തനത്തിലാണ് പുറത്തിറങ്ങുന്നത്. ഗൂർഖയുടെ ഓഫ് റോഡ് ഓൺറോഡ് പ്രകടനംകൊണ്ട് നമ്മുടെ കേരളാ പൊലീസിൽ വരെ ആള് സാന്നിധ്യമാണ്.

Force Gurkha

മെർസീഡീസ് ജി-വാഗണിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫോഴ്‌സ് ഗൂർഖയെ സൃഷ്ടിച്ചത്. ഇനി ഇതിന്റെ കാര്യം ഇവിടെ നിൽക്കട്ടെ. ജൂൺ ഏഴിന് നിരത്തിലിറങ്ങാൻ ഒരുങ്ങുന്ന മാരുതി ജിംനിയെ കുറിച്ച് അൽപം ചർച്ചയാവാം. ജിപ്സിയെ ഇന്ത്യൻ വിപണിയിൽ നിന്നും പടിയിറങ്ങിയതു മുതൽ ജിംനി എന്നുവരും എന്ന ആകാംക്ഷയിലായിരുന്നു വാഹനലോകം. ഒടുവിൽ 2020 ഓട്ടോ എക്സ്പോയിൽ അവതാരത്തെ ചുമ്മാതൊന്ന് പ്രദർശിപ്പിച്ച് ആളുകൾക്കിടയിലെ സ്വീകാര്യത മാരുതി ഒന്നുപരീക്ഷിച്ചു.

നിലവിലുണ്ടായിരുന്ന 3-ഡോർ പതിപ്പ് ഇന്ത്യയിൽ പ്രായോഗികമല്ലെന്ന് മനസിലാക്കിയ കമ്പനി 5-ഡോർ വേരിയന്റിനെ പണിപ്പുരയിലേക്ക് കടക്കുകയായിരുന്നു. അങ്ങനെ ആ കാത്തിരിപ്പ് പിന്നെയും നീണ്ടു. ഒടുവിൽ സർപ്രൈസ് എൻട്രിയായി 2023 ഓട്ടോ എക്സ്പോയിൽ എസ്‌യുവിയെ മാരുതി അവതരിപ്പിച്ച് ബുക്കിംഗും ആരംഭിച്ചു. ജിംനിയും മറ്റ് 4x4 ഓഫ്-റോഡറുകളും ജിംനിയും തമ്മിലുള്ള വ്യത്യാസങ്ങളിലൊന്ന് എസ്‌യുവി 5-ഡോർ വാഹനമായാണ് വിപണിയിൽ എത്തുന്നത് എന്നതാണ്.

Maruti Suzuki Jimny

വാസ്തവത്തിൽ ജിംനി 5-ഡോർ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ വിപണി കൂടിയാണ് ഇന്ത്യ. ഇവിടെ മഹീന്ദ്ര ഥാർ അരങ്ങുവാഴുമ്പോൾ തലയെടുപ്പോടെ എന്തിനും റെഡിയായി ജിംനിയെ നേരിടാൻ ഫോഴ്‌സ് ഗൂർഖയുമുണ്ട്. പക്ഷേ ഈ രണ്ട് രണ്ട് എസ്‌യുവികൾ തമ്മിലുള്ള മത്സരത്തിൽ ആർക്കാണ് കരുത്തെന്ന് അറിയാൻ പലർക്കും താത്പര്യവുമുണ്ടാവും അല്ലേ. അതിനാൽ ഈ രണ്ട് 4x4 ഓഫ്-റോഡർ ലൈഫ് സ്റ്റൈൽ എസ്‌യുവികളും തമ്മിൽ നമുക്കൊന്ന് മാറ്റുരച്ചു നോക്കിയാലോ?

വലിപ്പവും ബോഡി സ്റ്റൈലും: ജിംനിക്ക് 3,985 മില്ലീമീറ്റർ നീളവും 1,645 മില്ലീമീറ്റർ വീതിയും 1,720 മില്ലീമീറ്റർ ഉയരവും 2,590 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. താരതമ്യപ്പെടുത്തുമ്പോൾ വീൽബേസ് ഒഴികെയുള്ള എല്ലാ വശങ്ങളിലും ഗൂർഖ ശരിക്കും വലുതാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ നമുക്ക് മനസിലാവും. ഗൂർഖയ്ക്ക് 4,116 മില്ലീമീറ്റർ നീളവും 1,812 മില്ലീമീറ്റർ വീതിയും 2,075 മില്ലീമീറ്റർ ഉയരവുമാണുള്ളത്.

Maruti Suzuki Jimny vs Force Gurkha

ജിംനി 5-ഡോർ പതിപ്പിൽ മാത്രമാണ് ഇന്ത്യൻ വിപണിയിലെത്തുക. അതേസമയം ഫോഴ്‌സ് ഗൂർഖ 3-ഡോർ പതിപ്പിൽ പിൻ സീറ്റുകളോടെയാണ് വരുന്നത്. ജിംനി എത്തിയതോടെ ഗൂർഖയും ഉടൻ 5-ഡോർ വേരിയന്റ് പുറത്തിറക്കും. നിലവിലെ സാഹചര്യത്തിൽ പ്രായോഗികതയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഫോഴ്‌സ് മോഡലിനേക്കാൾ മികവ് മാരുതിയുടെ ഓഫ് റോഡ് കിംഗിന് അവകാശപ്പെടാനാവും.

എഞ്ചിൻ: 1.5 ലിറ്റർ K15B, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. ഇത് 103 bhp കരുത്തിൽ പരമാവധി 134 Nm torque വരെ ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വണ്ടി വീട്ടിലെത്തിക്കാം. എസ്‌യുവിക്ക് സുസുക്കിയുടെ ഓൾഗ്രിപ് പ്രോ 4x4 സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കുന്നുമുണ്ട്.

Maruti Suzuki Jimny vs Force Gurkha

മറുവശത്ത് ഗൂർഖയിൽ മെഴ്‌സിഡീസിൽ നിന്നുള്ള 2.6 ലിറ്റർ ഡീസൽ എഞ്ചിനാണ് ലഭിക്കുന്നത്. 89 bhp പവറിൽ 250 Nm torque നൽകുന്ന ഇത് 5- സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് വരുന്നത്. അതായത് ഈ പരുക്കൻ വാഹനത്തിൽ ഓട്ടോമാറ്റിക് ഓപ്ഷനില്ലെന്ന് ചുരുക്കം. എന്നിരുന്നാലും മുന്നിലും പിന്നിലും മാനുവൽ ഡിഫറൻഷ്യൽ ലോക്കുകളുമായാണ് ഇത് വരുന്നത്. കിടുത്തൻ ടോർക്കി എഞ്ചിൻ ഏത് കുന്നുംചരിവും കീഴടക്കാൻ ശേഷിയുള്ളതാണ്. ഇതിൽ കൃത്യമായ വിജയിയില്ലെന്നു വേണം പറയാൻ.

ഫീച്ചറുകൾ: ആറ് എയർബാഗുകൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഹെഡ്‌ലാമ്പ് വാഷറുകൾ, ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ജിംനിക്ക് ലഭിക്കുന്നത്. കൂടാതെ ക്രൂയിസ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഇഎസ്പി, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയും വാഹനത്തിലുണ്ട്.

Maruti Suzuki Jimny

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡ്യുവൽ എയർബാഗുകൾ, ഡിആർഎൽ ഉള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ലാമ്പുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, 12V ആക്സസറി സോക്കറ്റ്, യുഎസ്ബി സോക്കറ്റുകൾ എന്നിവ ഗൂർഖയിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിക്കുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. അകത്തളത്തിലെ മേൻമകൾവെച്ചു നോക്കുമ്പോൾ ജിംനിക്ക് തന്നെയാണ് മികവ് വരുന്നത്.

വില: ജിംനിയുടെ വില ഇതുവരെ മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് ഗൂർഖയേക്കാൾ കുറവായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. 14.75 ലക്ഷം രൂപയ്ക്കാണ് ഫോഴ്‌സ് ഗൂർഖയുടെ എക്‌സ്‌ഷോറൂം വിൽപ്പന നടത്തുന്നത്. ഒരൊറ്റ വേരിയന്റിലാണ് ഈ മോഡൽ വിപണനം ചെയ്യുന്നതും. മാരുതിക്ക് വില നിർണയത്തിൽ കാര്യമായ അപ്രമാദിത്വം നേടാനാവുമെന്നാണ് കണക്കുകൂട്ടൽ.

More from DriveSpark

Article Published On: Saturday, May 27, 2023, 18:01 [IST]
English summary
Maruti suzuki jimny vs force gurkha comparison which suv is more capable
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X