വണ്ടി പഴയതോ പുതിയതോ ആവട്ടെ, വാഗൺആറിലും ഇനി ADAS! അതും ഈ കുറഞ്ഞ പൈസയ്ക്ക്

കഴിഞ്ഞ രണ്ട് വർഷം വരെ പ്രീമിയം അല്ലെങ്കിൽ ആഡംബര കാറുകളിൽ മാത്രം കണ്ടുവന്നിരുന്ന സേഫ്റ്റി ഫീച്ചറായിരുന്നു ADAS എന്നറിയപ്പെടുന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റംസ്. എന്നാൽ മഹീന്ദ്ര XUV700, എംജി ആസ്റ്റർ എന്നിവ വിപണിയിൽ അവതരിപ്പിച്ചതോടെ കാര്യങ്ങളാകെ മാറി. ഇപ്പോൾ കോംപാക്‌ട് എസ്‌യുവി വിഭാഗം മുതൽ അങ്ങോട്ട് ഈ ഫീച്ചറില്ലാതെ ആർക്കും വാഹനം വേണ്ടന്ന സ്ഥിതിയായിട്ടുണ്ട്.

ഒരു കാറിലെ ADAS പ്രധാനമായും ഡ്രൈവറുടെയും യാത്രക്കാരുടെയും യാത്രകൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുക എന്നതാണ്. ഇന്നും പ്രീമിയം എസ്‌യുവികളിലും സെഡാനുകളിലും മാത്രമേ ഈ ഫീച്ചറുകൾ ലഭ്യമാകൂ. അതായത് കുറഞ്ഞത് 10-12 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ ഈ അഡ്വാൻസ്‌ഡ് ഫീച്ചർ കിട്ടുവെന്ന് സാരം. സാധാരണക്കാരുടെ ജനപ്രിയ ബജറ്റ് കാറുകളിലൊന്നും ഈ സംഗതി സ്വപ്‌നം പോലും കാണാനാവില്ല.

Maruti Suzuki WagonR Gets Level 1 ADAS Feature

പക്ഷേ ഫാമിലി കാറായി അറിയപ്പെടുന്ന മാരുതി സുസുക്കി വാഗൺആറിൽ ADAS കിട്ടിയാൽ എങ്ങനെയിരിക്കും. പക്ഷേ ഈ ഫീച്ചറെല്ലാം കമ്പനിയിൽ നിന്നും ഫിറ്റ് ചെയ്‌തു വന്നാൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വേണ്ടെയെന്നായിരിക്കും പലരും ചിന്തിക്കുന്നത്. പക്ഷേ ആഫ്റ്റർ മാർക്കറ്റായി ഇന്ന് എല്ലാത്തരം ടെക്നോളികളും ആക്‌സസറികളും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കാലമാണിത്. അത്തരത്തിലൊരു പ്രൊഡക്റ്റാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്നത്.

മാരുതി വാഗൺആറിൽ ഒരു ഉപകരണം ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ലെവൽ 1 ADAS സേഫ്റ്റി ഫീച്ചർ ലഭിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് മലയാളി പെൺകുട്ടി കൂടിയാണെന്ന് അറിയുമ്പോൾ ഇരട്ടി സന്തോഷമാണ്. ക്വീൻ ഓൺ വീൽസ് എന്ന ചാനലാണ് ADAS സവിശേഷത എങ്ങനെ കുറഞ്ഞ ചെലവിൽ വാഗൺആർ പോലുള്ള കാറുകളിൽ ഘടിപ്പിക്കാമെന്ന കാര്യം പറഞ്ഞുതരുന്നത്. അതും വെറും 16,000 രൂപ മാത്രം വില വരുന്ന ആക്‌സസറിയാണ് ഇതെന്ന് കേൾക്കുമ്പോൾ പലർക്കും ഉപകാരപ്പെട്ടേക്കും.

Maruti Suzuki WagonR Gets Level 1 ADAS Feature

യഥാർഥത്തിൽ ലെവൽ 1 ADAS ഫീച്ചറുകളോട് കൂടിയ ഒരു ഡാഷ് ക്യാമറയാണ് സംഭവം. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമായും പ്രവർത്തിക്കുന്ന സ്‌ക്രീനോടുകൂടിയാണ് ഡാഷ് ക്യാമറ വരുന്നതെന്ന് വീഡിയോയിൽ ക്വീൻ ഓൺ വീൽസ് പറയുന്നു. ഈ സ്‌ക്രീൻ ഫ്രണ്ട്, റിയർ ക്യാമറകളിൽ നിന്നുള്ള കാഴ്ച്ചകൾ വരെ ഡ്രൈവർക്ക് നൽകുന്നുണ്ട്. പാക്കേജിൽ തന്നെ വരുന്ന ഒരു ഹോൾഡർ ഉപയോഗിച്ച് ഇത് ഫ്രണ്ട് വിൻഡ്‌സ്‌ക്രീനിലോ ഡാഷ്‌ബോർഡിലോ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

കാർ സ്റ്റാർട്ട് ചെയ്‌ത് ഓടിക്കാൻ തുടങ്ങുമ്പോൾ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഓണാവുകയും റോഡിനെ നിരീക്ഷിക്കാനും തുടങ്ങുന്നു. ഈ സമയത്ത് മുന്നിലുള്ള ഏതെങ്കിലും കാറിനോട് വളരെ അടുത്ത് എത്തിയെന്ന് സിസ്റ്റം മനസിലാക്കിയാൽ സെൻസറും ക്യാമറയും ബീപ്പ് ശബ്ദമുണ്ടാക്കിയാണ് സേഫ്റ്റി ഉറപ്പാക്കുന്നത്. കൂടാതെ നടുക്കത്തെ ലെയ്‌ൻ മറികടന്നാൽ ഡാഷ് ക്യാം വീണ്ടും ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതും ഈ വീഡിയോയിൽ കാണാനാവും.

Maruti Suzuki WagonR Gets Level 1 ADAS Feature

സ്‌ക്രീനിൽ ഗയ്‌ഡ്‌ലൈനുകൾ ഉള്ളതിനാൽ ഏതെങ്കിലും വാഹനം വന്നാൽ അല്ലെങ്കിൽ കാറിൻ്റെ പരിധിക്ക് പുറത്ത് നീങ്ങിയാൽ സിസ്റ്റം ഡ്രൈവറെ അറിയിക്കും. ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, കൊളിഷൻ അലേർട്ട് വാർണിംഗ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ വാർണിംഗ് തുടങ്ങിയ ADAS ഫീച്ചറുകളോടെയാണ് ഈ ആക്‌സസറി സിസ്റ്റം വരുന്നത്. പക്ഷേ ഇന്ത്യയിൽ ADAS നൽകുന്ന വാഹനങ്ങളിൽ കാണുന്ന ബ്രേക്ക് അസിസ്റ്റ് പോലുള്ള അധിക സുരക്ഷയൊന്നും ഇതിലൂടെ കിട്ടില്ല കേട്ടോ.

ഫ്രണ്ട്, റിയർ ക്യാമറകൾ ലോ-ലൈറ്റ് കണ്ടീഷനിൽ പോലും ഉയർന്ന നിലവാരമുള്ള വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും ക്വീൻ ഓൺ വീൽസ് പങ്കുവെച്ചിരിക്കുന്ന വീഡിയോയിലൂടെ മനസിലാക്കാം. ഈ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലെവൽ 1 ADAS സവിശേഷതകൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുവെന്നതിൽ സംശയമൊന്നും വേണ്ട. ഇത് AOCCI എന്ന ബ്രാൻഡിൽ നിന്നുള്ള ഒരു ആഫ്റ്റർ മാർക്കറ്റ് ആക്‌സസറി ആണെന്നും ഇത് മിക്കവാറും എല്ലാ വാഹനങ്ങൾക്കും അനുയോജ്യമാണെന്നും വ്ലോഗർ പറയുന്നുണ്ട്.

Maruti Suzuki WagonR Gets Level 1 ADAS Feature

ഈ വീഡിയോ ഒരു പ്രൊമോഷണൽ പർപ്പസിനായുള്ളതാണെങ്കിലും കഴിഞ്ഞ രണ്ട് മാസങ്ങളായി താൻ ഈ ഉൽപ്പന്നം ഉപയോഗിക്കുന്നുണ്ടെന്നും അതിൽ താൻ അതീവ സന്തുഷ്ടനാണെന്നും ക്വീൻ ഓൺ വീൽസ് പറയുന്നത് കേൾക്കാം. വിപണിയിൽ നിരവധി ഡാഷ് ക്യാമറകൾ നാം കണ്ടിട്ടുണ്ടെങ്കിലും, ADAS പോലുള്ള സുരക്ഷാ ഫീച്ചറുകളോട് കൂടിയ ഒരു മോഡൽ പലരും പരിചയപ്പെടുന്നത് ആദ്യമായാവും.

ഇനി ADAS വേണ്ടെങ്കിൽ നിങ്ങളുടെ വാഹനത്തിൽ ഒരു ഡാഷ് ക്യാമറ സ്ഥാപിക്കുന്നത് ശരിക്കും നല്ലൊരു കാര്യമായിരിക്കും. നമ്മുടെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം അപകടത്തിൽ നമ്മുടെ നിരപരാധിത്വം തെളിയിക്കാൻ ഡാഷ് ക്യാമറയിൽ നിന്നുള്ള വീഡിയോ റെക്കോർഡിംഗ് ശരിക്കും വലിയൊരു അനുഗ്രഹമാണ്.

More from DriveSpark

Article Published On: Thursday, February 22, 2024, 12:39 [IST]
English summary
Maruti suzuki wagonr gets level 1 adas feature how it works explained in video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X