വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

ഇന്ത്യൻ വിപണിയിൽ വിറ്റഴിയുന്ന കാറുകൾ വികാരങ്ങളുടെ സമ്മിശ്ര സഞ്ചി പോലെയാണ്. ഇന്ന് എസ്‌യുവികളോടാണ് പ്രിയമെങ്കിലും ഹാച്ച്ബാക്ക് മോഡലുകളുടെ ഡിമാന്റ് എപ്പോഴും ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ഒരു സാധാരണക്കാരന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഇവ യോഗ്യമാണെന്ന കാര്യമാണ് ഹാച്ചുകളെ ജനപ്രിയമാക്കുന്നത്.

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

എന്നാൽ ഹാച്ച്ബാക്ക് സെഗ്മെന്റിലേക്ക് എത്തുമ്പോൾ ബേസ് മോഡൽ മുതൽ ടോപ്പ് എൻഡ് വേരിയന്റുകൾക്കു വരെ ആവശ്യക്കാർ ഏറെയാണ്. അതേ എഞ്ചിൻ, ചാസി, എസി തുടങ്ങിയ സംവിധാനങ്ങൾ തന്നെയാണ് അടിസ്ഥാന വേരിയന്റിലും ഉയർന്ന വേരിയന്റിലും വരെ കാണാനാവുന്നത്.

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

എന്നാൽ ചില അത്യാധുനിക സവിശേഷതകളും ചില ഡിസൈൻ അലങ്കാരങ്ങളും ചെറിയ പതിപ്പുകളിൽ നഷ്‌ടപ്പെട്ടേക്കാം എന്നുമാത്രം. ഒരു അടിസ്ഥാന വേരിയന്റ് വാങ്ങുന്നത് അർഥമാക്കുന്ന ഹാച്ച്ബാക്കുകൾ വരെ വിപണിയിലുണ്ട്. മുടക്കുന്ന വിലയ്ക്ക് എന്തുകൊണ്ടും മൂല്യവത്താണ് അവ. ഇന്ത്യയിലെ അത്തരം ചില മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

മാരുതി സുസുക്കി വാഗൺആർ LXi 1.0

ഈ ലിസ്റ്റിലെ ഏറ്റവും വില കുറഞ്ഞ വാഹനം എക്കാലത്തേയും മാരുതിയുടെ ജനപ്രിയ മോഡലായ വാഗൺആർ ആണ്. ഹാച്ച്ബാക്കിന്റെ ബേസ് LXI വേരിയന്റിനായി പണം മുടക്കുന്നത് തികച്ചും മികച്ചൊരു തീരുമാനമായേക്കും.

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

ഓൾഡ് സ്‌കൂൾ ടോൾ ബോയ് രൂപകൽപ്പനയ്ക്കൊപ്പം ഈ വില നിലവാരത്തിൽ ഒരു കാർ നോക്കുന്ന ആളുകൾക്ക് ആവശ്യത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും മാരുതി സുസുക്കി വാഗൺആർ LXi 1.0 മോഡൽ നൽകുന്നുണ്ട്. ഇതിന് സിഎൻജി, പെട്രോൾ ഇരട്ട ഇന്ധന ഓപ്‌ഷനുകൾ എന്നിവയും ലഭിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ തികച്ചും ഒരു വാല്യു ഫോർ മണി ഉൽപ്പന്നമാണിത് എന്നതിൽ ഒരു തർക്കവും ഉണ്ടാകില്ല.

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് എറ 1.2

മിഡ്-സൈസ് ഹാച്ച്ബാക്ക് ശ്രേണിയിലെ മിന്നുംതാരമാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. കാറിന്റെ ഏത് വേരിയന്റായാലും ആർക്കും ഒരു പരാതിയും കണ്ടെത്താനായേക്കില്ല. പ്രത്യേകിച്ച് മോഡലിന്റെ ബേസ് വേരിയന്റ്. സൃഷ്ടി സുഖസൗകര്യങ്ങളിൽ ഭൂരിഭാഗവും ഇതിന് ഇല്ലെങ്കിലും, മികച്ച ഇന്റീരിയർ സ്ഥലവും മികച്ച ബിൽറ്റ് ക്വാളിറ്റിയും കൊറിയൻ കാറിന്റെ പ്രത്യേകതയാണ്.

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

സുരക്ഷയ്ക്കായി നിയോസിൽ ഇരട്ട ഫ്രണ്ട് എയർബാഗുകളും ഇബിഡിയുള്ള എബിഎസും ഗ്രാൻഡ് i10 നിയോസിന്റെ ബേസ് വേരിയന്റിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കുറച്ച് പണം അധികമായി മുടക്കാൻ തയാറാണെങ്കിൽ വാഹനത്തിന്റെ സിഎൻജി എഞ്ചിൻ വകഭേദവും തെരഞ്ഞെടുക്കാനാവും.

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ് LXi

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സ്വിഫ്റ്റ് ഇന്ത്യൻ വാഹന വിപണിയുടെ ഭാഗമാണ്. എങ്കിലും ഈ ഹാച്ചിന് ഇപ്പോഴും ധാരാളം ആരാധകരുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

ഈ വർഷം ആദ്യ പാദത്തിൽ മാരുതി സുസുക്കി സ്വിഫ്റ്റിനെ പരിഷ്ക്കരിക്കുകയും ഹാച്ച്ബാക്കിന് കൂടുതൽ ശക്തമായ എഞ്ചിൻ നൽകുകയും ചെയ്തു. അടിസ്ഥാന വേരിയന്റ് പോലും സെഗ്മെന്റിലെ ഏറ്റവും ശക്തമായ ഹാച്ച് ആണ്. മാത്രമല്ല കാറിന്റെ സ്‌പോർട്ടി ഡൈനാമിക്‌സ് ഏവരെയും അതിശയിപ്പിക്കാൻ ശേഷിയുള്ളതാണ്.

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

ടാറ്റ ആൾട്രോസ് XE പെട്രോൾ

ഈ പട്ടികയിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണ് ടാറ്റ ആൾട്രോസ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഈ പ്രീമിയം ഹാച്ച്ബാക്ക് മികച്ച 5-സ്റ്റാർ റേറ്റിംഗാണ് നേടിയിരിക്കുന്നത്. കാറിന്റെ അടിസ്ഥാന വേരിയന്റിൽ പോലും ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകൾ എന്നീ സുരക്ഷാ സവിശേഷതകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

ഒരു മാന്യമായ പെട്രോൾ എഞ്ചിനാണ് ആൾട്രോസിന് തുടിപ്പേകുന്നത്. അതിനാൽ തന്നെ തികച്ചും ഒരു വാല്യു ഫോർ മണി ഉൽപ്പന്നമാണ് ടാറ്റ ആൾട്രോസ് XE പെട്രോൾ വേരിയന്റ്. ടാറ്റയുടെ വാഹനങ്ങൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണവും ഹാച്ച്ബാക്കിന്റെ കരുത്താണ്. കാറിനൊപ്പം ഒരു ടർബോ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.

വാഗൺആർ മുതൽ ഗ്ലാൻസ വരെ; ബേസ് വേരിയന്റ് ഹാച്ച്ബാക്കുകളിലെ വാല്യു ഫോർ മണി മോഡലുകൾ

ടൊയോട്ട ഗ്ലാൻസ G

ഈ ശ്രേണിയിൽ ടൊയോട്ട ഗ്ലാൻസ ഒരു അസാധാരണ വാഹനമായി തോന്നിയേക്കാം. ബലേനോയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണെങ്കിലും മോഡലിന്റെ അടിസ്ഥാന വേരിയന്റ് മുടക്കുന്ന തുകയ്ക്കുള്ള മൂല്യമാണ് നൽകുന്നത്. ബലേനോയുടെ സീറ്റ വകഭേദത്തിന് തുല്യമാണ് ടൊയോട്ട ഗ്ലാൻസ G ബേസ് വേരിയന്റ്. മികച്ച പരിഷ്കൃതമായ എഞ്ചിനും പെർഫോമൻസും കോർത്തിണക്കിയതിനൊപ്പം മോശമല്ലാത്ത ഇന്ധനക്ഷമതയും ഗ്ലാൻസയുടെ മേന്മയാണ്.

Most Read Articles

Malayalam
English summary
Maruti suzuki wagonr to toyota glanza top value for money hatchback models in india
Story first published: Tuesday, November 9, 2021, 10:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X