മികച്ച ലെഗ്റൂമുള്ള ഹാച്ച്ബാക്കാണോ തിരയുന്നത്? എന്നാ ഈ മിടുക്കൻമാരെ പരിഗണിക്കാം

ആഡംബരത്തിൽ നിന്നും നിത്യജീവിതത്തിന്റെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നായി മാറിയ കാര്യമാണ് വാഹനങ്ങൾ. കൊവിഡ് കാലം കഴിഞ്ഞതോടെ കാറുകൾക്കായുള്ള ഡിമാന്റും ഇന്ത്യയിൽ കുതിച്ചുയരുകയാണ്. മിക്കവാറും എല്ലാവും കാറിൽ തിരയുന്ന ഒന്നാണ് പിൻസീറ്റിലെ സൗകര്യം. കുടുംബവുമായി ഒന്നിച്ചുള്ള യാത്രയിൽ പിൻസീറ്റിലെ സ്പേസിന്റെ കാര്യം ഒട്ടുമിക്ക ആളുകളും പരിഗണിക്കാറുള്ള കാര്യമാണ്.

സെഗ്‌മെന്റ് പരിഗണിക്കാതെ തന്നെ നല്ല ലെഗ്‌റൂം സാധാരണയായി മികച്ച സീറ്റിംഗ് സൗകര്യത്തിലേക്ക് വിവർത്തനം ചെയ്യാറുണ്ട്. കൃത്യമായ നിർമാണ രീതിയുണ്ടെങ്കിൽ പിൻസീറ്റിലെ സ്ഥലത്തിന്റെ കാര്യത്തിൽ നിർമാതാക്കൾക്ക് പിശുക്കുകാണിക്കേണ്ടി വരില്ല. സെഡാനുകളിലും വലിയ എസ്‌യുവികളിലും ലെഗ്‌റൂം ഒരു പ്രശ്‌നമല്ലെങ്കിലും, ഹാച്ച്ബാക്കുകൾക്ക് പലപ്പോഴും ഈ വിഷയത്തിൽ പിശുക്ക് കാട്ടാറുണ്ട്. അതിനാൽ, നിങ്ങൾക്കും കുടുംബത്തിനും ഏറ്റവും മികച്ച ലെഗ്‌റൂം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ കിടിലൻ 10 ഹാച്ച്ബാക്ക് മോഡലുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

മികച്ച ലെഗ്റൂമുള്ള ഹാച്ച്ബാക്കാണോ തിരയുന്നത്? എന്നാ ഈ മിടുക്കൻമാരെ പരിഗണിക്കാം

ടാറ്റ ആൾട്രോസ്

ടാറ്റയിൽ നിന്നുള്ള ഒരു പ്രീമിയം ഹാച്ച്ബാക്കിൽ നിന്നും തുടങ്ങാം. നല്ല ഫീച്ചറുകൾ, സുരക്ഷ, പ്രീമിയം ആകർഷണം എന്നിവ ആഗ്രഹിക്കുന്ന ഒരാൾക്ക് തെരഞ്ഞെടുക്കാനാവുന്ന മികച്ച കാറാണ് ആൾട്രോസ്. 2,501 മില്ലീമീറ്റർ വീൽബേസുള്ള ആൾട്രോസ് മികച്ച ലെഗ്റൂമും മൊത്തത്തിലുള്ള ഇന്റീരിയർ സ്ഥലവും വാഗ്ദാനം ചെയ്യുന്നതിൽ സമ്പന്നമാണ്. അതിനാൽ പിൻസീറ്റിലെ യാത്ര രാജകീയമാണെന്നു തന്നെ പറയാം. ഒരു സാധാരണക്കാരന് താങ്ങാനാവുന്ന വിലയിലെത്തുന്ന കാറിന് 6.34 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാനാവുന്നതാണ്.

മാരുതി ബലേനോ

മികച്ച ലെഗ്‌റൂം ഉള്ള ഈ ഹാച്ച്ബാക്കുകളിൽ മുൻപന്തിയിൽ തന്നെ ഇടംപിടിക്കുന്ന മോഡലാണ് മാരുതി സുസുക്കി ബലേനോ. ടാറ്റ ആൾട്രോസിന്റെ നേരിട്ടുള്ള എതിരാളിയായ കാർ ക്യാബിൻ സ്‌പേസും റൈഡ് ക്വാളിറ്റിയും കാരണം ഈ സെഗ്‌മെന്റിലെ ഏറ്റവും സുഖപ്രദമായ മോഡലുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 2,520 മില്ലീമീറ്റർ നീളമുള്ള വീൽബേസ് പിൻസീറ്റ് യാത്രക്കാർക്ക് മികച്ച ലെഗ്റൂം നൽകാൻ ബലേനോയെ സഹായിക്കുന്നു. ബലേനോയ്ക്ക് 6.49 ലക്ഷം രൂപ മുതലാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

മാരുതി സ്വിഫ്റ്റ്

ഇന്ത്യയുടെ പ്രിയപ്പെട്ട ഹാച്ച് എന്ന വിശേഷണത്തിന് ഉടമയാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. മികച്ച ലെഗ്റൂമുള്ള ഈ ഹാച്ച്ബാക്കുകളുടെ പട്ടികയിലേക്ക് കാറിനെ ഉൾപ്പെടുത്തിയതിൽ പലരും ഞെട്ടിയേക്കാം. എന്നാൽ സെഗ്‌മെന്റിലെ ഏറ്റവും വൈവിധ്യമാർന്ന കാറുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. മികച്ച റൈഡിംഗ് ക്വാളിറ്റിയുള്ള സ്വിഫിറ്റിലെ പിൻസീറ്റിലെ യാത്രയും മികച്ചതാണ്. 2,450 mm വീൽബേസുള്ള വാഹനം ക്യാബിൻ നന്നായി പരന്നുകിടക്കുന്നുവെന്നും പിൻസീറ്റ് യാത്രക്കാർക്ക് പരമാവധി ലെഗ്റൂമുണ്ടെന്നും ഉറപ്പാക്കുന്നു. സ്വിഫ്റ്റിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 5.92 ലക്ഷം രൂപയിൽ നിന്നാണ്.

ഹ്യുണ്ടായി i20

ഏറ്റവും മികച്ച ലെഗ്‌റൂം ഉള്ള ഹാച്ച്ബാക്കുകളുടെ നിരയിലെ ഏറ്റവും ചെലവേറിയ മോഡലാണ് ഹ്യുണ്ടായി i20. 13 ലക്ഷം രൂപ വരെ വിലയുള്ള N-ലൈൻ പതിപ്പിന്റെ വരവാണ് വില ഉയരാൻ കാരണമായത്. ഇത് യാത്രക്ക് വളരെ സുഖപ്രദമായ ഒരു കാറാണ്. പ്രത്യേകിച്ച് സാധാരണ വേരിയന്റുകളിൽ വരെ. ക്യാബിൻ വളരെ ഇടമുള്ളതാണ്, വിൻഡോകൾ ആവശ്യത്തിന് വലുതാണ്, സസ്പെൻഷൻ വളരെ നന്നായി ട്യൂൺ ചെയ്തിരിക്കുന്നു. സൺറൂഫ് പോലുള്ള ഫീച്ചറുകൾ ക്യാബിൻ കൂടുതൽ വിശാലമാക്കുന്നു. 2,580 mm വീൽബേസുള്ള മോഡലിന് ലെഗ്റൂം ഒരു പ്രശ്നമേയല്ല.

ടൊയോട്ട ഗ്ലാൻസ

ടൊയോട്ടയിൽ നിന്നുള്ള മാരുതി ബലേനോയുടെ റീബാഡ്‌ജ്‌ഡ് കാറാണ് ഗ്ലാൻസ. ഡിസൈനിലെ മാറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ ഇരുമോഡലുകളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നു വേണം പറയാൻ. അതിനാൽ വീൽബേസും സമാനമാണ്. ഇന്റീരിയറിലെ ബീജ് നിറത്തിലുള്ള ഇൻസെർട്ടുകളാണ് ഗ്ലാൻസയെ കുറച്ചുകൂടി വിശാലമാക്കുന്നത്. മറുവശത്ത് ബലേനോയ്ക്ക് ബ്ലാക്ക്/ഡാർക്ക് ബ്ലൂ തീമാണ് ലഭിക്കുന്നത്. ഇത് അൽപ്പം ഒതുക്കമുള്ളതായി തോന്നിച്ചേക്കാം. 2,520 മില്ലീമീറ്റർ നീളമുള്ള വീൽബേസ് പിൻസീറ്റ് യാത്രക്കാർക്ക് മികച്ച ലെഗ്റൂം നൽകുന്നതിനോടൊപ്പം കിടിലൻ യാത്രാ സുഖവും സമ്മാനിക്കുന്നുണ്ട്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിലെ ഏറ്റവും സുഖപ്രദമായ അകത്തളം ഒരുക്കിയിട്ടുള്ള കാറുകളിലൊന്നാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. 2,450 mm വീൽബേസും മികച്ച സ്‌പേസ് മാനേജ്‌മെന്റും പിന്നിലെ യാത്രക്കാർക്ക് ധാരാളം ഇടം നൽകുന്നു. പിൻഭാഗത്തെ എസി വെന്റുകൾ പോലുള്ള അധിക ഫീച്ചറുകൾ അനുഭവം വർധിപ്പിക്കുകയും യാത്രക്കാർക്ക് കൂടുതൽ സുഖകരമാക്കുകയും ചെയ്യുന്നു. നിലവിൽ i10 ഹാച്ചിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 5.42 ലക്ഷം രൂപ മുതലാണ്.

മാരുതി വാഗൺആർ

മികച്ച ലെഗ്‌റൂം ഉള്ള ഈ ഹാച്ച്ബാക്കുകളുടെ പട്ടികയിലെ മറ്റൊരു മാരുതിയാണ് വാഗൺആർ. ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാർജിച്ച വാഹനങ്ങളിൽ ഒന്നാണിത്. മികച്ച എഞ്ചിനൊപ്പം കിടിലൻ ഇന്റീരിയർ നൽകുന്നതിനാലാണ് ഈ കാർ ഇത്രയും ജനപ്രിയമാവാൻ കാരണമായത്. ഇത് മികച്ച ലെഗ്റൂം വാഗ്ദാനം ചെയ്യുന്നു. ക്യാബിനും വളരെ വിശാലമാണ്. 2,435 മില്ലീമീറ്റർ വീൽബേസ് ഉണ്ടായിരുന്നിട്ടും വാഗൺആറിനെ വളരെ വിശാലമായ കാറാക്കി മാറ്റാൻ മാരുതിക്ക് കഴിഞ്ഞിടത്താണ് വിജയം. 5.47 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയാണ് മോഡലിനുള്ളത്.

ടാറ്റ ടിയാഗോ

ഏറ്റവും മികച്ച ലെഗ്‌റൂം ഉള്ള ഈ ഹാച്ച്ബാക്കുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു മോഡലാണ് ടാറ്റ ടിയാഗോ. സെഗ്‌മെന്റിൽ ഓടിക്കാൻ ഏറ്റവും രസകരവും ഒതുക്കമുള്ള ബോഡിയുമുള്ള കാറുകളിൽ ഒന്നുമാണിത്. ടിഗോർ സെഡാനുമായി പ്ലാറ്റ്ഫോം പങ്കിടുന്ന മോഡലാണ് ടിയാഗോ എന്നതിനാൽ 2,400 mm വീൽബേസാണ് വാഹനത്തിനുള്ളത്. സെഗ്‌മെന്റിലെ ഏറ്റവും വലിയ സംഖ്യയല്ല ഇതെങ്കിലും എന്നാൽ 6 അടിയിൽ താഴെയുള്ള ആളുകൾക്ക് ലെഗ്‌റൂമിന് മതിയായ ഇടംനൽകുന്നുണ്ട്. 5.45 ലക്ഷം രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

മാരുതി സെലേറിയോ

സെലേറിയോ ഇന്ത്യയിൽ വളരെ ജനപ്രിയമായ ഒരു കാറാണ് മൈലേജിന്റെ കരുത്തിലാണ് ഹിറ്റായത് എങ്കിലും മികച്ച ഗുണനിലവാരമുള്ള ഇന്റിരീയറും ഇതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇതിലെ വീൽബേസ് വാഗൺആറിന് സമാനമാണ്. അതിനാൽ സെലേറിയോയ്ക്ക് പിന്നിൽ നല്ല സ്ഥലമാണ് നൽകുന്നതും. അതോടൊപ്പം യാത്രക്കാർക്ക് മതിയായ ലെഗ് റൂമും ഹെഡ്‌റൂമും കമ്പനി ഉറപ്പുവരുത്തിയിട്ടുമുണ്ട്. 5.23 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള കാറിന്റെ പിന്നിൽ മൂന്ന് യാത്രക്കാർക്ക് സുഖമായിരിക്കാനുള്ള സ്ഥലമില്ലെന്ന് പലരും പരാതി പറയാറുമുണ്ട്.

Most Read Articles

Malayalam
English summary
The top hatchbacks in india with best legroom for you and your family
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X