കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായി കുതിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സ്വന്തം ഇന്ത്യൻ കാർ വിപണി. മൂന്ന് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വിഭാഗത്തിലാണ് രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നതും.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

എൻട്രി ലെവൽ, സബ് കോം‌പാക്‌ട്, കോം‌പാക്‌ട് മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളതെന്നും പറയാം. പുതിയ തലമുറയിലെ ഉപഭോക്താക്കളാണ് ഈ സെഗ്‌മെന്റിലെ വിൽപ്പനയുടെ ഗണ്യമായ ശതമാനം സംഭാവന ചെയ്യുന്നത് എന്ന കാര്യമാണ് മറ്റൊരു വസ്‌തുത.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനത്തിൽ നിർണായക പങ്ക് വഹിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് കാറുകളുടെ ട്രാൻസ്മിഷൻ ഓപ്ഷനാണ്. മാനുവൽ ഗിയർബോക്‌സുള്ള കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകൾക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഉയർന്ന ഡിമാൻഡാണ് ലഭിക്കുന്നത്.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

പ്രത്യേകിച്ചും ഇന്ന് നിരത്തുകളിൽ അനുഭവപ്പെടുന്ന തിരക്കു കാരണം ഏവരും ഡ്രൈവിംഗ് ആയാസരഹിതമാക്കാൻ ആഗ്രഹിക്കുന്നവരായതിനാൽ. മാനുവൽ ഗിയർബോക്‌സ് സജ്ജീകരിച്ച കാറുകളെ അപേക്ഷിച്ച് അവ വാഗ്ദാനം ചെയ്യുന്ന ഡ്രൈവിംഗ് സൗകര്യമാണ് ഇത്രയും ജനപ്രീതിയാർജിക്കാനുണ്ടായ പ്രധാന കാരണം.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

കീശ കീറാതെ 10 ലക്ഷം രൂപ ബജറ്റിൽ ഒരു ഓട്ടോമാറ്റിക് കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ പരിഗണിക്കേണ്ട മികച്ച മോഡലുകളെയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോവുന്നത്.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ്

വന്ന കാലം മുതൽ ദേ ഇന്നു വരെ ഇത്രയും ജനപ്രീതിയാർജിച്ച മറ്റൊരു മോഡൽ ഇല്ലെന്നു വേണം പറയാൻ. സ്വിഫ്റ്റ് എന്നാൽ അത്രമേൽ പ്രണയമാണ് പലർക്കും. വാഹനത്തിന്റെ രൂപകല്പനയും സവിശേഷതകളും കാരണം പ്രീമിയം രൂപഭാവത്തിലാണ് ഈ കാർ വരുന്നത്.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

23.2 മുതൽ 23.76 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ മാരുതി സുസുക്കി സ്വിഫ്റ്റ് ലഭ്യമാണ്. 5.90 ലക്ഷം മുതൽ 8.77 ലക്ഷം രൂപ വരെയാണ് ഹാച്ച്ബാക്കിന്റെ നിലവിലെ എക്‌സ്ഷോറൂം വില.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

ടാറ്റ പഞ്ച്

മൈക്രോ-എസ്‌യുവി സെഗ്‌മെന്റിൽ ഉൾപ്പെടുന്ന ആഭ്യന്തര വാഹന നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ സബ് കോം‌പാക്‌ട് എസ്‌യുവിയാണ് ടാറ്റ പഞ്ച്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ടാറ്റ പഞ്ച് വരുന്നത്.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

ലിറ്ററിന് 18.82 മുതൽ 18.97 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് പഞ്ചിന്റെ 1.2 NA പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്. ടാറ്റ പഞ്ച് എസ്‌യുവിക്ക് 5.64 ലക്ഷം രൂപ മുതൽ 8.98 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. എഎംടി സജ്ജീകരിച്ച ഓട്ടോമാറ്റിക് വേരിയന്റും മികച്ച പ്രായോഗികതയും മാന്യമായ പെർഫോമൻസുമാണ് ഒരുക്കിയിരിക്കുന്നതും.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

ടാറ്റ ടിയാഗോ

ഇന്ത്യയിൽ ടാറ്റ മോട്ടോർസിന്റെ പാസഞ്ചർ കാറുകളുടെ വേഗത അക്ഷരാർഥത്തിൽ മാറ്റിമറിച്ച മോഡലാണ് ടിയാഗോ. മാരുതി സുസുക്കി സ്വിഫ്റ്റ് പോലുള്ള എതിരാളികളോട് മത്സരിക്കുന്ന ഹാച്ച്ബാക്ക്, ഉയർന്ന മാർക്കറ്റ് ഫീച്ചറുകൾക്കൊപ്പം സ്റ്റൈലിഷ് വിഷ്വൽ രൂപവും നൽകുന്നിടത്താണ് വിജയമുണ്ടായത്.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനിൽ നിന്നാണ് ടിയാഗോ കരുത്ത് ഉത്പാദിപ്പിക്കുന്നത്. ടിയാഗോ പെട്രോളിന്റെ വില 5.19 ലക്ഷം രൂപ മുതൽ 7.64 ലക്ഷം രൂപ വരെയാണ്.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

മാരുതി ബലേനോ

പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ തലതൊട്ടപ്പനാണ് മാരുതി സുസുക്കി ബലേനോ. ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഹ്യുണ്ടായി i20 തുടങ്ങിയ എതിരാളികളോട് മാറ്റുരയ്ക്കാൻ സജ്ജമാക്കിയിരിക്കുന്ന ബലേനോ അടുത്തിടെ പരിഷ്ക്കാരങ്ങളോടെ അവതരിപ്പിച്ചതും നേട്ടമാണ്.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

പ്രീമിയം നെക്‌സ റീട്ടെയിൽ നെറ്റ്‌വർക്കിലൂടെയാണ് ബലേനോ വിൽക്കുന്നത്. ഇതിന്റെ എക്സ്ഷോറൂം വില 6.14 ലക്ഷം മുതൽ 9.66 ലക്ഷം വരെയാണ്. 1.2 ലിറ്റർ പെട്രോൾ മോട്ടോർ നൽകുന്ന ബലേനോ ഹാച്ച്ബാക്കിന് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭിക്കും. ഇത് ലിറ്ററിന് 19.56 കിലോമീറ്റർ മുതൽ 23.87 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് മാരുതി അവകാശപ്പെടുന്നത്.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

നിസാൻ മാഗ്നൈറ്റ്

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യരൂപവും പ്രീമിയം ഫീലും ഉപയോഗിച്ച് ഇന്ത്യയിൽ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് അക്ഷരാർഥത്തിൽ പുതുജീവൻ സമ്മാനിച്ച മോഡലാണ് നിസാൻ മാഗ്‌നൈറ്റ്. 5.76 ലക്ഷം മുതൽ 10.15 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള കോംപാക്ട് എസ്‌യുവി ടാറ്റ നെക്‌സോൺ, കിയ സോനെറ്റ് തുടങ്ങിയ വൻതാരനിരയുമായാണ് മത്സരിക്കുന്നത്.

കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

നിസാൻ മാഗ്‌നൈറ്റ് 23 വേരിയന്റുകളിൽ ലഭ്യമാണ്. ഇതിന് 1.0 ലിറ്റർ എഞ്ചിനാണ് ലഭിക്കുന്നത്. ഈ എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവൽ ഗിയർബോക്‌സും സിവിടി ഓട്ടോമാറ്റിക്കുമാണ് ഉൾപ്പെടുന്നത്.

Most Read Articles

Malayalam
English summary
Maruti swift to nissan magnite best automatic cars under 10 lakh rupees in india
Story first published: Wednesday, August 17, 2022, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X