പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

ഇന്ത്യയിൽ എസ്‌യുവികളുടെ താണ്ടവമാണ് കാണുന്നതെങ്കിലും കൂടുതൽ ഉപഭോക്താക്കളും ഹാച്ച്ബാക്ക് മോഡലുകളിലേക്കാണ് എത്തിച്ചേരുന്നത്. താങ്ങാനാവുന്ന വിലയും മികച്ച മൈലേജും അതോടൊപ്പം തന്നെ പ്രായോഗികതയും കൂടി ചേരുന്നതാണ് ഇവയെ ഇത്രയും ജനപ്രിയമാക്കുന്നത്.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

പോയ വർഷം അതായത് 2021 കലണ്ടർ വർഷത്തിൽ മിക്ക നിർമാതാക്കളും എസ്‌യുവികളെ പുറത്തിറക്കാനാണ് ശ്രമിച്ചതും. 2021 ഡിസംബറിലെ പാസഞ്ചർ കാർ വിൽപ്പനയെക്കുറിച്ച് പറയുമ്പോൾ ടാറ്റയെ പ്രത്യേക പരാമർശിക്കേണ്ടതും അവത്യാവിശ്യമാണ്.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

ആഭ്യന്തര വിപണിയിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയെ പിന്തള്ളി ടാറ്റ മോട്ടോർസ് രണ്ടാം സ്ഥാനത്തെത്തിയും 2021-ൽ ആയിരുന്നു. എങ്കിലും മാരുതി സുസുക്കിയുടെ അപ്രമാദിത്വം അതേപടി നിലനിൽക്കുകയാണ്. പോയ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതെല്ലാമാണെന്ന് ഒന്ന് നോക്കിയാലോ?

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

മാരുതി സുസുക്കിയുടെ ടോൾബോയ് ഹാച്ച്ബാക്കായ വാഗൺആറാണ് 2021-ൽ ഏറ്റവും കൂടുൽ ഇന്ത്യൻ വിപണിയിൽ നിന്നും പുറത്തിറങ്ങിയ കാർ. 2020 അവസാനിപ്പിച്ചപ്പോൾ മാരുതി വാഗൺആറിന്റെ 1,48,298 യൂണിറ്റുകൾ വിറ്റഴിച്ചെങ്കിൽ ഇത്തവണ അത് 1,83,851 യൂണിറ്റായി ഉയർന്നു.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

അതായത് 23.9 ശതമാനം വിൽപ്പന വളർച്ചയാണ് വാഗൺആറിന് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിക്ക് 2021 കലണ്ടർ വർഷത്തിലെ മികച്ച വിൽപ്പന നേടിയ പത്ത് കാറുകളുടെ പട്ടികയിൽ എട്ട് മോഡലുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ പാസഞ്ചർ കാറായി മാരുതി സുസുക്കി സ്വിഫ്റ്റ് മാറി. 2020-ൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഈ കോംപാക്‌ട് ഹാച്ച്ബാക്ക് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

കഴിഞ്ഞ വർഷം 1,75,052 യൂണിറ്റ് വിൽപ്പനയാണ് സ്വിഫ്റ്റ് രേഖപ്പെടുത്തിയത്. 2020 കലണ്ടർ വർഷം മാരുതി സുസുക്കി സ്വിഫ്റ്റിന്റെ 1,60,765 യൂണിറ്റുകളായിരുന്നു നിരത്തിലെത്തിച്ചത്. ഇവിടെയും കമ്പനിക്ക് 7 ശതമാനത്തിലധികം വിൽപ്പന വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

അടുത്ത മാസം വലിയ നവീകരണം നടക്കാനിരിക്കുന്ന മാരുതി സുസുക്കി ബലേനോ, 2020 കലണ്ടർ വർഷത്തിലും മികച്ച വിൽപ്പനയാണ് നേടിയെടുത്തത്. ഇതിനോടകം തന്നെ 10 ലക്ഷത്തിൽ അധികം ഉപഭോക്താക്കളെ കണ്ടെത്തി കഴിഞ്ഞു. 2020-ൽ നിരത്തിലെത്തിച്ച 1,53,986 യൂണിറ്റുകളിൽ നിന്ന് 1,72,241 യൂണിറ്റായായി പ്രീമിയം ഹാച്ച്ബാക്കിന്റെ വിൽപ്പന മാറി.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

അതായത് ബലേനോയുടെ വിൽപ്പനയിൽ മാരുതി സുസുക്കിക്ക് 11.8 ശതമാനം വർധനവാണുണ്ടായി മൂന്നാം സ്ഥാനം കരസ്ഥമാക്കാനുമായി. 7.8 ശതമാനം വളർച്ചയോടെ 2020 ലെ 1,54,076 യൂണിറ്റുകളിൽ നിന്ന് 1,66,233 യൂണിറ്റുകൾ രജിസ്റ്റർ ചെയ്‌ത് 2021 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നാലാമത്തെ കാറായി ആൾട്ടോ 800 മാറി.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

മാരുതി കാറുകൾക്കിടയിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ മോഡലായി ക്രെറ്റ എസ്‌യുവി മാറി. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവി കൂടിയായിരുന്നു ഇത്. കൂടാതെ മോഡലിന്റെ മൊത്തം ആഭ്യന്തര വിൽപ്പന വർഷാടിസ്ഥാനത്തിൽ 29.3 ശതമാനം വർധിച്ചു

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

മിഡ്-സൈസ് എസ്‌യുവി കഴിഞ്ഞ വർഷം മൊത്തം 1,25,437 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. 2020-ലെ പന്ത്രണ്ട് മാസ കാലയളവിൽ ഇത് 96,989 യൂണിറ്റായിരുന്നു. പട്ടികയുടെ രണ്ടാം പകുതിയിലും മാരുതി സുസുക്കി ആധിപത്യം തുടരുകയാണ്.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

2020 ലെ 1,24,969 യൂണിറ്റുകളിൽ നിന്ന് ഡിസയർ കോംപാക്‌ട് സെഡാൻ കഴിഞ്ഞ വർഷം മൊത്തം 1,16,222 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. അതായത് വാഹനത്തിന്റെ വിൽപ്പനയിൽ കമ്പനിക്ക് 6.9 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് സാരം.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

സബ്-ഫോർ-മീറ്റർ എസ്‌യുവി സെഗ്‌മെന്റിന്റെ ജനപ്രീതി അടിവരയിടുന്ന 38.2 ശതമാനം വാർഷിക വളർച്ചയുടെ കുതിച്ചുചാട്ടത്തോടെ വിറ്റാര ബ്രെസ ഏഴാം സ്ഥാനത്തെത്തി. ഇത് 2020 ൽ വിറ്റ 83,866 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 1,15,962 യൂണിറ്റ് വിൽപ്പനയായി ഉയരുകയായിരുന്നു.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

മാരുതി സുസുക്കി എർട്ടിഗ 2020-ൽ 80,677 ഉപഭോക്താക്കളെയാണ് കണ്ടെത്തിയത്. അതേസമയം 2021 കഴിഞ്ഞപ്പോഴേക്കും എംപിവിയുടെ വിൽപ്പ 1,14,408 യൂണിറ്റുകളായി ഉയർന്ന് ഏറ്റവും വിറ്റഴിക്കപ്പെട്ട വാഹനങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തി. 15.1 ശതമാനം വളർച്ചയോടെ 99,480 യൂണിറ്റുകളിൽ നിന്ന് 1,14,524 യൂണിറ്റുകളുമായി ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പാസഞ്ചർ വാഹനങ്ങളിൽ എട്ടാം സ്ഥാനത്താണ് മാരുതി ഈക്കോ.

പത്തിൽ എട്ടും മാരുതി! 2021-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ ഏതൊക്കെയെന്ന് അറിയാം

ടാറ്റ നെക്‌സോൺ 1,08,577 യൂണിറ്റുകളുമായി ആദ്യ പത്തിൽ ഇടം നേടി. ഈ പട്ടികയിൽ നിന്ന് 122.3 ശതമാനം വളർച്ചയോടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചയും ടാറ്റയുടെ കോംപാക്‌ട് എസ്‌യുവിക്ക് കൈവരിക്കാനായി. ഹ്യുണ്ടായി ക്രെറ്റയും നെക്സോണും ഒഴികെ ശ്രേണിയിൽ മുഴുവൻ മാരുതി കാറുകളോടാണ് ഉപഭോക്താക്കൾക്ക് ഇപ്പോഴും കൂടുതൽ അടുപ്പമെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Maruti wagonr to tata nexon best selling cars of 2021 in india
Story first published: Friday, January 7, 2022, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X