ഐക്യദാര്‍ഢ്യമാവശ്യപ്പെട്ട് മാരുതി തൊഴിലാളികള്‍

മാരുതി മനെസര്‍ പ്ലാന്‍റില്‍ നടക്കുന്ന കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഐക്യദാര്‍ഢ്യപ്പെടണമെന്ന് മാരുതി സുസൂക്കി വര്‍ക്കേഴ്സ് യൂണിയന്‍റെ അഭ്യര്‍ത്ഥന. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് മാരുതി പ്ലാന്‍റില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ക്ക് പിന്നാലെ പിരിച്ചുവിട്ട 2346 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 19ന് മാരുതി തൊഴിലാളികള്‍ നടത്തിയ സമാധാനപരമായ സമരത്തിനെതിരെ പൊലീസ് അതിക്രമം കാണിച്ചിരുന്നു. ജെഎന്‍യു, ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരരംഗത്തുണ്ട്.

546 സ്ഥിരം തൊഴിലാളികളെയും 1800 കരാര്‍ തൊഴിലാളികളെയുമാണ് മാരുതി മാനേജ്മെന്‍ററ് പിരിച്ചുവിട്ടിരിക്കുന്നത്. 2012 ജൂണ്‍ പതിനെട്ടിന് മനെസര്‍ പ്ലാന്‍റിലെ എച്ച്ആര്‍ മാനേജര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ വന്‍ പിരിച്ചുവിടല്‍ നടന്നത്. തൊഴിലാളികളുടെ നീക്കങ്ങള്‍ തടയാന്‍ പൊലീസ് സേനയും സ്വകാര്യ സേനകളും രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം.

നിരവധി തൊഴിലാളികള്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്. പലര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ജൂണ്‍ 18ലെ സംഭവത്തിനു ശേഷവും തൊഴിലാളികളുടെ അതൃപ്തി കുറയ്ക്കുവാനാവശ്യമായ ഗൗരവമായ നടപടികളൊന്നും കമ്പനി എടുത്തിട്ടില്ല എന്നാണ് തൊഴിലാളികളുടെ പുതിയ നീക്കം സൂചിപ്പിക്കുന്നത്.

കടുത്ത തൊഴില്‍ സാഹചര്യങ്ങള്‍ തൊഴിലാളികളെ അങ്ങേയറ്റം രോഷാകുലമായ നീക്കങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചതായിരിക്കണം ജൂണ്‍ 18ലെ അനിഷ്ട സംഭവത്തിന് കാരണമായിരിക്കുക. ഒരു തൊഴിലാളി വാങ്ങുന്നി കൂലിയുടെ 820 മടങ്ങ് അധികം ദിവസവേതനമുള്ള മാനേജരുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ ഇത്തരമൊരു സംഭവം ഉടലെടുത്തില്ലെങ്കിലാണ് അത്ഭുതമെന്ന് വിഷയത്തില്‍ ആഴത്തിലുള്ള പഠനം നടത്തിയ sanhati.com എന്ന വെബ്‍സൈറ്റ് നിരീക്ഷിക്കുന്നു. തൊഴിലാളി പ്രശ്നങ്ങള്‍ അടിക്കടിയുണ്ടാകുമ്പോഴും കമ്പനി നല്‍കുന്ന വേതനം എത്രയെന്ന് അന്വേഷിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, തൊഴിലാളികള്‍ക്കെതിരായ വികാരം ഉയര്‍ത്തിവിടാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, May 28, 2013, 12:31 [IST]
English summary
Maruti workers seek solidarity over their protest against the oppressive move of the company management.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X