പാചകം മാറ്റിമറിച്ച ജീവിതം, സ്വപ്‌ന വാഹനം സ്വന്തമാക്കി കുക്കിംഗ് റിയാലിറ്റി ഷോയിലൂടെ പ്രിയങ്കരിയായ പങ്കജ്
എന്നെങ്കിലും മെർസിഡീസ് ബെൻസ് പോലൊരു ജർൻ ആഡംബര വാഹനം സ്വന്തമാക്കുക എന്നത് പലരുടേയും സ്വപ്നമായിരിക്കും. നിരവധി ആളുകൾ അവരുടെ കഠിനാധ്വാനത്തിലൂടെ അത് നേടിയെടുക്കുന്ന വാർത്തകളും നാം കാണാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ട്രെൻഡിംഗ്. കുക്കിംഗ് റിയാലിറ്റി ടിവി ഷോയായ മാസ്റ്റർഷെഫ് ഇന്ത്യ വിജയിയായ മാസ്റ്റർഷെഫ് പങ്കജ് ബദൗരിയാണ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഏതാണന്നല്ലേ, ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബെൻസിന്റെ എസ്-ക്ലാസാണ് ഇവർ തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. പുതിയ വണ്ടി വാങ്ങിയ വിവരം ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഫോളോവേഴ്‌സിലേക്ക് എത്തിച്ചിരിക്കുന്നത്.
മാസ്റ്റർഷെഫ് പങ്കജ് ബദൗരിയ തന്റെ മെർസിഡീസ് ബെൻസ് എസ്-ക്ലാസ് ആഡംബര സെഡാനുമായി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. "വെൽക്കം ഹോം ബ്യൂട്ടി" എന്ന അടിക്കിറിപ്പോടെയാണ് കാറുമായി നിൽക്കുന്ന ചിത്രങ്ങൾ റിയാലിറ്റി ഷോ വിജയി പങ്കിവെച്ചിരിക്കുന്നതും. നിരവധി പേരാണ് പങ്കജിനെ അഭിനന്ദിച്ചുകൊണ്ട് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

കാർ പ്രേമികളുടെ കുടുംബത്തിൽ, ഓരോ പുതിയ കാറും ജീവിതത്തിലെ ഒരു പുതിയ നാഴികക്കല്ലാണ്. ഞങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നൽകി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നുവെന്നും കുറിപ്പിലുണ്ട്. പക്ഷേ ഇതൊരു പുതുപുത്തൻ വാഹനമല്ലെന്നത് വണ്ടിഭ്രാന്തൻമാർ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. മാസ്റ്റർഷെഫ് പങ്കജ് ബദൗരിയ എസ്-ക്ലാസിന്റെ സെക്കൻഡ് ഹാൻഡാണ് വാങ്ങിയിരിക്കുന്നത്.
നിലവിലെ എസ്-ക്ലാസിന് മുമ്പ് ഇറങ്ങിയ W222 തലമുറ മോഡലാണ് മാസ്റ്റർഷെഫ് ഇന്ത്യ വിജയിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. എസ്-ക്ലാസിന്റെ ഈ പ്രത്യേക തലമുറ 2013 മുതൽ 2020 വരെയാണ് ഇന്ത്യൻ വിപണിയിൽ വിറ്റിരുന്നതെന്ന് കാർടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇറിഡിയം സിൽവർ നിറത്തിലുള്ള ക്ലാസിക് ഷേഡാണ് മാസ്റ്റർഷെഫ് പങ്കജ് ബദൗരിയയുടെ ബെൻസ് കാറിനുള്ളത്. ഒപ്പം സിൽവർ അലോയ് വീലുകളും കൂടിയാവുമ്പോൾ അന്യായ ലുക്കാണ് വാഹനത്തിന് ലഭിക്കുന്നത്.

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ മിക്ക എസ്-ക്ലാസ് മോഡലുകളും കറുത്ത ലെതർ അപ്ഹോൾസ്റ്ററി ഉപയോഗിച്ചാണ് വിപണിയിൽ എത്തുന്നത്. ഏഴ് എൽഇഡി ആംബിയന്റ് ലൈറ്റുകൾ, ഉയർന്ന നിലവാരമുള്ള ബർമസ്റ്റർ മ്യൂസിക് സിസ്റ്റം, ഹീറ്റഡ്, അഡ്‌ജസ്റ്റബിൾ ഫങ്ഷനുള്ള റിയർ സീറ്റുകൾ, രണ്ട് 12 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേകൾ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഈ പഴയതലമുറ എസ്-ക്ലാസ് വരെ വിപണിയിൽ എത്തിയിരുന്നത്.
ഇന്ത്യയിലെ ഈ സെഡാനിൽ കൂടുതൽ ആളുകളും വാങ്ങിയിരുന്നത് 3.0 ലിറ്റർ V6 ഡീസൽ എഞ്ചിനായിരുന്നു. ഇത് 260 bhp കരുത്തിൽ 630 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരുന്നു. ട്രാൻസ്മിഷനെ സംബന്ധിച്ചിടത്തോളം 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരുന്നത്. ഇതിനുപുറമെ S500 വേരിയന്റിൽ 4.7 ലിറ്റർ ബൈ-ടർബോ V8 എഞ്ചിനുമുണ്ടായിരുന്നു.

ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന എഞ്ചിൻ 460 bhp പവറിൽ പരമാവധി 700 Nm torque വരെ നിർമിക്കാൻ യോഗ്യമായിരുന്നു. 2013 - ഇന്ത്യയിൽ പുറത്തിറങ്ങിയപ്പോൾ എസ്-ക്ലാസ് S350d വേരിയന്റിന് 1.37 കോടി രൂപയും S500 വേരിയന്റിന് 1.50 കോടി രൂപയും ആയിരുന്നു എക്സ്ഷോറൂം വില. ഇന്ന് ഇതിന്റെ യൂസ്‌ഡ് മോഡലുകൾക്ക് സെക്കൻഡ് ഹാൻഡ് വിപണിയിൽ 25 ലക്ഷം മുതൽ45 ലക്ഷം രൂപ വരെയുള്ള വിലയിൽ വാങ്ങാൻ സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








