വിൽക്കുന്നത് ഹോണ്ട കാറുകൾ, പക്ഷേ സ്വന്തമായി ഒന്നുപോലുമില്ല! ഇങ്ങേർക്ക് കറങ്ങാൻ റോൾസ് റോയ്‌സും ലംബോർഗിനിയും

ആഡംബര കാറുകളുടെ അവസാനവാക്കായ റോൾസ് റോയ്‌സ് ഹോണ്ട ഷോറൂമിൽ ഡെലിവറി ചെയ്‌ത വാർത്തയും പോസ്റ്റുമെല്ലാം ഇക്കഴിഞ്ഞ ദിവസം ഏവരും കണ്ടുകാണുമല്ലോ അല്ലേ. ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ഡീലർഷിപ്പിൽ വെച്ച് റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയുടെ ഡെലിവറി നടക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നിലുള്ള സത്യാവസ്ഥ അറിഞ്ഞപ്പോൾ ഇതായിരുന്നോ സംഗതിയെന്ന് ആലോചിച്ചവരായിരിക്കും നമ്മളിൽ പലരും അല്ലേ. പക്ഷേ കലിനൻ വാങ്ങിയ ഹോണ്ട ഡീലർഷിപ്പിന്റെ ഉടമയായ വിനായക് ഗാർവെ ആരാണെന്ന് തിരഞ്ഞ് വണ്ടിഭ്രാന്തൻമാർ ഇറങ്ങിയപ്പോൾ കണ്ട കാഴ്ച്ച അമ്പരപ്പിക്കുന്നതായിരുന്നു.

ഒരു ഹോണ്ട ഡീലർഷിപ്പിന്റെ ഉടമ മാത്രമല്ല ഈ കോടീശ്വരൻ. ഒന്നിലധികം ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്ന ഗാർവെ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് വിനായക് ഗാർവെ. ഹോണ്ട ഡീലർഷിപ്പിന് പുറമെ മഹാരാഷ്ട്രയിൽ ഹ്യുണ്ടായി, സ്‌കോഡ, ഏഥർ, ബജാജ്, ടാറ്റ മോട്ടോർസ് ഡീലർഷിപ്പുകളും ഗാർവെ ഗ്രൂപ്പ് നടത്തിവരുന്നുണ്ട്. വ്യവസായത്തിന് പുറമെ വണ്ടികളോടും കമ്പമുള്ളയാളാണ് ഇദ്ദേഹമെന്നതാണ് രസകരമായ കാര്യം.

Meet The Honda Dealer Who Owns Rolls-Royce Lamborghini Mercedes-Benz Luxury Cars

വിലക്കൂടിയ അനേകം ആഡംബര കാറുകളാൽ സമ്പന്നമായ പോർച്ചാണ് വിനായകുനുള്ളത്. ഏതൊക്കെ കാറുകളാണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളതെന്ന് നോക്കിയാലോ? അതിൽ ഏറ്റവും പുതിയതാണ് ഇക്കഴിഞ്ഞ ദിവസം സ്വന്തമാക്കിയ റോൾസ് റോയ്‌സ് കലിനൻ സീരീസ് II. ടർക്കോയിസ് കളർ ഓപ്ഷനിൽ പണികഴിപ്പിച്ച ഇന്റീരിയറായാലും കാണാൻ നസ്സ ചേലാണ്. ഏകദേശം 10.50 കോടി രൂപയോളമാണ് ആ ലക്ഷ്വറി എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില.

സ്വന്തം താത്പര്യ പ്രകാരം എന്തെങ്കിലും കസ്റ്റമൈസേഷൻ കൂടി വാഹനത്തിൽ നടപ്പിലാക്കിയേക്കാമെന്ന് വിചാരിച്ചാൽ വില ഇനിയും കൊടുക്കേണ്ടിയും വരും. 571 bhp പവറിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുളള 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് കലിനൻ സീരീസ് II എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫോർവീൽ ഡ്രൈവും ഇതിൽ സ്റ്റാൻഡേർഡാണ്.

Meet The Honda Dealer Who Owns Rolls-Royce Lamborghini Mercedes-Benz Luxury Cars

റോൾസ് റോയ്‌സ് ഗോസ്റ്റാണ് അടുത്തതായി വിനായക് ഗാർവെയുടെ കാർ ശേഖരത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ കാർ. 9 കോടിയിലധികം വിലമതിക്കുന്ന ഈ സെഡാനും ഹോണ്ട ഷോറൂമിൽ വെച്ചായിരുന്നു ഡെലിവറി ചെയ്‌തിരുന്നത്. 563 bhp പവറിൽ 820 Nm torque ഉത്പാദിപ്പിക്കുന്ന 6.7 ലിറ്റർ V12 എഞ്ചിനാണ് ഗോസ്റ്റിൻ്റെ കരുത്ത്. എഞ്ചിൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്.

ബ്ലാക്ക് കാറുകളോട് പ്രത്യേക ആരാധനയുള്ള വ്യക്തിയാണ് ഗാർവ് ഗ്രൂപ്പിൻ്റെ കാർ ഡീലർഷിപ്പ് മുതലാളിയെന്ന് തോന്നുന്നു. തന്റെ ഗരാജിൽ ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് G63 എസ്‌യുവിയുടെ പകിട്ടുമുണ്ട് കേട്ടോ. 2.5 കോടി രൂപയിലധികം ചെലവ് വരുന്ന മോഡലിന് 576 bhp പവറിൽ 850 Nm torque സൃഷ്ടിക്കുന്ന 4.0 ലിറ്റർ V8 ട്വിൻ-ടർബോചാർജ്ഡ് എഞ്ചിനാണ് കരുത്തേകുന്നത്.

Meet The Honda Dealer Who Owns Rolls-Royce Lamborghini Mercedes-Benz Luxury Cars

വലിയ വ്യവസായി പ്രമുഖരും സെലിബ്രിറ്റികളുമെല്ലാം ഒരുകാലത്ത് വാങ്ങാൻ മത്സരിച്ച ജാഗ്വർ എഫ്-പേസും വിനായക് ഗാർവെയുടെ പക്കലുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായിരുന്ന മോഡലിന് 72.90 ലക്ഷം രൂപ മുതലായിരുന്നു എക്സ്ഷോറൂം രൂപ വന്നിരുന്നത്. 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 246 bhp കരുത്തിൽ ഏതാണ്ട് 365 Nm torque നൽകുമായിരുന്നു. ഡീസൽ പതിപ്പാണെങ്കിൽ 201 bhp, 430 Nm torque നൽകുന്ന 2.0 ലിറ്റർ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

നിലവിൽ സിനിമക്കാരുടെ പ്രിയ വാഹനമായ ടൊയോട്ട വെൽഫയറും ഇദ്ദേഹത്തിന്റെ ഗരാജിലുണ്ട്. എന്നാൽ മുമ്പുണ്ടായിരുന്ന പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് വിനായക് ഗാർവെയുടെ പക്കലുള്ളത്. 1.30 കോടി രൂപയോളം വില വന്നിരുന്ന ആഡംബര എംപിവിക്ക് 190 bhp പവറിൽ 240 Nm torque ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്.

2.50 കോടി രൂപ വിലമതിക്കുന്ന ലാൻഡ് ക്രൂയിസർ LC300, യെല്ലോ കളറിലുള്ള 2021 മോഡൽ ലംബോർഗിനി ഉറൂസ്, ബിഎംഡബ്ല്യു Z4, 2.50 കോടി രൂപയോളം ചെലവ് വരുന്ന പോർഷ കയീൻ എസ്‌യുവിയും ഗാർവ് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് വിനായക് ഗാർവെയ്ക്ക് സ്വന്തമായുണ്ട്. മൊത്തത്തിൽ ആരേയും മോഹിപ്പിക്കുന്ന ആഡംബര വാഹന ശേഖരം തന്നെയാണ് ഈ അണ്ടർ റേറ്റഡ് വണ്ടിഭ്രാന്തനുള്ളത്.

More from DriveSpark

Article Published On: Saturday, April 26, 2025, 12:00 [IST]
English summary
Meet the honda dealer who owns rolls royce lamborghini mercedes benz luxury cars
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X