ഇഷ്‌ട നമ്പരിന് വാരിയെറിഞ്ഞത് ലക്ഷങ്ങൾ, മെഗാസ്റ്റാറിന്റെ പുത്തൻ കാറിനും 369 സ്വന്തം; വണ്ടിയേതെന്ന് ആരാധകർ
മലയാള സിനിമാ നടൻമാരിൽ ഭൂരിഭാഗവും വണ്ടിഭ്രാന്തൻമാരാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. തങ്ങളുടെ യാത്രകൾക്ക് കൂട്ടായി ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന വാർത്തകളും അറിയാൻ ആരാധകർക്ക് ഏറെ ഇഷ്‌ടമുള്ള കാര്യമാണ്. അടുത്തിടെ രണ്ട് പുതിയ മോഡലുകൾ ഫഹദ് ഫാസിൽ സ്വന്തമാക്കിയ വാർത്തയെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
പുത്തൻ ആഡംബര വാഹനങ്ങൾ വാങ്ങാൻ മത്സരിക്കുന്ന പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടൊവിനോ, ആസിഫ് അലി, നിവിൻ പോളി എന്നിവരൊക്കെ അടുത്തിടെ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. പക്ഷേ മലയാളത്തിലെ ഏറ്റവും വലിയ വണ്ടിപ്രേമി ആരെന്ന് ചോദിച്ചാൽ മറിച്ചൊരു സംശയമില്ലാതെ ഏവരും പറയുന്ന പേരാണ് സൂപ്പർസ്റ്റാർ മമ്മൂട്ടിയുടേത്. താരത്തിന്റെ ഗരാജ് കണ്ടാൽ ആരായാലും വാ പൊളിച്ചുപോവുമെന്നാണ് അടക്കം പറച്ചിൽ. അതുപോലെ തന്നെയാണ് മകനായ ദുൽഖർ സൽമാന്റെ കാർ കളക്ഷനും.

ഡ്രൈവറെ പിന്നിലിരുത്തി തന്‍റെ കാറുകളിൽ പായുന്ന മമ്മൂട്ടിയുടെ കഥകളെല്ലാം നാം പല തവണ കേട്ടിട്ടുണ്ട്. കാർ മാത്രമല്ല അതിന്റെ നമ്പരും വേറിട്ടുനിൽക്കണമെന്ന ചിന്താഗതിയുള്ളയാളാണ് ഇക്ക. ഇപ്പോഴിതാ പുതുതായി വാങ്ങായ മെർസിഡീസ് ബെൻസ് ലക്ഷ്വറി കാറിനും തന്റെ ഇഷ്‌ട നമ്പരായ 369 സ്വന്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാർ. KL 07 DC 369 എന്ന നമ്പരിനായി വലിയ മത്സരമുണ്ടായിരുന്നെങ്കിലും മമ്മൂട്ടി തന്നെ ഇത് സ്വന്തമാക്കുകയായിരുന്നു.
തിങ്കളാഴ്ച്ച എറണാകുളം ആര്‍ടി ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തിലൂടെയാണ് 369 താരം വിളിച്ചെടുത്തത്. കഴിഞ്ഞ ദിവസം KL 07 DC 369 എനിന ഫാന്‍സി നമ്പറാനായി മമ്മൂട്ടി ബുക്ക് ചെയ്തിരുന്നു. പക്ഷേ ഇതേ നമ്പറിനായി മറ്റ് രണ്ടുപേര്‍ കൂടി രംഗത്തെത്തിയതോടെയാണ് ലേലത്തില്‍ വെക്കാൻ തീരുമാനമുണ്ടായത്. 5,000 രൂപ മാത്രം അടിസ്ഥാന വിലയിട്ടിരുന്ന 369 എന്ന നമ്പര്‍ മമ്മൂട്ടി ചേര്‍ത്തു പിടിച്ചതോടെയാണ് മൂല്യമുയര്‍ന്ന് ബ്രാന്‍ഡ് നമ്പറായി മാറിയത്.

ഒടുവില്‍ ഓണ്‍ലൈനായി നടന്ന ലേലത്തിലൂടെ 1.31 ലക്ഷം രൂപയ്ക്കാണ് ഇക്ക തന്റെ ഇഷ്‌ട നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നത്. കാറുകളോടുള്ള ഇഷ്ടംപോലെ തന്നെ ഏത് വാഹനം വാങ്ങിയാലും അതിന് 369 എന്ന നമ്പരും മമ്മൂട്ടിക്ക് വേണമെന്ന് നിർബന്ധമുള്ള കൂട്ടത്തിലാണ്. തികഞ്ഞ വാഹന കമ്പമുള്ള മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഗരാജിലെ പല വാഹനങ്ങള്‍ക്കും 369 എന്ന നമ്പറാണ് രണ്ടുപേരും സ്വന്തമാക്കിയിട്ടുള്ളത്.
നിലവിലെ നിയമം അനുസരിച്ച് 5000 രൂപ മുടക്കിയാൽ ഫാൻസി നമ്പർ ഏതൊരാൾക്കും സ്വന്തമാക്കാം. കൂടുതൽ പേർ ഒരേ നമ്പരിനായി വന്നാൽ ലേലംവിളിച്ചാണ് അത് നൽകുക. മമ്മൂട്ടി ബുക്ക് ചെയ്ത നമ്പരിന് മറ്റ് രണ്ടുപേര്‍ കൂടി രംഗത്തെത്തിയതോടെയാണ് ഓൺലൈനായി ലേലം നടത്താൻ ആടിഒ തീരുമെനമെടുത്തത്. കടുത്ത വെല്ലുവിളിയായിരുന്നെങ്കിലും ഒടുവിൽ നമ്പർ കിട്ടിയ സന്തോഷം ആരാധകരിലുമുണ്ട്.

മമ്മൂട്ടിയുടെ ഗരാജിലെ മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600, G-വാഗണ്‍, മെർസിഡീസ് ബെന്‍സ് V-ക്ലാസ്, മെർസിഡീസ് ബെന്‍സ് S-ക്ലാസ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍, ഫോക്‌സ്‌വാഗണ്‍ പോളോ GTI തുടങ്ങി കാറുൾക്കും ഇതേനമ്പരാണുള്ളത്. എന്തിന് മെഗാസ്റ്റാറിന്റെ കാരവാനുകള്‍ വരെ 369 നമ്പറിലാണ് നിരത്തിൽ ഓടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെയും പല വാഹനങ്ങള്‍ക്കും 369 നമ്പർ ആണുള്ളത്. മമ്മൂട്ടിയെ കൂടാതെ മോഹൻലാലും ഇത്തരത്തിൽ ഇഷ്ടനമ്പർ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഇതിലും വാശിയേറിയ ലേലം മറ്റൊരു നമ്പരിനായി കഴിഞ്ഞ ദിവസം എറണാകുളം ആർടിഒ ഓഫീസിൽ നടന്നു. KL 07 DC 500 എന്ന നമ്പരിനായി അഞ്ച് ആളുകളാണ് രംഗത്തെത്തിയത്. ഇതോടെ ലേലംവിളിയിലേക്ക് കടന്ന മത്സരം ഒടുവിൽ കൊച്ചി സ്വദേശി 2.45 ലക്ഷം രൂപ ലേലം വിളിച്ച് നമ്പർ സ്വന്തമാക്കി. 10,000 രൂപ ഫീസ് അടച്ചാണ് എല്ലാവരും നമ്പറിനായി മത്സരിച്ചത്. പുതിയ സീരീസായ ഡിസിയിലെ 699 വരെയുള്ളതിൽ ഫാൻസി നമ്പറുകളാണ് ഇന്നലെ ലേലം ചെയ്തത്.

ഈ സീരീസിലെ 1,399-ാം നമ്പർ വരെ ഈയാഴ്ച്ച റിസർവ് ചെയ്യാമെന്ന് ആർടിഒ അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള ലേലം അടുത്ത തിങ്കളാഴ്ച്ച നടക്കും. ഇപ്പോൾ മെഗാസ്റ്റാർ സ്വന്തമാക്കിയിരിക്കുന്ന പുതിയ മെർസിഡീസ് ബെൻസ് മോഡൽ ഏതാണെന്ന് വ്യക്തമല്ല. വാഹനത്തിന്റെ ഡെലിവറിയോട് അനുബന്ധിച്ചായിരിക്കും ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ദുൽഖർ മെയ്ബാക്ക് GLS600 വാങ്ങിയിരുന്നു.


Click it and Unblock the Notifications








