അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

മുകേഷ് അംബാനി, ഇന്ത്യയിലെ ധനികരായ വ്യക്തികളില്‍ ഒന്നാമന്‍. Z+ സുരക്ഷയുള്ള അംബാനി സഞ്ചരിക്കുന്നത് കവചിത വാഹനങ്ങളുടെ അകമ്പടിയിലായിരിക്കും. ഉയര്‍ന്ന സുരക്ഷ മുന്‍നിര്‍ത്തി ബിഎംഡബ്ല്യു 7 സീരീസ് പോലുള്ള വിശേഷമായ കാറുകളില്‍ അംബാനി യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാലിപ്പോള്‍ ഈ കൂട്ടത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്.

അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

മെര്‍സിഡീസ് ബെന്‍സ് W221 S-ഗാര്‍ഡ്, അംബാനിയുടെ ഗരാജിലെ ഏറ്റവും പുതിയതും വില കൂടിയതുമായ കാര്‍. മുംബൈയിലെ ചൗപാട്ടിയിലേക്ക് മുകേഷ് അംബാനിയും മകള്‍ ഇഷ അംബാനിയും തങ്ങളുടെ പുത്തന്‍ S-ഗാര്‍ഡിലെത്തുന്ന വീഡിയോയാണ് ചുവടെ നല്‍കിയിരിക്കുന്നത്.

അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

പുതിയ S-ഗാര്‍ഡിലെത്തുന്ന അംബാനിയ്ക്ക് അകമ്പടിയായി ബിഎംഡബ്ല്യു X5 എസ്‌യുവികള്‍ എത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. കസ്റ്റമൈസേഷന്‍, ഇറക്കുമതി നികുതികള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കുമ്പോള്‍ മെര്‍സിഡീസ് ബെന്‍സ് W221 S-ഗാര്‍ഡിന് എട്ട് മുതല്‍ ഒമ്പത് കോടി രൂപ വരെ വില വരാനാണ് സാധ്യത.

അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

പൂര്‍ണ്ണമായും ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ഈ കവചിത വാഹനം. S600 സെഡാനെ അടിസ്ഥാനമാക്കിയ S-ഗാര്‍ഡ് അത്യാഢംബര വാഹനമാണ്.

Most Read:ലെക്‌സസ് കുപ്പായമിട്ട് ടൊയോട്ട ഫോര്‍ച്യൂണര്‍

അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

2017 -ല്‍ അംബാനി ബുക്ക് ചെയ്ത S-ഗാര്‍ഡ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ പക്കലെത്തിയെതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്യേണ്ടി വരുന്നതാണ് കവചിത വാഹനങ്ങളുടെ ഡെലിവറി നീണ്ടു പോകാനുള്ള പ്രധാന കാരണം.

അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

CEN B6/B7 നിലവാരത്തിന് സമാനമായുള്ള VR9 ലെവല്‍ സുരക്ഷയാണ് S-ഗാര്‍ഡിലുള്ളത്. അതായത് വെടിയുതിര്‍ക്കുന്നതു മുതല്‍ ബോംബാക്രമണങ്ങള്‍ വരെ ചെറുക്കാനുള്ള കെല്‍പ്പ് S-ഗാര്‍ഡിനുണ്ടെന്നര്‍ഥം.

അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

മിഷെലിന്‍ PAX റണ്‍-ഫ്‌ളാറ്റ് ടയറുകളാണ് ഈ കവചിത വാഹനത്തിനുള്ളത്. ട

ടയര്‍ കേടായാലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ കഴിവുണ്ടിതിന്. കാര്‍ വാങ്ങുന്നവരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ഇതിലെ പൂര്‍ണ്ണ സുരക്ഷ സംവിധാനങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല.

അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

കാറിന് തീ പിടിച്ചാല്‍ അത് അണയ്ക്കാനുള്ള സംവിധാനവും S-ഗാര്‍ഡിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഹെഡ്‌ലാമ്പുകളില്ലാതെയും ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ S-ഗാര്‍ഡിലെ നൈറ്റ് വിഷന്‍ ക്യാമറ സഹായിക്കും. പ്രത്യേകമായി വികസിപ്പിച്ചെടുത്ത വിന്‍ഡോ എയര്‍ബാഗുകളും കാറിലെ സവിശേഷതയാണ്.

അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

12 സിലിണ്ടര്‍ V ഫോര്‍മേഷന്‍ പെട്രോള്‍ എഞ്ചിനാണ് S-ഗാര്‍ഡിലുള്ളത്. ഇത് പരമാവധി 517 bhp കരുത്തും 830 Nm torque ഉം കുറിക്കും. ഇത് കൂടാതെ 7.5 കോടി രൂപ വില വരുന്ന S-ഗാര്‍ഡിന്റെ മറ്റൊരു മോഡല്‍ കൂടി അംബാനി കുടുംബത്തിന് സ്വന്തമായുണ്ട്.

Most Read:ടാറ്റ ഹാരിയറിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍

അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

എട്ട് കോടിയോളം വില വരുന്ന ഉയര്‍ന്ന സുരക്ഷ കവചിത സെഡാനായ ബിഎംഡബ്ല്യു 7 സീരീസും അംബാനിയ്ക്ക് സ്വന്തമായുണ്ട്. അംബാനിയുടെ ഗരാജിലെ കവചിത വാഹനങ്ങളുടെ മാത്രം വിലയെടുത്താല്‍ ഏകദേശം 25 മുതല്‍ 30 കോടി രൂപ വരെ ഉണ്ടാകുമെന്നാണ് കണക്ക്.

സുരക്ഷ കാരണങ്ങളാല്‍ തന്നെ വ്യത്യസ്തമായ കവചിത വാഹനങ്ങളിലാണ് അംബാനി കുടുംബം യാത്ര ചെയ്യുക. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ബിഎംഡബ്ല്യു X5, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര സ്‌കോര്‍പിയോ തുടങ്ങിയ എസ്‌യുവികളുടെ ഒരു നിര തന്നെ അംബാനിയുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായുണ്ട്. ബെന്റ്‌ലി ബെന്റേഗ, റോള്‍സ് റോയിസ് കള്ളിനന്‍, റേഞ്ച് റോവര്‍ SVR, റോള്‍സ് റോയിസ് ഫാന്റം DHC എന്നിവയാണ് അംബാനി സ്വന്തമാക്കിയ മറ്റു പ്രമുഖ വാഹനങ്ങള്‍.

Source:Su Lats

More from DriveSpark

Article Published On: Sunday, March 17, 2019, 15:00 [IST]
English summary
here's mukesh ambani's most exepensive and high security armoured vehicle mercedes benz s- guard: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X