ലെക്‌സസ് കുപ്പായമിട്ട് ടൊയോട്ട ഫോര്‍ച്യൂണര്‍

ആഢംബര കാര്‍ ലോകത്തെ തമ്പുരാന്‍. ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പ്രീമിയം ബ്രാന്‍ഡാണ് ലെക്‌സസ്. ലെക്‌സസ് എസ്‌യുവികളെ ഉടയാത്ത വിഗ്രഹങ്ങളായാണ് രാജ്യത്തെ വാഹന പ്രേമികള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നത്. 53 ലക്ഷം രൂപ മുടക്കണം ഏറ്റവും ചെറിയ ലെക്‌സ് കാര്‍ വാങ്ങണമെന്ന് അഗ്രഹിച്ചാല്‍. ലെക്‌സസ് നിരയിലെ ഏറ്റവും മുന്തിയ കാറിന് 2.33 കോടി രൂപ വരെ വില കുതിക്കും.

ലെക്‌സസ് കുപ്പായമിട്ട് ടൊയോട്ട ഫോര്‍ച്യൂണര്‍

പക്ഷെ ദില്ലിയില്‍ 'ഓട്ടോമാര്‍ക്ക് ഗരാജില്‍' ചെന്നാല്‍ ഇത്രയും ചെലവുവരില്ല ലെക്‌സസ് സ്വപ്‌നം പൂവണിയിക്കാന്‍. കൈയ്യില്‍ ഒരു ഫോര്‍ച്യൂണറുണ്ടെങ്കില്‍ വിഖ്യാത ലെക്‌സസ് LX 570 മോഡലായി കാറിനെ ഇവര്‍ രൂപാന്തരപ്പെടുത്തും. ഫോര്‍ച്യൂണറിന് ലെക്‌സസ് ചന്തം നല്‍കുന്ന ഓട്ടോമാര്‍ക്ക് ബോഡി കിറ്റ് വാഹന പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടുകയാണ്.

ലെക്‌സസ് കുപ്പായമിട്ട് ടൊയോട്ട ഫോര്‍ച്യൂണര്‍

ഫോര്‍ച്യൂണറിന്റെ വടിവൊത്ത മുഖച്ഛായ കൂര്‍ത്ത ലെക്‌സസ് ശൈലിയിലേക്ക് പകര്‍ത്താന്‍ ബോഡി കിറ്റിന് കഴിയുന്നു. മുന്നില്‍ പ്രശസ്ത സ്പിന്‍ഡില്‍ ഗ്രില്ലാണ് എസ്‌യുവിയുടെ മുഖ്യാകര്‍ഷണം. മുന്‍ പിന്‍ ബമ്പറുകള്‍ക്ക് മാറി. ഫോര്‍ച്യൂണറിന്റെ ആകാരയളവിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ലെക്സസ് ഗ്രില്ലിന് കഴിയുന്നുണ്ടുതാനും.

Most Read: ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് നിർമ്മിക്കാൻ ടാറ്റ

ലെക്‌സസ് കുപ്പായമിട്ട് ടൊയോട്ട ഫോര്‍ച്യൂണര്‍

താഴെവരെ എത്തിനില്‍ക്കുന്ന സ്പിന്‍ഡില്‍ ഗ്രില്ലിനെ ഉള്‍ക്കൊള്ളാന്‍ മുന്‍ ബമ്പറില്‍ പരിഷ്‌കാരങ്ങള്‍ കാണാം. ഗ്രില്ലിന് ഒത്ത നടുവില്‍ ടൊയോട്ട ലോഗോയാണ് ഒരുങ്ങുന്നത്. ലെക്‌സസ് മാതൃകയില്‍ മുന്‍ ബമ്പറിന് ഇരുവശത്തും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഫോഗ്‌ലാമ്പുകളും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഡിക്കേറ്ററുകളായും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കും.

ലെക്‌സസ് കുപ്പായമിട്ട് ടൊയോട്ട ഫോര്‍ച്യൂണര്‍

കാഴ്ച്ചഭംഗി മാത്രമെ ഇരുവശത്തുമുള്ള എയര്‍ വെന്റുകള്‍ ലക്ഷ്യമിടുന്നുള്ളൂ. സൈഡ് സ്റ്റെപ്പുകള്‍ ലഭിച്ചതൊഴിച്ചാല്‍ എസ്‌യുവിയുടെ പാര്‍ശ്വങ്ങളില്‍ ചൂണ്ടിക്കാട്ടാവുന്ന പരിഷ്‌കാരങ്ങള്‍ നന്നെ കുറവാണ്. പിറകില്‍ ഇരുണ്ടാണ് എല്‍ഇഡി ടെയില്‍ലാമ്പുകളുടെ ഒരുക്കം. കസ്റ്റം നിര്‍മ്മിത യൂണിറ്റാണിത്.

ലെക്‌സസ് കുപ്പായമിട്ട് ടൊയോട്ട ഫോര്‍ച്യൂണര്‍

ബമ്പറിലെ രണ്ടുജോടി പുകക്കുഴലുകള്‍ ബോഡി കിറ്റിന്റെ ഭാഗമാവുന്നു. സ്‌പോയിലറിലും ബമ്പറിന് താഴെയും പ്രത്യേക സ്റ്റോപ്പ് ലാമ്പുകളും കാണാം. 1.4 ലക്ഷം രൂപയാണ് മോഡിഫിക്കേഷനുള്ള ആകെ ചിലവ് (നികുതി ഉള്‍പ്പെടാതെ). ഗ്രില്ലിലെ ടെയോട്ട ലോഗോ കൂടിയില്ലെങ്കില്‍ ഒറ്റ നോട്ടത്തില്‍ ലെക്‌സസ് എസ്‌യുവിയായി ഫോര്‍ച്യൂണര്‍ തെറ്റിദ്ധരിക്കപ്പെടുമെന്ന കാര്യമുറപ്പ്.

Most Read: എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

നിലവില്‍ 2.33 കോടി രൂപയാണ് ലെക്‌സസ് LX 570 -ക്ക് ഇന്ത്യയില്‍. കാറില്‍ തുടിക്കുന്ന 5.7 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന് 363 bhp കരുത്തും 530 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 2.7 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റിലാണ് ഫോര്‍ച്യൂണര്‍ പെട്രോള്‍ വിപണിയില്‍ കടന്നുവരുന്നത്. എഞ്ചിന്‍ 164 bhp കരുത്തും 245 Nm torque ഉം കുറിക്കുന്നു. ഇതിന് പുറമെ 172 bhp കരത്തും 360 Nm torque -മുള്ള 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പതിപ്പും ഫോര്‍ച്യൂണറില്‍ അണിനിരക്കുന്നുണ്ട്.

Source: Turbo Xtreme

Most Read Articles

Malayalam
English summary
Toyota Fortuner Modified To Look Like Lexus LX 570. Read in Malayalam.
Story first published: Saturday, March 16, 2019, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X