എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

By Rajeev Nambiar

ഫെബ്രുവരിയിലും ചിത്രം മാറ്റമില്ല. മാരുതി ബലെനോയ്‌ക്കൊപ്പം എത്താനുള്ള ഓട്ടത്തില്‍ കിതച്ചു നില്‍ക്കുകയാണ് ഹ്യുണ്ടായി i20, ഹോണ്ട ജാസ്സ്, ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കുകള്‍. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ 17,944 യൂണിറ്റുകളുടെ വില്‍പ്പനയുമായി അജയ്യനായി തുടരുകയാണ് മാരുതി ബലെനോ. എതിരാളികള്‍ മൂവരും ഒത്തുപിടിച്ചിട്ട് പോലും ബലെനോയുടെ വില്‍പ്പനയ്ക്ക് അടുത്തെത്താന്‍ കഴിയുന്നില്ല.

എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

11,547 യൂണിറ്റുകളുടെ വില്‍പ്പന വരിച്ച ഹ്യുണ്ടായി എലൈറ്റ് i20 മാത്രമാണ് ബലെനോയ്ക്ക് കുറച്ചെങ്കിലും അരികിലുള്ളത്. ബലെനോയുമായി മാരുതി കടന്നുവരുന്നത് വരെ ഹ്യുണ്ടായി എലൈറ്റ് i20 ആയിരുന്നു നിരയിലെ രാജാവ്. പക്ഷെ ബലെനോയുടെ അവതരണത്തോടെ i20 -യ്ക്ക് കിരീടം നഷ്ടപ്പെട്ടു.

എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

വില്‍പ്പനയില്‍ ഒരിക്കല്‍പ്പോലും മാരുതി ബലെനോയെ കീഴ്‌പ്പെടുത്താന്‍ ഹ്യുണ്ടായി ഹാച്ച്ബാക്കിന് കഴിഞ്ഞിട്ടില്ല. മറ്റു എതിരാളികളും ചിത്രത്തില്‍ ഏറെ പിന്നിലാണ്. പോയമാസം 1,529 യൂണിറ്റുകളുടെ വില്‍പ്പന ഫോക്‌സ്‌വാഗണ്‍ പോളോ കുറിച്ചപ്പോള്‍ 1,085 യൂണിറ്റുകളാണ് ഹോണ്ട ജാസ്സിന്റെ സമ്പാദ്യം.

Most Read: ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

ആകര്‍ഷകമായ രൂപം, ബജറ്റ് വില, മികച്ച വില്‍പ്പനാനന്തര സേവനങ്ങള്‍ പിന്നെ ഉയര്‍ന്ന റീസെയില്‍ മൂല്യം. മത്സരത്തില്‍ നിര്‍ണായക കോളങ്ങളെല്ലാം ബലെനോ പൂരിപ്പിച്ചു കഴിഞ്ഞു. ജനുവരിയിലാണ് പുത്തന്‍ ബലെനോ ഫെയ്‌സ്‌ലിഫ്റ്റിനെ മാരുതി അവതരിപ്പിച്ചത്. 11 മോഡലുകളുണ്ട് പുതിയ ബലെനോ ഫെയ്‌സ്‌ലിഫ്റ്റില്‍.

എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

2018 പതിപ്പിനെ അപേക്ഷിച്ച് പുതിയ ബലെനോ മാനുവല്‍ പതിപ്പുകള്‍ക്ക് 7,000 മുതല്‍ 21,000 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്. സിവിസി വകഭേദങ്ങള്‍ 30,000 മുതല്‍ 44,000 രൂപ വരെയാണ് വിലവര്‍ധനവ് കുറിക്കുന്നത്. പുറംമോടിയിലും അകത്തളത്തിലും സംഭവിച്ച ചെറിയ മാറ്റങ്ങള്‍ പുതിയ ബലെനോയുടെ വിശേഷങ്ങളില്‍പ്പെടും.

എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

മുന്നിലെ ബമ്പര്‍ കമ്പനി പരിഷ്‌കരിച്ചു. വീതികൂടിയ സെന്‍ട്രല്‍ എയര്‍ഡാം കാറിന് പുതുമ സമര്‍പ്പിക്കുന്നുണ്ട്. കോണോടുകോണ്‍ C ആകൃതിയിലാണ് ബമ്പറിന്റെ ഇരുപുറവും. ഗ്രില്ലിലെ ത്രിമാന ശൈലിയും ബലെനോ ഫെയ്‌സ്‌ലിഫ്റ്റില്‍ പുതുമയായി ചൂണ്ടിക്കാട്ടാം. ഇരട്ടനിറമുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ ഉയര്‍ന്ന ബലെനോ മോഡലുകളുടെ മാത്രം സവിശേഷതയാണ്. ഉള്ളിലും ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

പുതിയ സീറ്റ് ഫാബ്രിക്ക് മാറ്റങ്ങളില്‍പ്പെടും. കറുപ്പ്, കടുംനീല നിറങ്ങള്‍ ക്യാബിനെ കൂടുതല്‍ സ്പോര്‍ടിയാക്കി മാറ്റുന്നു. ടച്ച്സ്‌ക്രീന്‍ ഓഡിയോ സംവിധാനത്തിലും ഭേദഗതികള്‍ കാണാം. നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പുതിയ ബലെനോയിലും തുടരുന്നത്. നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കും.

എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന് പരമാവധി കുറിക്കാനാവുക. പെട്രോള്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്സുമുണ്ട് തിരഞ്ഞെടുക്കാന്‍. എന്നാല്‍ ഡീസല്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെയുള്ളൂ. പുതിയ രണ്ടുനിറപ്പതിപ്പുകളും പുത്തന്‍ ബലനോയുടെ വിശേഷമാണ്.

Most Read: ഒരുമാസംകൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

ഫീനിക്സ് റെഡ്, മാഗ്മ ഗ്രെയ് നിറങ്ങള്‍ക്കൂടി ബലെനോയില്‍ ഇനി തിരഞ്ഞെടുക്കാം. പേള്‍ ആര്‍ക്ടിക്ക് വൈറ്റ്, പ്രീമിയം സില്‍വര്‍, നെക്സ ബ്ലൂ, ഓട്ടം ഓറഞ്ച് എന്നീ നിറപ്പതിപ്പുകളും നിരയിലുണ്ട്.

More from DriveSpark

Article Published On: Friday, March 15, 2019, 16:49 [IST]
English summary
Maruti Baleno Sales In February 2019. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X