ഒരുമാസംകൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

By Rajeev Nambiar

പുത്തന്‍ മഹീന്ദ്ര XUV300 ഇന്ത്യയില്‍ ബമ്പര്‍ ഹിറ്റ്. വില്‍പ്പനയ്‌ക്കെത്തി കൃത്യം ഒരുമാസം പിന്നിടുമ്പോള്‍ 13,000 യൂണിറ്റിലേറെ ബുക്കിംഗ് നേടിയിരിക്കുകയാണ് പുതിയ മഹീന്ദ്ര എസ്‌യുവി. രണ്ടരലക്ഷം അന്വേഷണങ്ങളും XUV300 -യെ തേടി ഇതിനോടകം എത്തി. ഫെബ്രുവരി 14 -ന് വില്‍പ്പനയ്ക്ക് അണിനിരന്ന മഹീന്ദ്ര XUV300, കേവലം 15 ദിവസങ്ങള്‍ കൊണ്ടുതന്നെ 4,484 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ചിരുന്നു. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ 15 മുതല്‍ 20 ശതമാനം വിഹിതമാണ് പുതിയ XUV300 മുഖേന മഹീന്ദ്ര ലക്ഷ്യമിടുന്നത്.

ഒരുമാസം കൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

ലഭിച്ച ബുക്കിംഗുകളില്‍ 75 ശതമാനത്തിലേറെയും ഉയര്‍ന്ന XUV300 വകഭേദങ്ങള്‍ക്ക് വേണ്ടിയാണെന്നു കമ്പനി പറയുന്നു. 7.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് XUV300 വിപണിയില്‍ അണിനിരക്കുന്നത്. W4, W6, W8, W8 OPT എന്നിങ്ങനെ നാലു വകഭേദങ്ങള്‍ മോഡലിലുണ്ട്. XUV300 -യിലുള്ള 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Most Read: അമേസിന് താഴെ ഇനിയൊരു കാറിനെ ഹോണ്ട പുറത്തിറക്കില്ല, കാരണമിതാണ്

ഒരുമാസം കൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

115 bhp കരുത്തും 300 Nm torque ഉം കുറിക്കാന്‍ എസ്‌യുവിയിലെ 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റിന് ശേഷിയുണ്ട്. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന കരുത്തുത്പാദനം XUV300 അവകാശപ്പെടുന്നു. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. XUV300 -യുടെ എഎംടി പതിപ്പും ഉടന്‍ വിപണിയില്‍ വരാനിരിക്കുകയാണ്.

ഒരുമാസം കൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

നിലവില്‍ മുന്‍ വീല്‍ ഡ്രൈവാണ് XUV300 മോഡലുകള്‍ മുഴുവന്‍. ശ്രേണിയില്‍ത്തന്നെ ആദ്യമായ ഒരുപിടി സൗകര്യങ്ങളും സംവിധാനങ്ങളും മഹീന്ദ്ര XUV300 -യുടെ മാറ്റുകൂട്ടുന്നു. പ്രാരംഭ W4 പെട്രോള്‍ മോഡലില്‍ 16 ഇഞ്ച് വലുപ്പമുള്ള സ്റ്റീല്‍ റിമ്മുകളാണ് ഇടംപിടിക്കുന്നത്.

ഒരുമാസം കൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

മള്‍ട്ടി മോഡുകളുള്ള സ്റ്റീയറിംഗ് വീലും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററും നാലു സ്പീക്കര്‍ ഓഡിയോ സംവിധാനവും W4 മോഡലിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാം. എബിഎസും ഇരട്ട എയര്‍ബാഗുകളും അടിസ്ഥാന ഫീച്ചറുകളുടെ പട്ടിക പൂര്‍ണ്ണമാക്കും.

Most Read: ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

ഒരുമാസം കൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

W6 പെട്രോള്‍, ഡീസല്‍ മോഡലുകള്‍ കൂടുതല്‍ സൗകര്യങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, റിമോട്ട് കീ, വീല്‍ ക്യാപ്പുകള്‍, സില്‍വര്‍ ഗ്രില്ല്, ഡോര്‍ ക്ലാഡിംഗ്, കറുത്ത റൂഫ് റെയിലുകള്‍, ഹാച്ച് ലിഡ് സ്‌പോയിലര്‍, സ്റ്റോപ്പ് ലാമ്പ് മുതലായ സജ്ജീകരണങ്ങള്‍ XUV300 W6 മോഡലുകളെ സമ്പന്നമാക്കും.

ഒരുമാസം കൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

അകത്തളത്തില്‍ കൂടുതല്‍ സൗകര്യം പ്രദാനം ചെയ്താണ് W8 മോഡലിന്റെ ഒരുക്കം. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആറു സ്പീഡ് ഓഡിയോ സംവിധാനം, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, തുകല്‍ ആവരണമുള്ള സ്റ്റീയറിംഗ് വീല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് മിററുകള്‍, സാറ്റിന്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിങ്ങനെ നീളും എസ്‌യുവിയിലെ വിശേഷങ്ങള്‍.

ഒരുമാസം കൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

യാത്രക്കാരുടെ സുരക്ഷയ്ക്കായി ഏഴു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ഹില്‍ ഹോള്‍ഡ്, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍, മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ മുതലായ സജ്ജീകരണങ്ങള്‍ മഹീന്ദ്ര XUV300 -യില്‍ ഒരുങ്ങുന്നുണ്ട്. വിപണിയില്‍ മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മോഡലുകളുമായാണ് പുതിയ മഹീന്ദ്ര എസ്‌യുവിയുടെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 Booking Crosses 13,000 Units. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X