അമേസിന് താഴെ ഇനിയൊരു കാറിനെ ഹോണ്ട പുറത്തിറക്കില്ല, കാരണമിതാണ്

By Rajeev Nambiar

കാര്‍ വിപണിയില്‍ കാര്യങ്ങള്‍ ആശാവഹമല്ല. വില്‍പ്പന മന്ദഗതിയിലാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പുതിയ കാര്‍ വാങ്ങാന്‍ വരുന്നവരുടെ എണ്ണം ഗണ്യമായി ഇടിഞ്ഞിരിക്കുന്നു. ഓഫറുകളും വിലക്കിഴിവും പ്രഖ്യാപിച്ച് വിപണിയില്‍ കളം തിരിച്ചുപിടിക്കാന്‍ മാരുതിയടക്കം ബഹുഭൂരിപക്ഷം കമ്പനികളും പെടാപാട് പെടുമ്പോള്‍, ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട വില്‍പ്പനയില്‍ അല്ലലില്ലാതെ തുടരുകയാണ്.

ജനുവരിയില്‍ ഹോണ്ട മാത്രമാണ് രണ്ടക്ക വളര്‍ച്ച കുറിച്ചത്. പുതിയ രൂപത്തിലും ഭാവത്തിലും കടന്നെത്തിയ കോമ്പാക്ട് സെഡാന്‍ അമേസ് ഹോണ്ടയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. വില്‍പ്പനയ്ക്ക് വന്നിട്ട് ഒരുവര്‍ഷമാവുമ്പോഴും കാറിന്റെ താരപ്പകിട്ടിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല.

അമേസിന് താഴെ ഇനിയൊരു കാറിനെ ഹോണ്ട പുറത്തിറക്കില്ല, കാരണമിതാണ്

ഇനി അമേസിന് താഴെ കുറഞ്ഞ വിലയില്‍ മറ്റൊരു കാറിനെ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹോണ്ട കാര്‍സ് ഇന്ത്യാ പ്രസിഡന്‍ഡ് ഗാകു നാകാനിഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Most Read: ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും

അമേസിന് താഴെ ഇനിയൊരു കാറിനെ ഹോണ്ട പുറത്തിറക്കില്ല, കാരണമിതാണ്

ഓരോ നിര്‍മ്മാതാവിനും ഓരോ കാഴ്ച്ചപ്പാടാണുള്ളത്. മറ്റു കമ്പനികളെ അനുകരിക്കാന്‍ ഹോണ്ടയ്ക്ക് താത്പര്യമില്ല. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. നിലവില്‍ മാരുതിയാണ് ഇന്ത്യന്‍ കാര്‍ ലോകത്തെ അതികായന്‍. ഹ്യുണ്ടായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കള്‍. മെര്‍സിഡീസ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ ജര്‍മ്മന്‍ ബ്രാന്‍ഡുകള്‍ക്ക് ആഢംബര മുഖമാണ്. എന്നാല്‍ ഹോണ്ടയുടെ കാര്യമെടുത്താല്‍ ചിത്രം മാറുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യാ തലവന്‍ പറഞ്ഞു.

അമേസിന് താഴെ ഇനിയൊരു കാറിനെ ഹോണ്ട പുറത്തിറക്കില്ല, കാരണമിതാണ്

ആഢംബര കാര്‍ നിര്‍മ്മാതാവാന്‍ ഹോണ്ടയ്ക്ക് താത്പര്യമില്ല; ബജറ്റ് കാര്‍ നിര്‍മ്മാതാക്കളെന്ന പേരും ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം കാര്‍ നിര്‍മ്മാതാവായി അറിയപ്പെടാനാണ് ഹോണ്ടയ്ക്ക് താത്പര്യം. ഇതിന്റെ ഭാഗമായി അമേസിന് താഴെയുള്ള ബ്രിയോ ഹാച്ച്ബാക്കിനെ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചു കഴിഞ്ഞു. ഇനി മുതല്‍ അമേസായിരിക്കും ഹോണ്ടയുടെ പ്രാരംഭ കാര്‍. ആദ്യമായി കാര്‍ വാങ്ങാന്‍ ചെല്ലുന്നവരെ നോട്ടമിട്ടാണ് ഹോണ്ട അമേസ് പുറത്തിറങ്ങുന്നതെന്ന് ഗാകു നാകാനിഷി വ്യക്തമാക്കി.

അമേസിന് താഴെ ഇനിയൊരു കാറിനെ ഹോണ്ട പുറത്തിറക്കില്ല, കാരണമിതാണ്

ഇന്ത്യയില്‍ കോമ്പാക്ട് എസ്‌യുവി തരംഗം ആഞ്ഞു വീശുന്നത് ഹോണ്ട കാണാതെ പോവുന്നില്ല. ഈ ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കാന്‍ കമ്പനിക്ക് ആലോചനയുണ്ട്. നിലവില്‍ ഇന്ത്യന്‍ എസ്‌യുവി ലോകത്ത് ഒരുപിടി ഹോണ്ട മോഡലുകളെ കാണാം. WR-V, BR-V, CR-V മോഡലുകള്‍ അടങ്ങുന്നതാണ് ഹോണ്ടയുടെ എസ്‌യുവി നിര.

Most Read: ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെവശങ്ങളില്‍ — കാരണം

അമേസിന് താഴെ ഇനിയൊരു കാറിനെ ഹോണ്ട പുറത്തിറക്കില്ല, കാരണമിതാണ്

വിപണിയില്‍ ഇനി കൂടുതല്‍ സെഡാന്‍ മോഡലുകളെ അവതരിപ്പിക്കാന്‍ ഹോണ്ടയ്ക്ക് താത്പര്യമില്ല. ഗാകു നാകാനിഷി സൂചിപ്പിച്ചു. അമേസ്, സിറ്റി, സിവിക്, അക്കോര്‍ഡ് മോഡലുകള്‍ കമ്പനിയുടെ സെഡാന്‍ നിര സമ്പൂര്‍ണമാക്കുന്നു. പക്ഷെ എസ്‌യുവി നിരയില്‍ മൂന്നു മോഡലുകള്‍ കൊണ്ടുമാത്രം കാര്യമില്ലെന്നാണ് ഹോണ്ടയുടെ വിലയിരുത്തല്‍. പുതിയ കോമ്പാക്ട് എസ്‌യുവി, മോഡലുകള്‍ തമ്മിലുള്ള അകലം കുറയ്ക്കും. BR-V, CR-V മോഡലുകള്‍ക്കിടയില്‍ പുത്തന്‍ അവതാരത്തിന് രൂപം നല്‍കാനാണ് ഹോണ്ടയുടെ പുറപ്പാട്.

Source: ET Auto

More from DriveSpark

Article Published On: Wednesday, March 13, 2019, 10:37 [IST]
English summary
Honda Won't Launch Any Cheap Car Below Amaze. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X