ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

By Staff

കാര്‍ വാങ്ങിയ ആദ്യ നാളുകളില്‍ ഏതുവശത്ത് ഇന്ധനം നിറയ്ക്കണമെന്ന കാര്യത്തില്‍ പലരും കുഴങ്ങി പോകാറ് പതിവാണ്. പഴയ കാറില്‍ ഇടത് വശത്ത് ഇന്ധനം നിറച്ചാണ് ശീലമെങ്കില്‍ പുതിയ കാറും ആ ഓര്‍മ്മയിലായിരിക്കും പമ്പില്‍ കൊണ്ടു നിര്‍ത്താറ്.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

എന്നാല്‍ നോക്കുമ്പോഴോ വലതുഭാഗത്തായിരിക്കും ഫ്യൂവല്‍ ക്യാപും! ഈ അബദ്ധം പിണയാത്തവര്‍ നന്നെ ചുരുക്കം. എന്തു കൊണ്ടാണ് കാറുകളില്‍ ഒരേ വശത്ത് ഫ്യൂവല്‍ ക്യാപ് ഒരുങ്ങാത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

ഇന്ധനടാങ്കിന്റെ രൂപകല്‍പനയും സ്ഥാനവും അടിസ്ഥാനപ്പെടുത്തിയാണ് കാറിന്റെ ഫ്യൂവല്‍ ക്യാപ് ഏതു വശത്തുവേണമെന്ന് നിര്‍മ്മാതാക്കള്‍ തീരുമാനിക്കാറ്. അണ്ടര്‍ബോഡി ഘടനകളും ഈ അവസരത്തില്‍ നിര്‍മ്മാതാക്കളുടെ തീരുമാനത്തെ സ്വാധീനിക്കും.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

ഘടകങ്ങള്‍ മിക്കവയും വാഹനത്തിന്റെ അടിഭാഗത്ത് ഒരുങ്ങുന്നതിനാല്‍ എല്ലാ കാറുകളിലും ഒരേ വശത്ത് ഫ്യൂവല്‍ ക്യാപിനെ നല്‍കുക പ്രായോഗികമല്ല. അതുകൊണ്ടാണ് ഒരേ നിര്‍മ്മാതാവ് തന്നെ വിവിധ മോഡലുകളില്‍ വ്യത്യസ്ത വശങ്ങളില്‍ ഫ്യൂവല്‍ ക്യാപ് നല്‍കുന്നത്.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

ഉദ്ദാഹരണത്തിന് വലിയ സ്പീക്കറുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഇടതു വശത്ത് സ്ഥാപിക്കേണ്ട സന്ദര്‍ഭത്തില്‍ വലതു ഭാഗത്ത് ഫ്യൂവല്‍ ക്യാപിനെ നല്‍കേണ്ടതായി വരും.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

പഠനങ്ങള്‍ പ്രകാരം വലതു വശത്ത് ഫ്യൂവല്‍ ക്യാപ് ഒരുങ്ങുന്ന കാറുകളോടാണ് ഇന്ത്യക്കാര്‍ക്ക് പ്രിയം. കാറിന്റെ വലതുവശം ചേര്‍ന്നു ജനത ഡ്രൈവ് ചെയ്യുന്നതാണ് ഇതിന് കാരണം.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

ഇന്ത്യയ്ക്ക് പുറമെ ജപ്പാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഹോങ്കോങ്, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലെ ആളുകള്‍ക്കും കാറിന്റെ വലതു വശത്ത് ഇന്ധനം നിറയ്ക്കാനാണ് താത്പര്യം.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

ഇന്ധനം നിറയ്‌ക്കേണ്ടത് ഏതുവശത്തെന്ന് എളുപ്പം തിരിച്ചറിയാം

മിക്ക കാറുകളിലും ഡാഷ്‌ബോര്‍ഡില്‍ 'പമ്പ് ചിഹ്നം' കാണാറില്ലേ? പമ്പിന്റെ ചിഹ്നത്തോട് ചേര്‍ന്നു തന്നെ ഒരു സൂചിനാമ്പും നിലകൊള്ളാറുണ്ട്. സൂചിനാമ്പിന്റെ ദിശയിലാണ് ഫ്യൂവല്‍ ക്യാപ്. അതായത് ഫ്യൂവല്‍ ക്യാപ് ഉള്ള ഭാഗത്തേക്കായിരിക്കും ഡാഷ്‌ബോര്‍ഡില്‍ സൂചിനാമ്പിന്റെ ദിശ.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

ഡ്രൈവിംഗിൽ പാലിക്കേണ്ട 'രണ്ടു സെക്കന്‍ഡ് നിയമം'

മുന്നില്‍ പോകുന്ന വാഹനവുമായി കൃത്യമായ അകലം പാലിച്ചില്ലെങ്കില്‍ അപകടസാധ്യത കൂടുതലാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ കൃത്യമായ അകലം എങ്ങനെ നിര്‍വചിക്കും? വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയ പാതകളില്‍ വേഗത തീരെ കുറച്ച് കാറോടിക്കുക സാധ്യമല്ല; പിന്നിലുള്ള വാഹനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

അനുവദനീയമായ വേഗത ദേശീയ പാതയില്‍ കൈവരിക്കുന്നതാണ് ഉചിതം. എന്നാല്‍ പിന്നിലും മുന്നിലും വരിവരിയായി വാഹനങ്ങള്‍ ഉള്ളപ്പോള്‍ അപ്രതീക്ഷിത ബ്രേക്കിംഗ് കണക്കുകൂട്ടലുകള്‍ തെറ്റിക്കും.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

അടിയന്തര സന്ദര്‍ഭങ്ങളില്‍ മുന്നിലുള്ള വാഹനം ബ്രേക്ക് പിടിച്ച് നിന്നാലും പിന്നിലുള്ള വാഹനത്തിന് ഈ സാവകാശം ലഭിക്കണമെന്നില്ല. ഇവിടെയാണ് 'രണ്ടു സെക്കന്‍ഡ്' നിയമത്തിന്റെ പ്രസക്തി.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

അറുപതുകളുടെ അവസാനം രൂപപ്പെട്ട ആശയമാണിത്. ഏത് വേഗതയിലും വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ രണ്ടു സെക്കന്‍ഡ് നിയമം ഡ്രൈവര്‍മാരെ സഹായിക്കും.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

ലളിതമായി പറഞ്ഞാല്‍ മുന്നിലുള്ള വാഹനത്തിലും രണ്ട് നിമിഷം പിന്നിലായിരിക്കണം പിറകിലുള്ള വാഹനം സഞ്ചരിക്കേണ്ടത്. മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് പിടിക്കുന്ന സന്ദര്‍ഭത്തില്‍ രണ്ടു സെക്കന്‍ഡ് നിയമം പാലിക്കുന്ന ഡ്രൈവര്‍ക്ക് പ്രതികരിക്കാനുള്ള സാവകാശം ലഭിക്കും.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

അതേസമയം സുരക്ഷിതമായി വാഹനം നിര്‍ത്താന്‍ ഈ നടപടി സഹായിക്കണമെന്നില്ല. പൂജ്യം മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് രണ്ടു സെക്കന്‍ഡ് നിയമം ബാധകമാവുക.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

വേഗത കൂടുന്തോറും രണ്ടു സെക്കന്‍ഡ് നിയമം മൂന്ന് സെക്കന്‍ഡും നാല് സെക്കന്‍ഡുമായി മാറും. 56 കിലോമീറ്റര്‍ മുതല്‍ 96 കിലോമീറ്റര്‍ വേഗതയിലാണ് വാഹനം നീങ്ങുന്നതെങ്കില്‍ മുന്നിലുള്ള വാഹനത്തില്‍ നിന്നും മൂന്ന് സെക്കന്‍ഡ് അകലം ഡ്രൈവര്‍മാര്‍ പാലിക്കണം.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

ഇനി വേഗത 96 കിലോമീറ്ററിന് മുകളിലാണെങ്കില്‍ കുറഞ്ഞ പക്ഷം നാല് സെക്കന്‍ഡ് അകലം പാലിക്കുന്നതാണ് ഉത്തമം. രണ്ടു സെക്കന്‍ഡ് നിയമം എങ്ങനെ കണക്കുകൂട്ടാം?

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

ഡ്രൈവിംഗില്‍ റോഡിന് വശത്തുള്ള ഏതെങ്കിലും വൈദ്യുത തൂണോ, മരമോ മുന്നില്‍ സാങ്കല്‍പികമായി മാര്‍ക്ക് ചെയ്യുക. മുന്നിലുള്ള വാഹനം പൂര്‍ണമായും ഈ വസ്തുവിനെ പിന്നിട്ട് എത്ര നിമിഷം കഴിഞ്ഞാണ് നിങ്ങള്‍ ഈ വസ്തുവിനെ കടന്നു പോകുന്നതെന്ന് വിലയിരുത്തുക.

ടാറ്റയില്‍ ഇടത്തും, ഫോക്‌സ്‌വാഗണില്‍ വലത്തും; കാറുകളില്‍ ഫ്യൂവല്‍ ക്യാപ് വെവ്വേറെ വശങ്ങളില്‍ — കാരണം

രണ്ട് നിമിഷം എത്തും മുമ്പെ മാര്‍ക്ക് ചെയ്ത വസ്തുവിനെ നിങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കില്‍ കൃത്യമായ അകലമല്ല നിങ്ങള്‍ പാലിക്കുന്നത്. സുരക്ഷിതമായ ഡ്രൈവിംഗില്‍ രണ്ടു സെക്കന്‍ഡ് നിയമം ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്.

Malayalam
കൂടുതല്‍... #auto tips
English summary
Why Aren’t All Fuel Doors on the Same Side? Read in Malayalam.
 
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more