ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

രണ്ടാംതലമുറ മാരുതി എര്‍ട്ടിഗ വിപണിയില്‍ മുന്നേറ്റം തുടരുകയാണ്. ഇടക്കാലത്ത് മഹീന്ദ്ര മറാസോ ഭീഷണിയുണര്‍ത്തിയെങ്കിലും പുത്തന്‍ എര്‍ട്ടിഗ ശക്തമായി കളം തിരിച്ചുപിടിച്ചു. വിപണിയില്‍ എര്‍ട്ടിഗയ്ക്ക് പ്രചാരമേറെയുണ്ടെങ്കിലും എംപിവിയുടെ പ്രാരംഭ വകഭേദങ്ങള്‍ക്ക് വലിയ ഡിമാന്‍ഡില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എര്‍ട്ടിഗയുടെ LXi, LDi മോഡലുകളെ നിരയില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ് മാരുതി സുസുക്കി.

ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് ഒന്നുമുതല്‍ എര്‍ട്ടിഗ LXi, LDi മോഡലുകള്‍ക്കുള്ള ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഇതേ മോഡലുകള്‍ക്കായി മാര്‍ച്ച് വരെ ലഭിച്ച ബുക്കിംഗുകള്‍ മുഴുവന്‍ മാരുതി പൂര്‍ത്തീകരിക്കും. പ്രാരംഭ വകഭേദങ്ങള്‍ പിന്‍വലിച്ച കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.

ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

നിലവില്‍ എര്‍ട്ടിഗയുടെ ഇടത്തരം V, ഉയര്‍ന്ന Z, Zപ്ലസ് വകഭേദങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ജനുവരിയില്‍ 6,352 യൂണിറ്റുകളുടെ വില്‍പ്പന മാരുതി എര്‍ട്ടിഗ കുറിക്കുകയുണ്ടായി. ഫെബ്രുവരിയില്‍ വില്‍പ്പന 7,975 യൂണിറ്റായി ഉയര്‍ന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള എംപിവിയാണ് മാരുതി എര്‍ട്ടിഗ. വില്‍പ്പനയില്‍ 30 ശതമാനത്തോളം സംഭാവന ഇടത്തരം V മോഡലുകളുടേതാണ്.

ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

ഉയര്‍ന്ന Z, Z പ്ലസ് മോഡലുകള്‍ 50 ശതമാനം വില്‍പ്പന കൈയ്യടക്കുന്നു. LXi, LDi മോഡലുകളുടെ പിന്‍മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇടത്തരം, ഉയര്‍ന്ന വകഭേദങ്ങളില്‍ കമ്പനിക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനാവും. എര്‍ട്ടിഗ മോഡലുകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പുതിയ നടപടി കാരണമാവുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 24 ആഴ്ച്ചകള്‍ വരെ കാത്തിരിക്കണം എര്‍ട്ടിഗ ബുക്ക് ചെയ്താല്‍ കൈയ്യില്‍ വരാന്‍.

ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് ഡീലര്‍ഷിപ്പുകളില്‍ ബാക്കിയുള്ള LDi/LXi വകഭേദങ്ങള്‍ വിറ്റഴിക്കാനുള്ള ശ്രമം മാരുതി നടത്തിയേക്കും. പ്രാരംഭ വകഭേദങ്ങള്‍ നിര്‍ത്തിയ സ്ഥിതിക്ക് എര്‍ട്ടിഗയുടെ പ്രാരംഭ വിലയില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. 7.44 ലക്ഷം രൂപയില്‍ തുടങ്ങിയിരുന്ന എര്‍ട്ടിഗ പെട്രോള്‍ നിര ഇനി 8.16 ലക്ഷം രൂപയില്‍ ആരംഭിക്കും.

Most Read: ഒരുമാസംകൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

സമാനമായി എര്‍ട്ടിഗ ഡീസല്‍ നിരയുടെ തുടക്കം 8.84 ലക്ഷത്തില്‍ നിന്നും 9.56 ലക്ഷം രൂപയായി ഉയര്‍ന്നു. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി.

2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് പിടിമുറുക്കുന്നതോടെ എര്‍ട്ടിഗയിലെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിനെ കമ്പനി പൂര്‍ണ്ണമായി ഉപേക്ഷിക്കും. ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ യൂണിറ്റിന് പകരം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ മാരുതി ആവിഷ്‌കരിച്ചു കഴിഞ്ഞു.

ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

പുതിയ എഞ്ചിന് 94 bhp കരുത്തും 225 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. 24 കിലോമീറ്റര്‍ മൈലേജ് കുറിക്കാന്‍ എഞ്ചിന്‍ യൂണിറ്റിന് കഴിയുമെന്നാണ് വിവരം. പുതിയ എഞ്ചിന്‍ പതിപ്പിന് പുറമെ കൂടുതല്‍ പ്രീമിയം പകിട്ടുള്ള ആറു സീറ്റര്‍ എര്‍ട്ടിഗ GT എഡിഷനെ കൊണ്ടുവരാനും മാരുതി നടപടി തുടങ്ങിയിട്ടുണ്ട്.

ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

പ്രീമിയം നെക്സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാവും പുതിയ ആറു സീറ്റര്‍ എംപിവിയെ കമ്പനി ഇന്ത്യയില്‍ വില്‍ക്കുക. ഇന്തോനേഷ്യയില്‍ സുസുക്കി അനാവരണം ചെയ്ത ആറു സീറ്റര്‍ എര്‍ട്ടിഗ GT -യ്ക്കാണ് ഇങ്ങോട്ടു സാധ്യത കൂടുതല്‍.

Most Read: ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

ആറു സീറ്ററായതുകൊണ്ട് 2+2+2 സീറ്റു ഘടനയാണ് ജിടി എഡിഷന്‍ എര്‍ട്ടിഗ പാലിക്കുക. മധ്യനിരയില്‍ രണ്ടു ക്യാപ്റ്റന്‍ സീറ്റുകള്‍ ഒരുങ്ങും. പ്രധാനമായും കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയാണ് ആറു സീറ്റര്‍ എര്‍ട്ടിഗ ലക്ഷ്യമിടുക.

ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

ഇന്ത്യന്‍ വരവില്‍ മാരുതി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവും ആറു സീറ്റര്‍ എര്‍ട്ടിഗ ജിടിയില്‍. ഒപ്പം നിലവിലെ 1.5 ലിറ്റര്‍ K15B നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും എംപിവിയില്‍ ഇടംകണ്ടെത്തും.

Source: CarWale

Most Read Articles

Malayalam
English summary
Maruti Ertiga Base Variants Discontinued. Read in Malayalam.
Story first published: Friday, March 15, 2019, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X