ഇനി സേവനം പൊലീസ് കാറായി! അംബാനിക്ക് സുരക്ഷയേകാൻ ഇനി എംജി ഗ്ലോസ്റ്റർ എസ്‌യുവികളും

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് റിലയൻസിലൂടെയും ജിയോയിലൂടെയും ഇന്ത്യക്ക് സുപരിചിതനായ മുകേഷ് അംബാനി. അതിനാൽ തന്നെ Z പ്ലസ് കാറ്റഗറി സുരക്ഷയിലാണ് ധനിക കുടുംബത്തിന്റെ യാത്രകളും.

ഇനി സേവനം പൊലീസ് കാറായി! അംബാനിക്ക് സുരക്ഷയേകാൻ ഇനി എംജി ഗ്ലോസ്റ്റർ എസ്‌യുവികളും

സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം തത്തെ സര്‍വ്വ സുരക്ഷ സന്നാഹങ്ങളുള്ള വാഹനങ്ങളും ഈ യാത്രകളുടെ ഭാഗമാണ്. ചുമ്മാതൊരു കാറിൽ യാത്ര അത്ര എളുപ്പമല്ലെന്ന് ചുരുക്കം. കാലത്തിനൊത്ത് ഈ കാർ അകമ്പടികൾ പുതുക്കാനും അദ്ദേഹത്തിന് താൽപര്യം വളരെ കൂടുതലാണ്.

ഇനി സേവനം പൊലീസ് കാറായി! അംബാനിക്ക് സുരക്ഷയേകാൻ ഇനി എംജി ഗ്ലോസ്റ്റർ എസ്‌യുവികളും

അംബാനിക്കും കുടുംബത്തിനും സുരക്ഷാ ഭീഷണി നേരിടുന്ന കാര്യവും അടുത്തിടെയെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. അതിനാൽ തന്നെയാണ് ഇന്ത്യയിലെ ഏതൊരു പൗരനും ലഭിക്കാവുന്നതിൽവെച്ചുള്ള ഏറ്റവും ഉയർന്ന പരിരക്ഷയായ Z പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയിരിക്കുന്നതും.

ഇനി സേവനം പൊലീസ് കാറായി! അംബാനിക്ക് സുരക്ഷയേകാൻ ഇനി എംജി ഗ്ലോസ്റ്റർ എസ്‌യുവികളും

കുറച്ച് വർഷങ്ങൾക്ക് മുമ്പ് അംബാനി കുടുംബത്തിന് Z പ്ലസ് സുരക്ഷ ലഭിച്ചപ്പോൾ മഹീന്ദ്ര സ്കോർപിയോയും മാരുതി സുസുക്കി ജിപ്സി എസ്‌യുവികളും ഉൾപ്പെടുന്ന ഒരു ലളിതമായ നിരയായിരുന്നു അന്ന് കൂട്ടിനുണ്ടായിരുന്നത്.

എന്നാൽ കാലത്തിനൊത്ത് ആ രീതിയും വാഹനങ്ങളും മാറി. സെക്യൂരിറ്റി ഗാർഡുകൾക്കും സി‌ആർ‌പി‌എഫിനും പൊലീസുകാർക്കും യാത്ര ചെയ്യാൻ അംബാനി കുടുംബം കുറച്ച് ബി‌എം‌ഡബ്ല്യു X5 എസ്‌യുവികളും അടുത്തിടെ സ്വന്തമാക്കിയിരുന്നു.

ഇനി സേവനം പൊലീസ് കാറായി! അംബാനിക്ക് സുരക്ഷയേകാൻ ഇനി എംജി ഗ്ലോസ്റ്റർ എസ്‌യുവികളും

അംബാനിയുടെ സുരക്ഷാ ജീവനക്കാർക്കായി ഇപ്പോൾ എം‌ജി ഗ്ലോസ്റ്ററും വാങ്ങിയിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായുണ്ടായിരുന്ന മറ്റെല്ലാ സെക്യൂരിറ്റി കാറുകളെയും പോലെ ഒരു ബോഡി ഡെക്കൽ, സെക്യൂരിറ്റി സേഫ്റ്റി സ്ട്രോബ് ലൈറ്റുകൾ, സൈറൺ എന്നിവയോടൊയാണ് ഗ്ലോസ്റ്ററിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇനി സേവനം പൊലീസ് കാറായി! അംബാനിക്ക് സുരക്ഷയേകാൻ ഇനി എംജി ഗ്ലോസ്റ്റർ എസ്‌യുവികളും

വശങ്ങളിൽ മുംബൈ പൊലീസ് ഡെക്കലുകളാണ് ഗ്ലോസ്റ്ററിന് ലഭിക്കുന്നത്. നിലവിൽ 29.98 ലക്ഷം മുതൽ 35.38 ലക്ഷം രൂപ വരെയാണ് എംജിയുടെ മുൻനിര എസ്‌യുവിയുടെ രാജ്യത്തെ എക്സ്ഷോറൂം വില. കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ ഗ്ലോസ്റ്റർ ഇതിനകം തന്നെ ഏറെ ജനപ്രീതി നേടിയ വാഹനമാണ്.

ഇനി സേവനം പൊലീസ് കാറായി! അംബാനിക്ക് സുരക്ഷയേകാൻ ഇനി എംജി ഗ്ലോസ്റ്റർ എസ്‌യുവികളും

ഓട്ടോണമസ് സാങ്കേതികവിദ്യയുടെ ലെവൽ വൺ മികവുമായി ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്ന ആദ്യ പ്രീമിയം എസ‌്‌യുവിയാണ് ഇതെന്നതും ശ്രദ്ധേയമാണ്. ഫീച്ചര്‍ സമ്പന്നതയിൽ ഏറെ മുന്നിലുള്ള ഗ്ലോസ്റ്റർ ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനിലും തെരഞ്ഞെടുക്കാം.

ഇനി സേവനം പൊലീസ് കാറായി! അംബാനിക്ക് സുരക്ഷയേകാൻ ഇനി എംജി ഗ്ലോസ്റ്റർ എസ്‌യുവികളും

71 കണക്റ്റഡ് കാർ സവിശേഷതകളാണ് എസ്‌യുവി വാഗ്ദാനം അണിനിരത്തുന്നത്. 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഗ്ലോസ്റ്ററിന് തുടിപ്പേകുന്നത്. ഇത് പരമാവധി 215 bhp കരുത്തിൽ 480 Nm torque ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമാണ്.

ഇനി സേവനം പൊലീസ് കാറായി! അംബാനിക്ക് സുരക്ഷയേകാൻ ഇനി എംജി ഗ്ലോസ്റ്റർ എസ്‌യുവികളും

എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ഗിയർബോക്‌സ് ഓപ്ഷൻ. ഓട്ടോ, ഇക്കോ, സ്‌പോർട്ട്, മഡ്, സാൻഡ്, റോക്ക്, സ്നോ എന്നീ ടെറൈൻ സെലക്ഷൻ ഉള്ള ഫോർ വീൽ ഡ്രൈവ് സംവിധാനവും ഗ്ലോസ്റ്റർ എസ്‌യുവിക്കുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster Luxury SUV Added To Ambani Security Protection. Read in Malayalam
Story first published: Friday, June 25, 2021, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X