മിമിക്രി മാന്ത്രികൻ്റെ യാത്രകൾക്ക് കൂട്ടായി പുതിയ അതിഥി, കിയയുടെ സ്റ്റൈലൻ എസ്‌യുവി വാങ്ങി മഹേഷ് കുഞ്ഞുമോൻ

മിമിക്രി മാന്ത്രികൻ മഹേഷ് കുഞ്ഞുമോനെ അറിയാത്ത മലയാളികൾ തന്നെയുണ്ടാവില്ല. എഐ സാങ്കേതികവിദ്യയെപ്പോലും വെല്ലുന്ന സൗണ്ട് മാജിക് ആണ് മഹേഷിൻ്റെ ഹൈലൈറ്റ്. ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെ ശ്രദ്ധനേടിയ മിടുക്കൻ അപ്രതീക്ഷിതമായുണ്ടായ വാഹന അപകടത്തിന് ശേഷം ജീവിതത്തിലേക്കുള്ള തിരിച്ചുവന്നതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ പുതുവർഷത്തിൽ പുതിയൊരു അതിഥിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ് മിമിക്രി കലാകാരൻ. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് മഹേഷ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ സബ് കോംപാക്‌ട് മോഡലായ സോനെറ്റാണ് മിമിക്രി മാന്ത്രികൻ്റെ മുറ്റത്തേക്ക് എത്തിയിരിക്കുന്നത്.

പുതിയ വാഹനം വാങ്ങിയതിൻ്റെ ചിത്രങ്ങൾ മഹേഷ് ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പുതിയ അതിഥിയെ സ്വീകരിക്കാനായി കുടുംബത്തിനൊപ്പമാണ് താരം ഷോറൂമിലെത്തിയത്. ഇഞ്ചിയോൺ കിയയിൽ നിന്നുമാണ് വാഹനത്തിൻ്റെ ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ സേനെറ്റിൻ്റെ ഏത് വേരിയൻ്റാണ് വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എന്തായാലും സമാധാനത്തിൻ്റെ നിറമായ വൈറ്റ് കളർ ഓപ്ഷനാണ് മഹേഷ് കുഞ്ഞുമോൻ പുതിയ വാഹനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

Mimicry Artist Mahesh Kunjumon Buys Kia Sonet SUV

ഒരപാട് നാളായിട്ടുള്ള ആഗ്രഹമാണ് സ്വന്തമായിട്ടൊരു കാർ വാങ്ങണമെന്നത് അത് സാധ്യമായെന്നും അതിൻ്റെ സന്തോഷത്തിലാണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു റീലും മഹേഷ് കുഞ്ഞുമോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പതോളം വേരിയൻ്റുകളിൽ വിപണിയിലെത്തുന്ന കിയ സോനെറ്റിന് 7.30 ലക്ഷം മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ടോപ്പ് വേരിയൻ്റിന് 14.06 ലക്ഷം രൂപയും എക്സ്ഷോറൂം വില നൽകേണ്ടി വരും. ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയെല്ലാമാണ് കിയ സോനെറ്റിലെ കളർ ഓപ്ഷനുകൾ. ഇതിൽ ആദ്യത്തെ ഗ്ലേസിയർ വൈറ്റ് പേളാണ് മഹേഷ് വാങ്ങിയിരിക്കുന്നത്.

Mimicry Artist Mahesh Kunjumon Buys Kia Sonet SUV

കാഴ്ച്ചയിൽ ആരും ഇഷ്‌ട്ടപ്പെട്ട് പോവുന്ന ആകാരമാണ് കിയ സോനെറ്റിനുള്ളത്. ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റ്, സ്ലീക്ക് എൽഇഡി ഫോഗ് ലൈറ്റുകൾ, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ പോലുള്ള കാര്യങ്ങളാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ. പുറംമോടിയിലേത് പോലെ തന്നെ ഫ്യൂച്ചറിസ്റ്റിക്കായ ഇൻ്റീരിയറാണ് സോനെറ്റിലുള്ളത്.

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക് എന്നീ ഫീച്ചറുകളെല്ലാം കിയ സോനെറ്റ് വാങ്ങുന്നവർക്ക് ലഭിക്കും. ഒന്നാന്തരം സേഫ്റ്റിയും കോംപാക്‌ട് എസ്‌യുവിയുടെ പ്രത്യേകതയാണ്.

Mimicry Artist Mahesh Kunjumon Buys Kia Sonet SUV

ബേസ് മോഡൽ മുതൽ 6 എയർബാഗ്, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ESC, TPMS പോലുള്ള കാര്യങ്ങളെല്ലാം ലഭിക്കും. ADAS ഫീച്ചറാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ എടുത്തു പറയേണ്ട ഘടകം. സുരക്ഷാ ഫീച്ചറുകളുടെയും സാങ്കേതികവിദ്യകളുടെയും ലെവൽ 1 ADAS സ്യൂട്ടാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പുത്തൻ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് സോനെറ്റിലുള്ളത്.

1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ നിരയിൽ നിന്നും ഏതാവും മിമിക്രി മാന്ത്രികൻ വാങ്ങിയിരിക്കുന്നതെന്നും അറിവായിട്ടില്ല. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളും കിയയുടെ എൻട്രി ലെവൽ എസ്‌യുവിയുടെ ഭാഗമാണ്.

More from DriveSpark

Article Published On: Thursday, January 1, 2026, 17:44 [IST]
English summary
Mimicry artist mahesh kunjumon buys kia sonet suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X