വണ്ടികളെ പ്രണയിച്ച മന്ത്രി, വലിയ കാറുകളുള്ള മുറ്റത്തേക്ക് 2 ലക്ഷത്തിന്റെ ബുള്ളറ്റ് വാങ്ങി മന്ത്രി ഗണേഷ് കുമാർ

രണ്ടാം പിണറായി വിജയൻ സർക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളാണ് ഗതാഗത വകുപ്പിനെ മിടുക്കനാക്കിയ കെബി ഗണേഷ് കുമാർ. നഷ്‌ടത്തിൽ ഓടിയിരുന്ന കെഎസ്‌ആർടിസിയെ ലാഭത്തിലേക്ക് നയിച്ച് പുതിയ മുഖം നൽകുന്നതിന് ചുക്കാൻ പിടിച്ച മന്ത്രിയുടെ പ്രവർത്തനത്തിൽ എതിർപാർട്ടിക്കാർക്ക് പോലും എതിർപ്പുണ്ടാവില്ല. പല പ്രസ്‌താവനകളിലൂടെയും ലൈംലൈറ്റിൽ നിൽക്കാനും സിനിമാതാരം കൂടിയായ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലൊന്നും ആവശ്യമില്ലാത്ത ഗണേഷ് വലിയൊരു വണ്ടിഭ്രാന്തൻ കൂടിയാണ്. കിടിലൻ കാറുകളുടെ കളക്ഷനുള്ള മന്ത്രിയുടെ ഗരാജിലേക്ക് ഇപ്പോഴിതാ പുത്തനൊരു വാഹനം കൂടി കടന്നുവന്നിരിക്കുകയാണ്.

അടുത്തിടെ കേരളത്തിലെ ആദ്യത്തെ ടാറ്റ സിയറ സ്വന്തമാക്കിയ ഗണേഷ് കുമാർ ഇത്തവണ കൂടെക്കൂട്ടിയിരിക്കുന്നത് ഒരു ബൈക്കാണ് കേട്ടോ. അതും റോയൽ എൻഫീൽഡിന്റെ ബുള്ളറ്റാണ് മന്ത്രിയുടെ മുറ്റത്തേക്ക് എത്തിയിരിക്കുന്നത്. 350 ബുള്ളറ്റിന്റെ ബറ്റാലിയൻ ബ്ലാക്ക് മോഡലാണ് ഗണേഷ് കുമാറിന്റെ ഗരാജിലെ പത്രാസ് കൂട്ടുവാനായി വാങ്ങിയിരിക്കുന്നത്. പൊതുവേ കാറുകളോട് പ്രിയമുള്ള താരം ഇതുപോലൊരു ബൈക്ക് വാങ്ങിയത് ആരാധകരെ പോലും ഞെട്ടിച്ചിട്ടുണ്ടാവും.

Minister KB Ganesh Kumar Buys Royal Enfield Bullet 350 Battalion Black

റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ് ബുള്ളറ്റ് 350. നൊസ്റ്റാള്‍ജിയ കലര്‍ന്ന റെട്രോ-വിന്റേജ് ലുക്കും ആധുനിക എഞ്ചിനീയറിംഗും സമാസമം ചേരുന്ന ഈ ബൈക്കിനെ യൂത്തും പ്രായമായവരും എല്ലാം ഒരുപോലെയാണ് സ്നേഹിക്കുന്നത്. പണ്ടത്തേത് പോലെ വിറയലും കംപ്ലയിന്റുകളുമൊന്നും ഇല്ലെന്നത് പ്ലസ് പോയിന്റാണ്. കൗണ്ടർബാലൻസറോടുകൂടിയ അതേ 349 സിസി സിംഗിള്‍ സിലിണ്ടര്‍ ജെ-സീരീസ് എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബുള്ളറ്റിന് തുടിപ്പേകുന്നത്.

5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 20.2 bhp പവറിൽ പരമാവധി 27 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോ ക്വിക്ക് ഷിഫ്റ്ററോ പോലുള്ള അത്യാധുനിക ഫീച്ചറുകളൊന്നും ബുള്ളറ്റിൽ ഇല്ലെങ്കിലും ഇതിന്റെ കുടുകുടു ശബ്ദവും റോഡ് പ്രസൻസും മാത്രം മതി ആളുകൾ നോക്കിനിൽക്കാൻ. സസ്പെൻഷനായിമുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്.

Minister KB Ganesh Kumar Buys Royal Enfield Bullet 350 Battalion Black

ബ്രേക്കിംഗിനായി ലോവർ വേരിയന്റുകളിൽ മുന്നിലും പിന്നിലും യഥാക്രമം 300 mm, 130 mm ഡ്രം ബ്രേക്കുകളാണ് റോയൽ എൻഫീൽഡ് കൊടുത്തിരിക്കുന്നത്. ബുള്ളറ്റിന്റെ ഉയർന്ന വേരിയൻ്റുകൾക്ക് 270 mm റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും. 19 ഇഞ്ച് ഫ്രണ്ട് വീലിലും 18 ഇഞ്ച് റിയർ വീലുമാണ് ബുള്ളറ്റിലുള്ളത്. ഡിസൈനിൽ പഴയ ബുള്ളറ്റും പുതിയ ക്ലാസിക് 350-യും സമ്മിശ്രമായ ശൈലിയാണ് വാഹനം പിന്തുടർന്നിരിക്കുന്നത്.

ക്ലാസിക് 350, ഹണ്ടർ 350, മീറ്റിയോർ 350 എന്നിവയ്ക്ക് അടിവരയിടുന്ന ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ബുള്ളറ്റിന്റെ ഇപ്പോഴത്തെ ന്യൂ-ജെൻ മോഡൽ. സിംഗിൾ പീസ് സീറ്റും വൃത്താകൃതിയിലുള്ള ഹാലൊജെൻ ഹെഡ്‌ലാമ്പും പ്രസിദ്ധമായ മദ്രാസ് സ്ട്രിപ്പുകളും ചേർന്ന ഓൾഡ് സ്‌കൂൾ സ്റ്റൈൽ ഇപ്പോഴും ആളുകൾക്ക് വളരെ ഇഷ്‌ടമാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ക്ലാസിക് 350 ആയി പങ്കിടുന്നു.

Minister KB Ganesh Kumar Buys Royal Enfield Bullet 350 Battalion Black

അനലോഗ് സ്പീഡോമീറ്റർ, ചെറിയ ഡിജിറ്റൽ ഡിസ്പ്ലേ, സർവീസ് അലേർട്ട്, ഓഡോമീറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, ഫ്യൂവൽ ഗേജ് തുടങ്ങിയ വിവരങ്ങളാണ് ക്ലസ്റ്റർ പ്രദർശിപ്പിക്കുന്നത്. ഇനി വിലയുടെ കാര്യമെടുത്താൽ 1.64 ലക്ഷം മുതൽ 2.08 ലക്ഷം രൂപ വരെയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റിന് വരുന്ന എക്സ്ഷോറൂം വില. ഇതിൽ ബറ്റാലിയൻ ബ്ലാക്കിന് 2.02 ലക്ഷം വരെയാണ് കേരളത്തിൽ വരുന്ന ഓൺ-റോഡ് വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Tuesday, April 28, 2026, 12:14 [IST]
English summary
Minister kb ganesh kumar buys royal enfield bullet 350 battalion black
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X