കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

ബീച്ചുകളിലൂടെയുള്ള ഡ്രൈവുകൾ വളരെ ആനന്ദദായകമാണ്. എന്നാൽ അതിനെക്കാളുപരി ഇവ അത്യന്തം അപകടം പിടിച്ചവയുമാണ്. ലോകത്തിലെ ഒട്ടുമിക്ക ബീച്ചുകളിലും നേർത്ത മണൽത്തരികളുള്ളതാണ് ഈ അപകടസാധ്യതയ്ക്ക് കാരണം. ഇവയിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിന്റെ ടയറുകൾ മണലിൽ താഴ്ന്ന് പോവുന്നതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം.

കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

ചുവടെയുള്ള വീഡിയോയിലെ ദൃശ്യങ്ങൾ ആന്ധ്രപ്രദേശിലെ ഭീമിലി ബീച്ചിൽ നിന്നുള്ളതാണ്. ഇവിടെ മണലിൽ കുടുങ്ങിയിരിക്കുന്ന ഫോർച്യൂണർ മറ്റാരുടെയുമല്ല, ആന്ധ്രപ്രദേശ് മന്ത്രിസഭയിലെ മാനവ വിഭവശേഷി മന്ത്രി ഗന്ധ ശ്രീനിവാസ റാവുവിന്റേതാണ്. മൂന്ന് മണിക്കൂറോളമാണ് മന്ത്രിയുടെ ഫോർച്യൂണർ മണലിൽ കുടുങ്ങിയത്.

അടുത്തിടെ ആന്ധ്ര തീരദേശത്ത് വീശിയടിച്ച ഫെതായ് ചുഴലിക്കാറ്റിനിടെ മത്സ്യത്തൊഴിലാളികൾ നടത്തി വന്നിരുന്ന രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. ഡ്രൈവർ ബീച്ചിലേക്ക് വാഹനമിറക്കിയതും വാഹനത്തിന്റെ ടയറുകൾ മണലിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു.

കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

വാഹനം പുറത്തിക്കാനുള്ള ശ്രമം കഠിനമായതോടെ ചുറ്റുനിന്നവരും കൂടെക്കൂടി. മൂന്ന് മണിക്കൂറോളം പരിശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായതോടെ മന്ത്രിയ്ക്കും കൂട്ടർക്കും അന്നേരത്തേക്ക് വാഹനം ഉപേക്ഷിക്കേണ്ടി വന്നു.

Most Read: നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

ഉപേക്ഷിക്കപ്പെട്ട ഫോർച്യൂണർ പിന്നീടാണ് കരകയറ്റിയത്. ടൊയോട്ട ഫോർച്യൂണർ എന്നതൊരു എസ്‌യുവി വാഹനമാണെങ്കിലും വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന വകഭേദം ഫോർച്യൂണറിന്റെ 4*2 മോഡലാണ്. അതായത്, ഓഫ് റോഡ് ഡ്രൈവിന് യോജിക്കാത്തത്.

കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

ശ്രദ്ധിച്ച് നോക്കിയാൽ ഇത് മനസ്സിലാക്കാൻ സാധിക്കും. കാരണം ഡ്രൈവർ വാഹനം പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ വാഹനത്തിന്റെ പുറകിലെ ടയറുകൾ മാത്രമേ കറങ്ങുന്നുണ്ടായിരുന്നുള്ളൂ. ഒരു ഓഫ് റോഡറിന് ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. ടൊയോട്ട ഫോർച്യൂണർ എന്നത് 4*2 RWD വാഹനമാണ്.

കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

വീഡിയോയിൽ നമ്മൾ കാണുന്ന പോലെ ആളുകൾ വലിയ മരപ്പലകകളൊക്കെ കൊണ്ട് വാഹനം പുറത്തെത്തിക്കാൻ നോക്കുന്നുണ്ടെങ്കിലും ശ്രമങ്ങളെല്ലാം വൃഥാവിലായി. മഴ തുടർച്ചയായി പെയ്ത് കൊണ്ടിരുന്നതും സ്ഥിതി കൂടുതൽ വഷളാക്കി.

കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

പിന്നീട് വാഹനം പുറത്തെടുത്തത് എങ്ങനെയാണെന്ന് വ്യക്തമല്ല, ഒരുപക്ഷേ വലിയ ക്രെയിനോ മറ്റോ ഉപയോഗിച്ചിരിക്കാനാണ് സാധ്യത.

Most Read: പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

ബീച്ചിൽ ഡ്രൈവ് ചെയ്യുമ്പോൾ

ഇന്ത്യയിലെ മിക്ക ബീച്ചുകളിലും ഡ്രൈവ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏതാനും കുറച്ച് ബീച്ചുകളിലാണ് ഇത് അനുവദനീയമായുള്ളത്. കേരളത്തിലെ മുഴപ്പിലങ്ങാട് ബീച്ചാണ് ഡ്രൈവ് അനുവദനീയമായ ബീച്ചുകളിലൊന്ന്. മുഴപ്പിലങ്ങാട് ബീച്ചിലെ മണൽ കട്ടിയേറിയതാണ്, അതിനാൽ എത്ര ഭാരമേറിയ വാഹനങ്ങളായാലും ഇവിടെ താഴ്ന്ന് പോവാൻ സാധ്യതയില്ല.

കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

നിങ്ങളെപ്പോഴെങ്കിലും ബീച്ചിലൂടെ ഡ്രൈവ് ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ താഴെ നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക. നിങ്ങളുടെ വാഹനം ബീച്ചിലെ മണലിൽ കുടങ്ങാതിരിക്കാൻ ഇവ സഹായിക്കും.

കടല് കാണാനിറങ്ങിയ ഫോര്‍ച്യൂണര്‍ മണലില്‍ പൂണ്ടപ്പോള്‍ — വീഡിയോ

1. വാഹനത്തിന്റെ ടയറിന്റെ മർദ്ദം കുറയ്ക്കുക. ഇത് വാഹനത്തിന്റെ ഭാരം തുല്യമായി വീതിക്കാനും കോണ്ടാക്ട് ഏരിയ ദീർഘിപ്പിക്കാനും സഹായകമാവും.

2. വാഹനം മണലില്‍ താഴ്ന്ന് പോവാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി വലിച്ചു പുറത്തെടുക്കാന്‍ മറ്റൊരു വാഹനത്തിന്റെ സഹായം മുൻകൂട്ടി ഏർപ്പാട് ചെയ്യുക.

3. 4*2 ശ്രേണിയിലുള്ള വാഹനങ്ങൾ മണലില്‍ താഴ്ന്ന് പോവാനുള്ള സാധ്യത കൂടുതലായത് കൊണ്ട് ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ 4*4 ശ്രേണി വാഹനങ്ങൾ ഉപയോഗിക്കുക.

4. ബീച്ചിൽ ഇറങ്ങുന്നതിനു മുമ്പ് നാലു വീല്‍ ഡ്രൈവ് ആദ്യമേ പ്രവര്‍ത്തിപ്പിക്കുക.

Most Read Articles

Malayalam
English summary
minister's toyota fortuner stuck in sand: read in malayalam
Story first published: Thursday, January 3, 2019, 18:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X