നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

യാത്രകൾ എന്നും നമുക്ക് സന്തോഷം തരുന്നവയാണ്. ബൈക്ക്, കാർ, ബസ്, ട്രെയിൻ തുടങ്ങി പല തരം വാഹനങ്ങളിലും നമ്മൾ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടാവാം.

നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

എന്നാൽ നമ്മുടെയൊക്കെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരിക്കും വിമാനത്തിൽ യാത്ര ചെയ്യുകയെന്നത്. നിങ്ങൾ മാത്രമായി, തനിച്ച് ഒരു വിമാനത്തിൽ യാത്ര ചെയ്യുന്നതായി എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ?

നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

ധനികർക്കല്ലാതെ മറ്റുള്ളവർക്കെല്ലാം ഇത് സ്വപ്നം മാത്രമായിരിക്കും എന്നല്ലേ നിങ്ങളുടെ വാദം. എന്നാൽ അടുത്തിടെ ഫിലിപ്പീൻസിൽ നിന്ന് വന്ന ഒരു വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

Most Read: ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

ഒറ്റയ്ക്കൊരു വിമാനത്തിൽ യാത്ര ചെയ്ത് സ്വപ്ന തുല്യമായ യാത്രാനുഭവം സ്വന്തമാക്കിയിരിക്കുകയാണ് ലൂയിസ എറിസ്പേ എന്ന ഫിലിപ്പൈൻ യുവതി.

നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

ഏകദേശം 4000 രൂപ മാത്രമാണ് ഇതിനായി ലൂയിസയ്ക്ക് ചെലവ് വന്നത്. സഹയാത്രികർ ആരും വരാതിരുന്നതാണ് ഇതിന് കാരണമായി സൂചിപ്പിക്കപ്പെടുന്നത്.

നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

കഴിഞ്ഞ മാസം 24 -നാണ് സംഭവം. ദാവോയിൽ നിന്ന് മാനിലയിലേക്കുള്ള PR 2820 എന്ന തന്റെ വിമാനത്തിൽ കയറാൻ എയർപോർട്ടിലെത്തിയ യുവതി ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.

നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

എന്നാൽ വിമാനത്തിൽ കയറിയതിന് ശേഷമാണ് ലൂയിസ തിരിച്ചറിഞ്ഞത് വിമാനത്തിലെ ഏക യാത്രക്കാരി താനാണെന്ന്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിൽ ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പിന്നീട് ക്യാബിൻ ക്രൂ അംഗങ്ങൾ വന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ ഒറ്റയക്ക് യാത്ര ചെയ്യുന്നതിന്റെ ത്രില്ലിലായി ലൂയിസ.

നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

വിമാനത്തിന് മധ്യത്തിലെ ഒരു സീറ്റുറപ്പിച്ച ലൂയിസ, അപ്പോൾ തന്നെ കുറേ ഫോട്ടോസ് എടുത്ത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. തന്റെ എക്കണോമി ക്ലാസ് ടിക്കറ്റും, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും, ക്യാബിൻ ക്രൂ ജീവനക്കാരുടെയും ഉൾപ്പടെയുള്ള എല്ലാ ചിത്രങ്ങളും ലൂയിസ ഫേസ്ബുക്കിലിട്ടു.

നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

അപ്രതീക്ഷിതമായി ലഭിച്ച ഈ സുവർണാവസരം നന്നായി തന്നെ ലൂയിസ ആസ്വദിച്ചു.

ഇത് ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല കേട്ടോ. മുമ്പ് കാരോൺ ഗ്രീവ് എന്ന സ്ത്രീയ്ക്കും ഇത് പോലൊരു സുവർണാവസരം കിട്ടിയിട്ടുണ്ട്.

Most Read: പുത്തനായി 2019 ഹയബൂസ, വില 13.74 ലക്ഷം രൂപ

നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

ഗ്ലാസ്ഗോയിൽ നിന്ന് ക്രേറ്റിലേക്ക് പോവാനായിരുന്നു കാരോൺ ടിക്കറ്റെടുത്തത്. എന്നാൽ ആ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന പത്ത് പേർ തങ്ങളുടെ ടിക്കറ്റ് റദ്ദ് ചെയ്തപ്പോഴാണ് ഏകദേശം 5000 രൂപയ്ക്ക് ഈ സുവർണാവസരം കാരോണിനെ തേടിയെത്തിയത്.

നാലായിരം രൂപയ്ക്ക് വിമാനത്തില്‍ ഒറ്റയ്‌ക്കൊരു യാത്ര

ലൂയിസയുടെ കാര്യത്തിൽ സന്തോഷം തരുന്നതെന്തെന്നാൽ കേവലം ഒരു യാത്രക്കാരിയെ വച്ചുകൊണ്ട് യാത്ര നടത്താൻ വിമാനക്കമ്പനി തയ്യാറായി എന്നുള്ളതാണ്. അവസാനം ക്യാബിൻ ക്രൂ ജീവനക്കാർക്ക് നന്ദി പ്രകടിപ്പിച്ച് കൊണ്ടാണ് ലൂയിസ തന്റെ യാത്ര അവസാനിപ്പിച്ചത്.

More from DriveSpark

Article Published On: Thursday, January 3, 2019, 12:45 [IST]
English summary
woman got oppertunity to travel alone in flight: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X