ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

By Rajeev Nambiar

ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളുടെ വിജയം കണ്ടുനില്‍ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് നേരമില്ല. പുതിയ ബൈക്കിന്റെ പണിപ്പുരയിലാണ് കമ്പനി. ബുള്ളറ്റിന്റെ പുതിയ സ്‌ക്രാമ്പ്‌ളര്‍ പതിപ്പുകളെ വില്‍പ്പനയ്ക്കു അണിനിരത്തണം. പിന്നണിയില്‍ ഒരുക്കങ്ങള്‍ കൊണ്ടുപിടിച്ചു നടക്കവെ ബുള്ളറ്റ് 350, 500 ട്രയല്‍സ് എഡിഷനുകളുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത്.

ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

രാജ്യാന്തര വിപണിയില്‍ ബുള്ളറ്റ് ട്രയല്‍സ് എഡിഷനുകള്‍ നിലവില്‍ വില്‍പ്പനയിലുണ്ട്. സാധാരണ ബുള്ളറ്റ് ഇലക്ട്രയുടെ പ്രത്യേക പതിപ്പാണിത്. ആക്‌സസറികളാണ് ട്രയല്‍സ് എഡിഷനെ നിരയില്‍ വേറിട്ടുനിര്‍ത്തുക. ബുള്ളറ്റിന്റെ റെട്രോ ക്ലാസിക് റോഡ്‌സ്റ്റര്‍ രൂപത്തിന് സ്‌ക്രാമ്പ്‌ളര്‍ ചന്തം ചാര്‍ത്താന്‍ ട്രയല്‍സ് എഡിഷന് കഴിയും.

ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

അമ്പത്, അറുപതുകളില്‍ വാഹന പ്രേമികളെ രോമാഞ്ചപ്പെടുത്തിയ ട്രയല്‍സ് ബൈക്കുകളാണ് പേരിനുള്ള പ്രചോദനം. പുതിയ ബുള്ളറ്റ് 350, 500 മോഡലുകളുടെ രൂപഭാവത്തിലും ഐതിഹാസിക ട്രയല്‍സ് ബൈക്കുകളെ പകര്‍ത്താന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.

ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

നിറമുള്ള ഫ്രെയിമാണ് ആകര്‍ഷണങ്ങളില്‍ മുഖ്യം. 350 ട്രയല്‍സ് വകഭേദം ചുവപ്പിലും 500 ട്രയല്‍സ് വകഭേദം പച്ചനിറത്തിലും ഒരുങ്ങും. ഒറ്റ സീറ്റ് ഘടനയാണ് ബൈക്കിന്. പിറകില്‍ സീറ്റിന് പകരം ലഗ്ഗേജ് കാരിയര്‍ ഇടംപിടിക്കും.

Most Read: റോങ്ങ് സൈഡ് കയറുന്നവര്‍ ജാഗ്രതൈ, റോഡില്‍ മുള്‍മുനയുണ്ട്‌

ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

മുകളിലേക്ക് ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റും ക്രോം ആവരണമുള്ള മഡ്ഗാര്‍ഡുകളും ട്രയല്‍സ് എഡിഷന്റെ വിശേഷങ്ങളാണ്. വിവിധോദ്ദേശ്യ ടയറുകള്‍ ഓഫ്‌റോഡ് യാത്രകളില്‍ ട്രയല്‍സ് എഡിഷന് മുതല്‍ക്കൂട്ടാവും.

ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

ഇന്ധനടാങ്കിലെ ഇരട്ടനിറവും ക്രോം അലങ്കാരങ്ങളും 500 ട്രയല്‍സിനെ 350 വകഭേദത്തില്‍ നിന്നു വേറിട്ടുനിര്‍ത്തും. രൂപത്തില്‍ മാത്രമെ ട്രയല്‍സ് എഡിഷനുകള്‍ വ്യത്യാസങ്ങള്‍ കുറിക്കുകയുള്ളൂ. എഞ്ചിനിലോ, മറ്റു സാങ്കേതികവശത്തോ മാറ്റങ്ങള്‍ സംഭവിക്കില്ല.

ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

346 സിസി, 499 സിസി എഞ്ചിന്‍ പതിപ്പുകള്‍ അതത് വകഭേദങ്ങളില്‍ തുടിക്കും. 19.8 bhp കരുത്തും 28 Nm torque -മാണ് 346 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ സൃഷ്ടിക്കുക. കൂടുതല്‍ ശേഷിയുള്ള 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാനാവും. ഇരു വകഭേദങ്ങളിലും അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്.

ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ ബുള്ളറ്റ് 350, 500 ട്രയല്‍സ് എഡിഷനുകളില്‍ പ്രതീക്ഷിക്കാം. പരിമിതകാല മോഡല്‍ മാത്രമായിരിക്കുമോ വരാനിരിക്കുന്ന ട്രയല്‍സ് എഡിഷനെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

Most Read: പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ഇന്റര്‍സെപ്റ്റര്‍ കൊണ്ടു കഴിഞ്ഞില്ല, ഇതാ പുതിയ ബുള്ളറ്റ് ട്രയല്‍സ് എഡിഷന്‍

എന്തായാലും ഈ വര്‍ഷം ആദ്യപാദം ഇരു മോഡലുകളും വിപണിയില്‍ വില്‍പ്പനയ്ക്കു വരും. ട്രയല്‍സ് എഡിഷനെ കൂടാതെ 300-400 സിസി ശേഷിയുള്ള പുതുതലമുറ ബൈക്കുകള്‍ക്ക് വേണ്ടി പ്രത്യേക J പ്ലാറ്റ്‌ഫോമും കമ്പനി ആവിഷ്‌കരിക്കുന്നുണ്ട്.

Image Source: GaadiWaadi

Most Read Articles

Malayalam
English summary
Royal Enfield Trials Bullet 350 And 500 Images Leaked Online. Read in Malayalam.
Story first published: Wednesday, January 2, 2019, 15:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X