റോങ്ങ് സൈഡ് കയറുന്നവര്‍ ജാഗ്രതൈ, റോഡില്‍ മുള്‍മുനയുണ്ട്‌

ഇന്ത്യയിലെ പല നഗരങ്ങളിലെ റോഡുകളിലെയും സ്ഥിരം കാഴ്ചയാണ് തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിങ്ങ്. ഇത്തരത്തിലുള്ള തെറ്റായ ഡ്രൈവിങ്ങ് അഥവാ റോങ്ങ് സൈഡ് ഡ്രൈവ് തടയുന്നതിനായി നോയിഡയിലെ പോലീസ് അധികാരികൾ ഒരു വ്യത്യസ്ത രീതി അവലംബിച്ചിരിക്കുകയാണ്.

റോങ്ങ് സൈഡ് കയറുന്നവര്‍ ജാഗ്രതൈ, റോഡില്‍ മുള്‍മുനയുണ്ട്‌

ടയർ കില്ലറുകളാണ് ഇതിന് പ്രതിവിധിയായി അധികാരികൾ കാണുന്നത്. മുമ്പ് പൂനെയിൽ പരീക്ഷിച്ച് പിന്നീട് ഉപേക്ഷിച്ചതാണ് ഈ ടയർ കില്ലറുകൾ. പരീക്ഷണാടിസ്ഥാനങ്ങളിൽ അഞ്ച് സ്ഥലങ്ങളിൽ കില്ലറുകൾ സ്ഥാപിക്കാനാണ് നീക്കം.

റോങ്ങ് സൈഡ് കയറുന്നവര്‍ ജാഗ്രതൈ, റോഡില്‍ മുള്‍മുനയുണ്ട്‌

പുതുവർഷാരംഭത്തിൽ തന്നെ ആദ്യ ടയർ കില്ലർ നോയിഡയിൽ വരുമെന്നാണ് പറയപ്പെടുന്നത്. സത്യത്തിൽ എന്താണ് ടയർ കില്ലറുകൾ? റോഡുകളിൽ ഉറപ്പിച്ച ലോഹമുനകളാണ് ടയർ കില്ലറുകൾ. ഇവ കുന്തത്തിന് സമാനമായവയാണ്. നേരായ വശത്ത് കൂടെ വാഹനമോടിച്ച് പോയാൽ ഇവ പ്രശ്നമെന്നുമുണ്ടാക്കില്ല.

Most Read: കൊടുക്കാം നല്ലൊരു സല്യൂട്ട് ഈ പോലീസുകാരന് - വീഡിയോ

റോങ്ങ് സൈഡ് കയറുന്നവര്‍ ജാഗ്രതൈ, റോഡില്‍ മുള്‍മുനയുണ്ട്‌

എന്നാൽ, റോങ്ങ് സൈഡിലൂടെയാണ് വാഹനമോടിക്കുന്നതെങ്കിൽ ഇവ ടയറുകളെ പഞ്ചറാക്കും. ടയർ കില്ലറുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശം തന്നെ റോങ്ങ് സൈഡിലൂടെ വാഹനമോടിക്കുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ്. ചില ഘട്ടങ്ങളിൽ ഇവ ക്രിമിനലുകളെ പിടികൂടാൻ വരെ സഹായകമാവാറുണ്ട്.

റോങ്ങ് സൈഡ് കയറുന്നവര്‍ ജാഗ്രതൈ, റോഡില്‍ മുള്‍മുനയുണ്ട്‌

അധികാരികൾ പറയുന്നത് നോയിഡയിൽ അഞ്ച് ഇടങ്ങൾ സ്ഥിരമായി റോങ്ങ് സൈഡ് ഡ്രൈവ് നടക്കുന്നവയാണ്. ഈ അഞ്ച് ഇടങ്ങളിലും ടയർ കില്ലർ സ്ഥാപിക്കാനാണ് തീരുമാനം. അഞ്ചിടങ്ങൾ ഇവയൊക്കെയാണ്; സെക്ടർ 76-74 ഇന്റർസെക്ഷൻ, സെക്ടർ 77 നോർത്ത് ഐ ജങ്ഷൻ, ഹോഷിയാർപൂർ യു- ടേൺ, സെക്ടർ 61 -ലെ സായ് ടെമ്പിൾ യു- ടേൺ, മെട്രോ സ്റ്റേഷനടുത്തുള്ള സെക്ടർ 75.

റോങ്ങ് സൈഡ് കയറുന്നവര്‍ ജാഗ്രതൈ, റോഡില്‍ മുള്‍മുനയുണ്ട്‌

റോങ്ങ് സൈഡിലൂടെയാണ് വാഹനമോടിക്കുന്നവരെ പിടികൂടാൻ നോയിഡയിൽ നടത്തുന്ന ഈ പദ്ധതി വിജയകരമാവുകയാണെങ്കിൽ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലും ഇത് പരീക്ഷിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള റോങ്ങ് സൈഡുകാർക്കുള്ള ചുട്ട മറുപടിയായിരിക്കും ടയർ കില്ലർ എന്നതിൽ സംശയമില്ല.

Most Read: സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

റോങ്ങ് സൈഡ് കയറുന്നവര്‍ ജാഗ്രതൈ, റോഡില്‍ മുള്‍മുനയുണ്ട്‌

പൂനെയിൽ ടയർ കില്ലർ എടുത്തുമാറ്റാൻ ഇടയാക്കിയത് സർക്കാർ അനുമതിയില്ലാതെയാണ് ഇത് റോഡിൽ സ്ഥാപിച്ചെന്നിരിക്കെയാണ്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതിയില്ലാതെ ടയർ കില്ലർ സ്ഥാപിച്ചതാണ് ഇവ എടുത്ത് മാറ്റാനുള്ള കർശന നിർദേശം അധികാരികൾ നൽകാനിടയായത്.

Most Read Articles

Malayalam
English summary
noida about to set up tyre killers to prevent wrong side driving: read in malayalam
Story first published: Wednesday, January 2, 2019, 12:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X