മലപ്പുറത്തെ കൊട്ടാരത്തിലേക്ക് കോടികൾ പൊടിച്ച് വാങ്ങിയ ബെൻസിന്റെ എസ്‌യുവി, ഉടമ ആരാണെന്ന് പിടികിട്ടിയോ?
രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്ത് (Malappuram) വൈറലായ മനോഹരമായ കൊട്ടാരം മലയാളികൾ അത്രവേഗമൊന്നും മറക്കാൻ ഇടയുണ്ടാവില്ല. ഒരേ കോംപൌണ്ടിൽ പണികഴിച്ചിപ്പിരിക്കുന്ന മൂന്ന് മണിമാളികകളുടെ സൌന്ദര്യം ഇന്നും യൂട്യൂബിൽ കയറി പലരും ആസ്വദിക്കുന്നുമുണ്ടാവും. പ്രമുഖ വ്യവസായി കുടുംബമായ എംഎംഎച്ച് ഗ്രൂപ്പിലെ (MMH Group) മൂന്ന് സഹോദരൻമാരുടേതായിരുന്നു ഈ വലിയ വീടുകൾ. 21000 സ്ക്വയർഫീറ്റിൽ പണികഴിപ്പിച്ച മനോഹരമായ ഭവനം മാത്രമല്ല, ആരേയും മോഹിപ്പിക്കുന്ന ആഡംബര കാറുകളുടെ വലിയ ശേഖരമാണ് ഇവരുടെ മുറ്റത്തുള്ളത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ പുതിയൊരു അതിഥി കൂടി വന്നെത്തിയിരിക്കുകയാണ്.
മറ്റേതുമല്ല, ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ കരുത്തൻ എസ്‌യുവിയായ ജി-വാഗൺ ആണ് എംഎംഎച്ച് ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് സഹോദരൻമാരിലെ ഏറ്റവും വണ്ടിഭ്രാന്തുള്ള ഹംസക്കുട്ടിയെന്ന പികെ ഹംസയാണ് കേരള മണ്ണിലേക്ക് ഈ AMG G63 എന്ന അത്യാഡംബര ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനം എത്തിച്ചിരിക്കുന്നത്.

പക്ഷേ സാധാരണ മെർസിഡീസ് AMG G63 എസ്‌യുവിയിൽ നിന്നും വ്യത്യസ്‌തമാണ് എംഎംഎച്ച് ഗ്രൂപ്പിന്റെ പുതിയ വാഹനം. ബ്രാബസ് കിറ്റിൽ അണിയിച്ചൊരുക്കിയാണ് ജി-വാഗണിനെ പികെ ഹംസ സ്വന്തമാക്കിയിരിക്കുന്നത്. കസ്റ്റമൈസ് ചെയ്‌ത ഇന്റീരിയറും എക്സ്റ്റീരിയറും വഴി എസ്‌യുവിയെ കൂടുതൽ സ്പോർട്ടിയറാക്കാൻ ബ്രാബസ് കിറ്റുവഴി സാധിക്കും. 3.60 കോടി രൂപ എക്സ്ഷോറൂം വില വരുന്ന വാഹനത്തിന് കസ്റ്റമൈസേഷൻ കൂടി നൽകിയിരിക്കുന്നതിനാൽ ചെലവ് കൂടുതലാണ്.
മെക്കാനിക്കലായി AMG G63 എസ്‌യുവിക്ക് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിൻ്റെ സഹായത്തോടെയുള്ള ബൈ-ടർബോ 4.0 ലിറ്റർ V8 എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഒമ്പത് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 577 bhp പവറിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നത്.

AMG പെർഫോമൻസ് പാക്കേജിൻ്റെ ഭാഗമായി റേസ് സ്റ്റാർട്ടും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. അങ്ങനെ എസ്‌യുവിക്ക് മണിക്കൂറിൽ പരമാവധി 240 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാവുമെന്ന് ജർമൻ ആഡംബര വാഹന നിർമാതാക്കൾ പറയുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിൽ കുതിക്കാൻ വാഹനത്തിന് വെറും 4.3 സെക്കൻഡ് മതിയാവും. കൂടാതെ, ലോഞ്ച് കൺട്രോളും ആഡംബര എസ്‌യുവിക്കൊപ്പം ലഭ്യമാണ്.
31-ലധികം അപ്ഹോൾസ്റ്ററി ഓപ്ഷനുകളും 29 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളുമാണ് പുതിയ AMG G63 എസ്‌യുവിക്കൊപ്പം ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ ബ്ലാക്കിൽ ടാൻ ലെതറുള്ള മോഡലാണ് എംഎംഎച്ച് ഗ്രൂപ്പ് തങ്ങളുടെ ബ്രാബസ് കിറ്റുള്ള ജി-വാഗണിൽ തെരഞ്ഞെടുത്തിരിക്കുന്നത്. കോടികൾ മുടക്കുന്നതിനാൽ തന്നെ ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം യാതൊരു കുറവും ബെൻസ് ജി-വാഗണിൽ വരുത്തിയിട്ടില്ല.

12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ഏറ്റവും പുതിയ MBUX NTG7 സോഫ്റ്റ്‌വെയർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയിൽ പ്രവർത്തിക്കുന്ന ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, 3D സറൗണ്ട് ക്യാമറയുള്ള 18 സ്പീക്കറുകൾ, 3D സറൗണ്ട് ക്യാമറ, നാവിഗേഷൻ, 60-അധിഷ്ഠിത റിയാലിറ്റി-അടിസ്ഥാനത്തിലുള്ള, സ്പീക്കറുകൾ എന്നിവയെല്ലാം എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട് മെർസിഡീസ് ബെൻസ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








