മാരുതി പോലും കണ്ടാൽ ഞെട്ടും, ലംബോർഗിനിയുടെ ഗെറ്റപ്പിൽ നമ്മുടെ ആൾട്ടോ

ഇന്ത്യയിൽ വാഹന മോഡിഫിക്കേഷനുകൾക്ക് വിലക്കുണ്ടെങ്കിലും പലരും ഇന്നും അവരുടെ അഭിരുചികൾക്കനുസരിച്ച് തങ്ങളുടെ കാറുകളെ ഒരുക്കിയെടുക്കാറുണ്ട്. ഇത്തരത്തിൽ നിയമപരമായതും അല്ലാത്തതുമായ പല മോഡിഫിക്കേഷനുകളും കണ്ടുപരിചയിച്ചവരാണ് നാം. കുറഞ്ഞത് പെയിന്റടിച്ചോ അലോയ് വീലുകളിട്ടോ നമ്മുടെ വണ്ടികളെ കിടുക്കനാക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ വണ്ടിഭ്രാന്തൻമാരും.

നിരത്തിലേക്ക് ഇറങ്ങിയാൽ അലോയ് വീലുകളെങ്കിലും ഇടാത്ത കാറുകളെ കണ്ടെത്തുക തന്നെ പ്രയാസമാണ്. മാരുതി ആൾട്ടോയൊക്കെ മോഡിഫൈ ചെയ്‌ത് കുട്ടപ്പനാക്കി കൊണ്ടുനടക്കുന്നതും നമുക്ക് കാണാനാവും. അതുപോലൊരു ആൾട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തുരുമ്പിച്ച പഴയ മാരുതി സുസുക്കി ആൾട്ടോ പൂർണമായും പുനഃസ്ഥാപിച്ച വീഡിയോ യുട്യൂബിലൂടെയാണ് ശ്രദ്ധനേടുന്നത്. ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളായ ലംബോർഗിനിയുടെ വെർഡെ എർമെസ് ഗ്രീൻ കളർ ഓപ്ഷനിൽ ആൾട്ടോ പെയിന്റടിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.

Modified Maruti Alto

റീപെയിന്റിംഗ് ആണെങ്കിലും സംഭവം കണ്ടാൽ വൻ പെർഫെക്ഷനാണ്. അല്ലേലും മാരുതിയുടെ കാറുകൾ കസ്റ്റമൈസ് ചെയ്‌താൽ കാണാൻ തന്നൊരു ചേലാണ്. സ്റ്റോക്ക് കണ്ടീഷനിൽ അത്ര കിടിലമായി തോന്നിയില്ലെങ്കിലും ഒരു അലോയ് ഇട്ടാലോ ഇല്ലെങ്കിൽ ചെറിയ മോഡിഫിക്കേഷനുകൾ വരുത്തിയാലോ മാരുതി കാറുകൾ വേറെ ലെവലാവുമെന്നതിൽ ഒരു സംശയവും വേണ്ടവേണ്ട. ലംബോർഗിനിയുടെ വെർഡെ എർമെസ് ഗ്രീൻ കളർ ഓപ്ഷനിൽ ഒരുങ്ങിയ ആൾട്ടോയുടെ വീഡിയോ ബ്രോട്ടോമിറ്റിവ് (Brotomitv)എന്ന ചാനലാണ് യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്.

അവതാരകനും കടയുടെ ഉടമയും വാഹനം പരിചയപ്പെടുത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. 2010 മോഡൽ മാരുതി സുസുക്കി ആൾട്ടോയെയാണ് ഈ പരുവത്തിൽ ഒരുക്കിയെടുത്തിരിക്കുന്നതെന്ന് പറഞ്ഞാൽ പലരും അതിശയിച്ചേക്കാം. വീഡിയോയിൽ കാറിന്റെ പഴയരൂപവും കാണാം. അതിൽ നിന്നാണ് ഇത്രയും വലിയ മെയ്ക്കോവർ വണ്ടിക്കുണ്ടായിരിക്കുന്നത്. പഴയ രൂപത്തിൽ നിന്നും ആൾട്ടോയെ അടിമുടി മാറ്റുന്ന എല്ലാ ഘട്ടങ്ങളും വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വണ്ടി പൂർണമായും ഡിസ്അസംബ്ലിംഗ് ചെയ്തതിന് ശേഷമാണ് ഈ പെയിന്റിംഗ് വർക്ക് എടുത്തിരിക്കുന്നത്.

Modified Maruti Alto

ടെക്നീഷ്യൻ ഡെന്റ് നീക്കംചെയ്‌തുകൊണ്ടാണ് ആൾട്ടോയെ മോഡിഫൈ ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കാറിന്റെ ബോണറ്റിലെയും വാതിലുകളിലെയും മറ്റ് പാനലുകളിലെയും എല്ലാ ഡെന്റുകളും ഡിംഗുകളും ശരിയാക്കാൻ ഡെന്റ്-വലിംഗ് മെഷീനുകളെല്ലാം ഉപയോഗിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് വാഹനത്തിനെ പുനസ്ഥാപിക്കാൻ ആവശ്യമായ എല്ലാ വർക്കുകളും ചെയ്‌തതിന് ശേഷമാണ് ലംബോർഗിനിയുടെ നിറത്തിലേക്ക് മാറ്റുന്നത്. എക്സ്റ്റീരിയർ കളർ മാറ്റുന്നുണ്ടെങ്കിലും ഇന്റീരിയർ നിറമെല്ലാം സ്റ്റോക്ക് കണ്ടീഷനിൽ തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്.

എന്നാൽ അപ്ഹോൾസ്റ്ററിയെല്ലാം പുതുക്കിയിട്ടുണ്ടെന്നത് വീഡിയോയിൽ കാണാം. നിയമപരമായ മാറ്റങ്ങൾ മാത്രമാണ് മാരുതി ആൾട്ടോയിൽ വരുത്തിയിരിക്കുന്നതെന്ന് വീഡിയോയുടെ അവസാന ഭാഗത്ത് മനസിലാക്കാം. ആയതിനാൽ മോഡിഫിക്കേഷൻ പിടിക്കുമോ എന്ന കാര്യമോർത്ത് പേടിവേണ്ട. പിൻഭാഗത്ത് വലിയ സ്പോയിലർ നൽകിയിരിക്കുന്നത് ചിലർക്കെങ്കിലും അരോചകമായി തോന്നിയേക്കാം എന്നു മാത്രം. ഇതൊഴിച്ചു നിർത്തിയാൽ വണ്ടി പക്കാ കണ്ടീഷനായി. ശരിക്കും പറഞ്ഞാൽ പുതിയ വാഹനം കമ്പനിയിൽ നിന്നിറക്കിയതാണെന്നേ കണ്ടാൽ പറയൂ.

ഇത്രയും മനോഹരമായി നിങ്ങളുടെ പഴയ വാഹനം പെയിന്റ് ചെയ്‌തിറക്കാമെന്ന് ഈ വീഡിയോ പറഞ്ഞുതരും. സംഭവം എന്തായാലും ഓവറാക്കി ചളമാക്കിയില്ലെന്നു പറയാം. കാറിന് ഇത്തരത്തിൽ മറ്റൊരു പെയിന്റടിച്ചാൽ ആകെ ചെയ്യേണ്ടത് ആർസി ബുക്കിൽ വാഹനത്തിന്റെ നിറം മാറ്റാനുള്ള അപേക്ഷ നൽകുക എന്നതു മാത്രമാണ്. ആർമിയുടെ നിറമൊഴികെ മറ്റ് ഏത് കളർ വേണമെങ്കിലും വാഹനത്തിൽ ഉപയോഗിക്കാൻ ആളുകൾക്ക് സാധിക്കും. അധികൃതരുടെ അനുമതിയോടെ രൂപമാറ്റം അല്ലെങ്കില്‍ മോഡിഫിക്കേഷന്‍ നടത്തിയാല്‍ വാഹനം പിടിക്കപ്പെടില്ല. ആര്‍ടിഒയുടെ അനുമതിയോടെ വാഹനങ്ങളില്‍ ചില രൂപമാറ്റങ്ങള്‍ നടത്താന്‍ സാധിക്കും.

കാറിന്റെ നിറം മാറ്റുന്നത് രൂപമാറ്റങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും എന്നതിനാൽ ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ഓർമിക്കേണം. ആര്‍ടിഒയില്‍ നിന്നും അനുമതി നേടിയാല്‍ കാറിന്റെ നിറം മാറ്റാം എന്നതാണ് ചട്ടം. ഇതിന് വേണ്ടി ആദ്യം ബന്ധപ്പെട്ട ഉടമസ്ഥന്‍ നിറം മാറ്റുന്നത് സംബന്ധിച്ച് ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കണം. അനുമതി ലഭിച്ചാല്‍ കാറിന്റെ നിറം മാറ്റി ആര്‍സി ബുക്കില്‍ പുതിയ നിറം കൃത്യമായി രേഖപ്പെടുത്തണം. നിയമപരമായ മോഡിഫിക്കേഷനുകൾ മാത്രം വാഹനങ്ങളിൽ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണം. അല്ലെങ്കിൽ നിരത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ എഐ ക്യാമറ വഴി പെറ്റി വീട്ടിലെത്തും ഇനി മുതൽ.

More from DriveSpark

Article Published On: Saturday, April 22, 2023, 14:15 [IST]
English summary
Modified maruti alto looks great in lamborghini verde ermes green colour details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X