Range Rover ആഡംബര എസ്‌യുവി സ്വന്തമാക്കി ലാലേട്ടൻ, വില 3.39 കോടി രൂപ

സിനിമാ രംഗത്തുള്ളവർ പുത്തൻ കാറുകൾ വാങ്ങിക്കൂട്ടന്നൊരു കാലമാണ് ശരിക്കും ഇപ്പോൾ. അടുത്തകാലത്തായ സിനിമാ താരങ്ങൾ വാങ്ങുന്ന വാഹനങ്ങളുടെ വാർത്തകളും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം കണ്ടുമടുത്തവരാണ് മലയാളികൾ. മോളിവുഡിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തൻമാർ മമ്മൂട്ടിയും മകൻ ദുൽഖർ സമാനും ആണെന്ന കാര്യം പാട്ടാണ്.

എന്നാൽ മറുവശത്താവാട്ടെ ആഡംബര കാരവാൻ ഉൾപ്പെടയുള്ള വമ്പൻ വാഹന ശേഖരവുമായി മോഹൻലാലും മുൻപന്തിയിലുണ്ട്. കടുത്ത വാഹനപ്രേമിയെന്ന വിശേഷണമില്ലെങ്കിലും ടൊയോട്ട വെല്‍ഫയര്‍, മെർസിഡീസ് ബെന്‍സ് പോലെയുള്ള ഏറ്റവും മികച്ച മോഡലുകളാണ് ലാലേട്ടന്റെ കാർ ശേഖരത്തിലുള്ളത്. ഇപ്പോഴിതാ തൻ്റെ യാത്രകൾക്ക് കൂട്ടായി 3.39 കോടി രൂപ വിലയുള്ള പുത്തൻ ആഡംബര വാഹനം വാങ്ങിയിരിക്കുകയാണ് ലാലേട്ടൻ. അടുത്തിടെ ഓജസ് ഓട്ടോമൊബൈൽസിൽ നിന്നും ലക്ഷ്വറി കാരവാൻ പണിതിറക്കിയതിനു പിന്നാലെയാണ് മോഹൻലാൽ പുതിയ എസ്‌യുവിയും സ്വന്തമാക്കിയിരിക്കുന്നത്.

Mohanlal Buys Range Rover Autobiography

ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസ് മോഡലാണ് ലാലേട്ടൻ ഗരാജിലെത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നും മോഹൻലാൽ വാഹനത്തിന്റെ ഡെലിവറിയെടുക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാലിന്‍റെ കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് ഡീലര്‍മാര്‍ വാഹനം കൈമാറിയത്.

ലാലേട്ടനൊപ്പം ഭാര്യ സുചിത്രയും റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസിനെ സ്വീകരിക്കാനായി കൂടെയുണ്ട്. ഹബുക്കാ സിൽവർ നിറത്തിൽ പണികഴിപ്പിച്ച എസ്‍യുവിയാണ് താരം കൂടെക്കൂട്ടിയിരിക്കുന്നത്. മോഹൻലാലിന്റെ താൽപര്യത്തിന് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനും വാഹനത്തിന് നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 7 മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് ഈ മൂന്നുവരി ലോംഗ് വീൽബേസ് പതിപ്പിനെ ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്.

Mohanlal Buys Range Rover Autobiography

റേഞ്ച് റോവറിന്റെ അഞ്ചാം തലമുറയെ അത്യാഡംബരങ്ങളോടെ കഴിഞ്ഞ വർഷമാണ് ബ്രിട്ടീഷ് ബ്രാൻഡ് പുറത്തിറക്കിയത്. 2.38 കോടി രൂപ മുതൽ 3.52 കോടി രൂപ വരെയാണ് പുതുതലമുറ മോഡലിന്റെ എക്സ്ഷോറൂം വില വരുന്നത്. ആരുംകൊതിക്കുന്ന ആഡംബര സവിശേഷതകളുമായാണ് ഓട്ടോബയോഗ്രഫി വേരിയന്റ് ഒരുങ്ങിയിരിക്കുന്നതെന്നു വേണം പറയാൻ. കമ്പനിയുടെ പുതിയ MLA-Flex പ്ലാറ്റ്‌ഫോമിലാണ് എസ്‌യുവിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇമേജ് പ്രൊജക്‌ഷനുള്ള ഡിജിറ്റൽ എൽഇഡി ഹെഡ്‌ലാംമ്പും സിഗ്നേച്ചർ ഡിആർഎല്ലും തന്നെയാണ് മുന്നിലെ ശ്രദ്ധാകേന്ദ്രം.

ഇത് സ്പ്ലിറ്റ് ടെയിൽഗേറ്റും ഫ്ലോട്ടിംഗ് റൂഫും റോഞ്ച് റോവറിന്റെ ചാരുത നിലനിർത്താനും സഹായിച്ചിട്ടുണ്ടെന്നു വേണം പറയാൻ. വാഹനത്തിന്റെ അകത്തളം കണ്ടാൽ ആരും ഞെട്ടും. അത്യാഡംബര യാത്രകൾ സമ്മാനിക്കുന്നതിനായി ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിൽ ഇന്റീരിയറിൽ സെമി അനിലൈൻ ലെതർ സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ പിവി പ്രോ സിസ്റ്റത്തെ പിന്തുണയ്ക്കുന്ന പുതുതായി രൂപകൽപ്പന ചെയ്ത 13.1 ഇഞ്ച് കർവി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വിനോദത്തിനായി സജ്ജീകരിച്ചിരിക്കുന്നതും.

Mohanlal Buys Range Rover Autobiography

ഈ സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുമായി പൊരുത്തപ്പെടുകയും ചെയ്യും. 2022 ലാൻഡ് റോവറിൽ ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഘടിപ്പിച്ചിരിക്കുന്നു. പിന്നിലെ യാത്രക്കാർക്കായി എസ്‌യുവിക്ക് 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ടാബ്‌ലെറ്റുകൾ ലഭിക്കും. 1600-വാട്ട് മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റവും ഇതിലുണ്ടെന്നതാണ് പ്രത്യേകത. ക്യാബിൻ മലിനമായ കണങ്ങളിൽ നിന്ന് മുക്തമായി നിലനിർത്താൻ ഇതിന് ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ പ്രോ വരെയുണ്ട്.

4.4 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ലാലേട്ടൻ സ്വന്തമാക്കിയിരിക്കുന്ന ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസ് എസ്‌യുവിയുടെ ഹൃദയം. ഇത് 530 bhp കരുത്തിൽ പരമാവധി 750 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മണിക്കൂറിൽ പരമാവധി 255 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന മോഡലിന് ലാൻഡ് റോവറിന്റെ ടെറൈൻ റെസ്‌പോൺസ് 2 സിസ്റ്റം, ഇലക്‌ട്രോണിക് എയർ സസ്‌പെൻഷൻ തുടങ്ങിയ സവിശേഷതകളുമുണ്ട്.

തീർന്നില്ല, ഡൈനാമിക് റെസ്‌പോൺസ് പ്രോ, ഓൾ-വീൽ ഡ്രൈവ് ലേഔട്ട് ക്രമീകരണങ്ങളുമായാണ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി നിരത്തിലെത്തുന്നത്. ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു മോഹന്‍ലാല്‍ യാത്രകള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം. ഇനി എന്തായാലും ലക്ഷ്വറി എസ്‌യുവിയായിരിക്കും ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രകളിൽ താരത്തിന് കൂട്ടാവുക. ടൊയോട്ടയുടെ ലക്ഷ്വറി എംപിവിക്ക് പുറമെ ലാലേട്ടന് ലംബോർഗിനി ഉറൂസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെർസിഡീസ് ബെൻസ് GLS തുടങ്ങിയ ആഡംബര കാറുകളുടെ ശേഖരവുമുണ്ട്.

More from DriveSpark

Article Published On: Monday, April 10, 2023, 15:15 [IST]
English summary
Mohanlal buys range rover autobiography luxury suv video and images
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X