ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

മലയാളികളുടെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാലിനായി ഒരുക്കിയ കാരവാൻ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായ വാർത്തയായിരുന്നു. അത്യാഡംബര സംവിധാനങ്ങളുമായി ഒരുങ്ങിയിട്ടുള്ള പുതിയ കാരവാന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

പുതിയ കാരവൻ നേരിട്ടെത്തിയാണ് ലാലേട്ടൻ ഏറ്റുവാങ്ങിയത്. ബ്രൗൺ നിറത്തിലുള്ള ആഡംബര കാരവാനാണ് താരത്തിനായി നിർമിച്ചത്. ഇഷ്ടനമ്പറായ 2255 ലാണ് കാരവൻ രജിസ്റ്റർ ചെയ്തിരുന്നത്. വാഹത്തിന്റെ വശങ്ങളിൽ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകൾ നൽകി അലങ്കരിച്ചിരിക്കുന്നതും മനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാൻ നിർമിച്ചിരിക്കുന്നത് കേരളത്തിലെ സ്‌പെഷ്യൽ പർപ്പസ് വാഹനങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസാണ്. കിടിപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ബെൻസിന്റെ ബസിനെ ആഡംബര കാരവാനായി മെനഞ്ഞെടുത്തിരിക്കുന്നത്.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ ‌റജിസ്ട്രേഷൻ നമ്പർ എന്നതും ഹൈലൈറ്റാണ്. എറണാകുളം ആര്‍ടിഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം നമ്മുടെ സ്വന്തം ലാലേട്ടൻ സ്വന്തമാക്കിയിരിക്കുന്നത്.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

നിരവധി സിനിമാ താരങ്ങൾക്കായി വാഹനങ്ങൾ ഒരുക്കിയതിൽ പ്രശ‌സ്‌തരാണ്. കാരവാന്റെ ഡിസൈനർ ബിജു മാര്‍ക്കോസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

മുമ്പ് വാഹനത്തിന്റെ പുറംമോടിയും മറ്റ് ഫീച്ചറുകളും വെളിപ്പെടുത്തിയിരുന്നെങ്കിലും അത്യാഢംബര പൂർണമായ കാരവാന്റെ ഇന്റീരിയർ ചിത്രം ആദ്യമായാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ള ബ്രൗണ്‍ നിറത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കളർ ഓപ്ഷൻ നല്‍കിയാണ് അകത്തളവും നിർമിച്ചിരിക്കുന്നത്.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

റീഡിങ്ങ് ലൈറ്റുകള്‍ക്കൊപ്പം റോള്‍സ് റോയിസ് കാറുകള്‍ക്ക് സമാനമായി തിളങ്ങുന്ന ലൈറ്റുകള്‍ നല്‍കിയാണ് റൂഫും ഓജസ് പൂർത്തിയാക്കിയിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിൽ ഇനി ഈ കാരവാനായിരിക്കും മോഹൻലാൽ ഉപയോഗിക്കുക.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

3907 സിസി ശേഷിയുള്ള നാല് സിലിണ്ടർ 4d34i CRDi ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാണ് വാഹനം നിരത്തിലിറങ്ങിയിരിക്കുന്നത്.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

പതിവ് യാത്രകൾക്ക് മോഹൻലാൽ ഇപ്പോൾ ടൊയോട്ടയുടെ അത്യാഡംബര എംപിവിയായ വെല്‍ഫെയറാണ് ഉപയോഗിക്കുന്നത്. മമ്മൂട്ടിയെ പോലെ കടുത്ത വാഹനപ്രേമിയെന്ന വിശേഷണമില്ലെങ്കിലും ടൊയോട്ട വെല്‍ഫയര്‍, മെർസിഡീസ് ബെന്‍സ് പോലെയുള്ള ഏറ്റവും മികച്ച മോഡലുകളാണ് ലാലേട്ടന്റെ ഗരാജിലുള്ളത്.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

KL.07.CU.2020 എന്ന നമ്പരാണ് മോഹൻലാലിന്റെ ടൊയോട്ട വെൽഫെയറിനുള്ളത്. മോഡലിനെ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചപ്പോൾ ആമുഖ വില 79.5 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഇതിന്റെ എക്സ്ഷോറൂം വില 92.53 ലക്ഷം രൂപയാണ്. അതായത് ഓൺറോഡ് വില വരുമ്പോൾ ഏകദേശം ഒരു കോടി രൂപയ്ക്കുമേൽ ചെലവ് വരുമെന്ന് സാരം.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

ടൊയോട്ടയുടെ വലിയ ആരാധകനായ ലാലേട്ടൻ ജാപ്പനീസ് വാഹന നിർമാതാക്കളിൽ നിന്ന് ധാരാളം വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ജാപ്പനീസ് വാഹനങ്ങൾക്ക് പുറമെ ലാലേട്ടന് മെർസിഡീസ് ബെൻസിന്റെ GL350 സ്പോർട്‌സ് യൂട്ടിലിറ്റി വാഹനവും സ്വന്തമായുണ്ട്.

ചലിക്കുന്ന കൊട്ടാരം, പുത്തൻ കാരവാൻ ഏറ്റുവാങ്ങാൻ നേരിട്ടെത്തി മോഹൻലാൽ

ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന മോൺസ്റ്റർ എന്ന സിനിമയുടെ റീലിസും കാരവനോടൊപ്പം എത്തുന്നുവെന്ന പ്രത്യേക സന്തോഷവും മോഹൻലാലിനുണ്ട്. ജീത്തു ജോസഫ് ചിത്രം റാം ആണ് അണിയറയിൽ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു മോഹൻലാൽ ചിത്രം.

Article Published On: Friday, October 21, 2022, 14:12 [IST]
English summary
Mohanlal received new luxury caravan from ojes automobiles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X