സൂപ്പർബൈക്ക് സ്വപ്‌നം കാണാത്തവരുണ്ടോ... ഈ സെഗ്മെന്റിലെ വില കുറവുള്ള മോഡലുകൾ ഇതാ

കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾക്കൊപ്പം വലിയ പ്രീമിയം ബൈക്കുകളുടേയും വിപണിയും വളരുന്നതിനാൽ ഇന്ത്യൻ ഇരുചക്ര വാഹന വിപണി ക്രമേണ മാറ്റത്തിന് സാക്ഷ്യംവഹിക്കുകയാണ്. രാജ്യത്ത് ഇപ്പോൾ ലിറ്റർ ക്ലാസ് ബൈക്കുകളുടെ എണ്ണം എന്നത്തേക്കാളും കൂടുതലാണ്. ഇന്ന് മിക്കയാളുകൾക്കും അൽപം പ്രീമിയം മോട്ടോർസൈക്കിൾ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കാം.

ലിറ്റർ ക്ലാസ് ബൈക്കുകളുടെ എണ്ണം എന്നത്തേക്കാളും കൂടുതലാണ് എന്നിതിന് അർഥം താൽപ്പര്യമുള്ളവർക്ക് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ഉണ്ടെന്നാണ്. അതിനാൽ ഇന്ത്യയിൽ ഇന്ന് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന അഞ്ച് സൂപ്പർബൈക്കുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ? വിലയുടെ കാര്യത്തിൽ താങ്ങാനാവുന്നത് എന്നു ഉദ്ദേശിക്കുന്നത് ഏത് തരത്തിലാണെന്ന് അറിയാമല്ലോ അല്ലേ. ഒരു സൂപ്പർബൈക്ക് സ്വന്തമാക്കാൻ മുടക്കേണ്ടത് ഒന്നോ, രണ്ടോ, മൂന്നോ, നാലോ ലക്ഷമല്ലെന്ന് അറിയാവുന്നവർക്കായിതാ അത്തരം മോഡലുകളുടെ ലിസ്റ്റ്.

സൂപ്പർബൈക്ക് സ്വപ്‌നം കാണാത്തവരുണ്ടോ... ഈ സെഗ്മെന്റിലെ വില കുറവുള്ള മോഡലുകൾ ഇതാ

കവസാക്കി നിഞ്ച 1000

കവസാക്കി നിഞ്ച 1000 ഇന്ന് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ലിറ്റർ ക്ലാസ് ബൈക്കുകളിൽ ഒന്നാണ്. 11.98 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയുള്ള ഈ സൂപ്പർബൈക്ക് നിരവധി സ്‌പോർട്‌സ് ടൂറിംഗ് പ്രേമികൾക്ക് പ്രിയങ്കരമായൊരു മോഡൽ തന്നെയാണല്ലേ... 140.13 bhp പവറിൽ പരമാവധി 111 nm torque നൽകുന്ന 1,043 സിസി ഇൻലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് നിഞ്ച 1000 മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്.

ഇതിന് ടിഎഫ്ടി ഡിസ്പ്ലേ, എൽഇഡി ലൈറ്റിംഗ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, റൈഡ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്-ഷിഫ്റ്റർ, കോർണറിംഗ് എബിഎസ് എന്നീ കിടിലൻ ഫീച്ചറുകൾ ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി നൽകിയിട്ടുണ്ട്. കൂടാതെ സസ്പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പ്രീലോഡും റീബൗണ്ട് അഡ്ജസ്റ്റബിലിറ്റിയുമുള്ള മോണോഷോക്കുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. നിഞ്ച 1000-ന്റെ ബ്രേക്കിംഗിനായി 300 mm ട്വിൻ ഫ്രണ്ട് ഡിസ്‌കുകളും എബിഎസോട് കൂടിയ 250 mm റിയർ ഡിസ്‌ക്കും ഉൾപ്പെടുന്നു.

ഡ്യുക്കാട്ടി മോൺസ്റ്റർ

12.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഒരു സ്ട്രീറ്റ് ഫൈറ്റർ സൂപ്പർബൈക്കാണ് ഡ്യുക്കാട്ടി മോൺസ്റ്റർ. 937 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 109.96 bhp പവറിൽ 93 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. എൽഇഡി ലൈറ്റിംഗ്, മൂന്ന് റൈഡിംഗ് മോഡുകൾ (സ്പോർട്ട്, അർബൻ, ടൂറിംഗ്), വീലി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, ലോഞ്ച് കൺട്രോൾ എന്നിങ്ങനെ ധാരാളം ഇലക്ട്രോണിക്സ് ഫീച്ചറുകളും ഇറ്റാലിയൻ ബ്രാൻഡ് മിഡ്-റേഞ്ച് ടോർക്ക് ബൈക്കിനൊപ്പം സമ്മാനിച്ചിട്ടുണ്ട്.

സുസുക്കി കറ്റാന

സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ കറ്റാന സൂപ്പർ ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചത് അടുത്തിടെയാണ്. 13.61 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുമായി എത്തുന്ന ഈ കിടിലൻ മോഡലിന് 150.19 bhp കരുത്തിൽ 106 Nm torque വരെ നൽകുന്ന 999 സിസി ഇൻലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചിൽ നിന്നുള്ള പ്രയോജനങ്ങളും ഇത് നേടുന്നു. അതേസമയം ഇലക്ട്രോണിക്സ് പാക്കേജിൽ റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ലോ ആർപിഎം അസിസ്റ്റ് എബിഎസ്, റൈഡ്-ബൈ-വയർ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

സുസുക്കി ഹയാബൂസ

ഐതിഹാസികമായ ഹയബൂസയും ഈ ലിസ്റ്റിലെ പ്രധാനിയാണ്. 16.41 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ സൂപ്പർബൈക്ക് ശരിക്കും സുസുക്കിയുടെ അഡ്രസ് ആണെന്ന് വേണം പറയാൻ. 187.3 bhp കരുത്തിൽ 150 Nm torque വികസിപ്പിക്കുന്ന 1,340 സിസി ഇൻലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് ഹയബൂസയുടെ ഹൃദയം. ആറു സ്പീഡ് ഗിയർബോക്‌സാണ് മറ്റൊരു സവിശേഷത. കൂടാതെ ഒരു ക്വിക്ക്ഷിഫ്റ്ററും ഇതിന് ലഭിക്കുന്നു. അഞ്ച് റൈഡിംഗ് മോഡുകൾ, സിക്സ്-ആക്സിസ് ഐഎംയു, റൈഡ്-ബൈ-വയർ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ആന്റി-ലിഫ്റ്റ് കൺട്രോൾ സിസ്റ്റം, ആക്റ്റീവ് സ്പീഡ് ലിമിറ്റർ, ലോഞ്ച് കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ തുടങ്ങിയ മറ്റ് റൈഡർ എയ്ഡുകളും സുസുക്കി ബൈക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബിഎംഡബ്ല്യു S1000R

ഇന്ത്യയിലെ സൂപ്പർബൈക്ക് ശ്രേണിയിലെ ബിഎംഡബ്ല്യുവിന്റെ തുറുപ്പുചീട്ടാണ് 18.30 ലക്ഷം രൂപ വിലയുള്ള S1000R. അടുത്തിടെ പുതിയ രൂപത്തിൽ എത്തിയ സ്ട്രീറ്റ്‌ഫൈറ്റർ മോഡലിന് 162.26 bhp കരുത്തിൽ 114 Nm torque ഉത്പാദിപ്പിക്കുന്ന 999 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹൃദയം. ഇത് ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഒപ്പം റെയ്ൻ, റോഡ്, ഡൈനാമിക് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത റൈഡിംഗ് മോഡുകളും അണിനിരത്തുന്നുണ്ട്.

തീർന്നില്ല ആന്റി-ഹോപ്പിംഗ് ക്ലച്ച്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, എബിഎസ് പ്രോ, ഹിൽ സ്റ്റാർട്ട് കൺട്രോൾ, റൈഡിംഗ് മോഡുകൾ പ്രോ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC) തുടങ്ങിയ ഇലക്ട്രോണിക്‌സ് സവിശേഷതകളുടെ ഒരു നീണ്ടനിരയും ബിഎംഡബ്ല്യു S1000R സൂപ്പർബൈക്കിന്റെ പ്രത്യേകതയാണ്. എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ MSR, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ക്രമീകരിക്കാവുന്ന ഫ്രണ്ട്, റിയർ സസ്‌പെൻഷൻ എന്നിവയാലും സമ്പന്നമാണ്. ബ്രേക്കിംഗിനായി ട്വിൻ ഫ്രണ്ട് ഡിസ്ക്കും പിന്നിൽ സിംഗിൾ റിയർ ഡിസ്‌ക്കും ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, December 20, 2022, 16:00 [IST]
English summary
Most affordable superbikes that you can buy today in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X