ഏറ്റവും വിലയുള്ള കാർ ഉപയോഗിക്കുന്ന ഇന്ത്യക്കാരനെ അറിയുമോ? സിനിമയിലെ ചുംബന വീരൻ വരെ ലിസ്റ്റിലുണ്ട്

കാറുകളോട് ഇഷ്‌ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ഒരു സെക്കൻഡ് ഹാൻഡ് കാർ എങ്കിലും സ്വന്തമാക്കണമെന്ന സ്വപ്‌നവുമായി രാപ്പകൽ അദ്ധ്വാനിക്കുന്നവരാവും നമ്മളിൽ പലരും. എന്നാൽ ആഡംബര വീടിന്റെ വിലയോളം വരുന്ന കാറുകൾ വാങ്ങുന്നവരും ഇന്ത്യയിലുണ്ട്. എല്ലാത്തരം വാഹനങ്ങളേയും സ്നേഹിക്കുന്ന വണ്ടിഭ്രാന്തൻമാർക്ക് ഇതെല്ലാം സന്തോഷം നൽകുന്ന കാര്യങ്ങളുമാണ്. സിനിമാ താരങ്ങളും വലിയ വ്യവസായികളുമെല്ലാം ആഡംബര കാറുകൾ വാങ്ങുന്നത് ആഘോഷിക്കുന്നവരാണ് നാം. എന്നാൽ ഇന്ത്യയിൽ ഏറ്റവും വിലയുള്ള കാർ ഉപയോഗിക്കുന്നത് ആരാണെന്ന് അറിയാമോ? മുകേഷ് അംബാനിയോ അല്ലെങ്കിൽ നിത അംബാനിയോ ഒക്കെയാവുമെന്ന് വിചാരിച്ചെങ്കിൽ തെറ്റി കേട്ടോ.

രാജ്യത്തെ ഏറ്റവും വിലയേറിയ കാറുകൾ സ്വന്തമാക്കിയിട്ടുള്ള നാല് വ്യക്തികൾ ആരെന്ന് ഈ ലേഖനത്തിലൂടെ പറഞ്ഞുതരാം. നാം താമസിക്കുന്ന വീടിനേക്കാൾ വിലയുള്ള ആഡംബര കാറുകളിലാണ് ഇവരുടെ സഞ്ചാരം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ ഒരു സിനിമ നടനുമുണ്ട് കേട്ടോ. ചുംബന വീരൻ വരെ ലിസ്റ്റിലുണ്ടാവുമ്പോൾ അതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.

Most Expensive Cars And Owners In India

റോൾസ് റോയ്‌സ് ഫാന്റം VIII EWB: യോഹാൻ പൂനവാലയാണ് രാജ്യത്തെ ഏറ്റവും വില കൂടിയ കാർ ഉപയോഗിക്കുന്നവരിൽ ഒന്നാമൻ. ഇന്റര്‍വാല്‍വ് പൂനവാല ലിമിറ്റഡ്, എല്‍-ഒ-മാറ്റിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പൂനവാല എന്‍ജിനിയറിംഗ് ഗ്രൂപ്പിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയെല്ലാം ചെയര്‍മാനാണ് ഇദ്ദേഹം. 22 കോടി രൂപയോളം വില വരുന്ന ഫാന്റം VIII EWB ആഡംബര കാറിലാണ് പൂനവാലയുടെ ഇപ്പോഴത്തെ സഞ്ചാരം.

ആഡംബര കാറുകൾ, സൂപ്പർകാറുകൾ, ദശലക്ഷക്കണക്കിന് വിലയുള്ള വിന്റേജ് കാറുകൾ എന്നിവ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള യോഹാൻ പൂനവാലയ്ക്ക് 27 ബില്യൺ ഡോളറിലധികം അതായത് ഏകദേശം 2.3 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് കണക്കുകൾ. ബൊഹീമിയൻ ചുവപ്പ് നിറത്തിലുള്ള റോൾസ് റോയ്‌സ് സെഡാനും യോഹാൻ പൂനവാലയുടെ പോർച്ചിലുണ്ട്.

Most Expensive Cars And Owners In India

റോൾസ് റോയ്‌സ് ഫാന്റം VIII EWB: ഇതേ കാർ ഉപയോഗിക്കുന്ന നിത അംബാനിയുടെ യാത്രകളും രാജ്യത്തെ ഏറ്റവും വിലയേറിയ വാഹനങ്ങളിൽ ഒന്നിലാണ്. ഫാന്റം VIII EWB സ്റ്റാൻഡേർഡ് മോഡലിന് ഏകദേശം 12 കോടി രൂപയോളമാണ് വില വരുന്നത്. ഏഷ്യയിലെ ഏറ്റവും ധനികനായ കോടീശ്വരൻ മുകേഷ് അംബാനിയുടെ ഭാര്യ റോസ് ക്വാർട്‌സ് എന്ന പ്രത്യേക കളർ ഓപ്ഷൻ കൂടി തെരഞ്ഞെടുത്തിരിക്കുന്നതിനാൽ വാഹനത്തിന്റെ വില ഇതിലും കൂടിയിട്ടുണ്ടെന്നാണ് വിവരം.

വാഹനത്തിന് 15 കോടിയിലധികം വിലയുണ്ടെന്ന് പറയപ്പെടുന്നു. റോസ് ക്വാർട്സ് എക്സ്റ്റീരിയറിനൊപ്പം ഓർക്കിഡ് വെൽവെറ്റ് ഇന്റീരിയറാണ് നിത അംബാനി തെരഞ്ഞെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സിന്റെ മുൻനിര മോഡലാണ് ഫാൻ്റം. . EWB പതിപ്പായതിനാൽ പിൻസീറ്റ് യാത്രക്കാർക്ക് അത്യാഡംബര യാത്രയാണ് വാഹനം സമ്മാനിക്കുന്നത്.

Most Expensive Cars And Owners In India

ബെന്റ്ലി മുൽസാൻ EWB സെന്റിനറി എഡിഷൻ: ബ്രിട്ടീഷ് ബയോളജിക്കൽസ് ചെയർമാൻ വിഎസ് റെഡ്ഡിയുടേതാണ് ഈ വാഹനം. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറായിരുന്നുവിത്. ബ്രാൻഡിന്റെ 100-ാം വാർഷികം ആഘോഷിക്കുന്നതിനായി ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ പുറത്തിറക്കിയ പ്രത്യേക മോഡലായിരുന്നു സെന്റിനറി എഡിഷൻ. ലിമിറ്റഡ് എഡിഷൻ മോഡലിന് ഏകദേശം 14 കോടി രൂപയോളമാണ് വില വന്നിരുന്നത്.

റോൾസ് റോയ്‌സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ്: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിയും ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകളിൽ ഒന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ്. ഏകദേശം 12.50 കോടി രൂപയോളമാണ് കിസ്സിംഗ് സ്റ്റാർ ഈ മോഡൽ വാങ്ങാനായി പൊടിച്ചിരിക്കുന്നത്. ഈ അത്യാഡംബര മോഡൽ സ്വന്തമാക്കിയ ബോളിവുഡിലെ ആദ്യത്തെ താരം കൂടിയാണ് ഇമ്രാൻ ഹാഷ്മിയെന്നാണ് വിവരം.

മക്ലാരൻ 765 LT സ്പൈഡർ: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിക പ്രമുഖൻ നസീർ ഖാൻ നല്ല ഒന്നാന്തരം വണ്ടിഭ്രാന്തൻമാരിൽ ഒരാളാണ്. മക്ലാരന്റെ ഈ സൂപ്പർകാറിനായി ഖാൻ 12 കോടി രൂപയോളമാണ് മുടക്കിയിരിക്കുന്നത്. 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനുള്ള സ്പൈഡറിന് 765 bhp കരുത്തിൽ 800 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

More from DriveSpark

Article Published On: Tuesday, February 18, 2025, 11:34 [IST]
English summary
Most expensive cars and owners in india yohan poonawalla to emraan hashmi
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X