കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിയത് ഈ നിറത്തിലുള്ള കാർ, ഗസ് അടിക്കാമോ?

പുത്തനൊരു കാർ വാങ്ങാൻ പദ്ധതിയിട്ടാൽ പലരും കറങ്ങിപ്പോവുന്നൊരു തീരുമാനമായിരിക്കും ഏത് നിറം തെരഞ്ഞെടുക്കുമെന്നത്. വീട്ടിലുള്ളവർക്കെല്ലാം വ്യത്യസ്‌തമായ അഭിപ്രായങ്ങളാണ് ഉള്ളതെങ്കിൽ കാര്യങ്ങൾ കൂടുതൽ കുഴങ്ങും. വണ്ടി വാങ്ങുമ്പോൾ കളർ ശ്രദ്ധയോടെ വാങ്ങിയില്ലെങ്കിൽ പല പ്രശ്‌നങ്ങളും നേരിട്ടേക്കാമെന്നത് പലർക്കും അറിയില്ല. റീസിയെൽ വാല്യൂ, മെയിന്റനെൻസ് ചെയ്യാനുള്ള പൊല്ലാപ്പ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ടാവും കേട്ടോ. എന്തൊക്കെയായാലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുന്ന നിറം വെള്ളയാണെന്നതാണ് സത്യം. 2025 BASF കളർ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാർ നിറമാണ് വൈറ്റ്.

2025 കലണ്ടർ വർഷത്തിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് വൈറ്റ് കളർ ഓപ്ഷനുകളാണെന്നാണ് റിപ്പോർട്ട്. വിപണിയുടെ 48 ശതമാനത്തോളം വരുമെന്നാണ് കണക്കുകൾ. എന്നാൽ ഇന്ത്യയിൽ വാഹനം വാങ്ങുന്നവർ ബ്ലാക്ക്, ബ്ലൂ, ഗ്രീൻ തുടങ്ങിയ വൈബ്രൻ്റ് ഓപ്ഷനുകൾ വാങ്ങാനും താത്പര്യം കാണിക്കുന്നുണ്ട്. അടുത്തകാലത്തായി ഈ നിറങ്ങൾക്ക് പ്രചാരം ഏറിവരികയാണെന്ന സൂചനയാണ് ഇവ നൽകുന്നത്.

Most Indians Buy White-Coloured Cars In 2025 BASF Colour Report

എങ്കിലും BASF റിപ്പോർട്ട് കാണിക്കുന്നത് നിറങ്ങളുടെ കാര്യത്തിൽ ഇന്ത്യ വളരെ നിഷ്പക്ഷത പുലർത്തുന്ന ഒരു വിപണിയായി തുടരുന്നു എന്നാണ്. കഴിഞ്ഞ വർഷം പുതുതായി കാർ വാങ്ങിയവരിൽ 48 ശതമാനം വൈറ്റ് കളർ ഓപ്ഷൻ തെരഞ്ഞെടുത്തപ്പോൾ 17 ശതമാനം ആളുകൾ ഗ്രേ നിറത്തിലുള്ള കാറുകളാണ് വാങ്ങിയത്. പിന്നാലെ മൂന്നാമതായി 10 ശതമാനം ആളുകൾ സിൽവറും 10 ശതമാനം ആളുകൾ ബ്ലാക്ക് കളർ ഓപ്ഷനിലുള്ള വാഹനങ്ങളും സ്വന്തമാക്കി.

റോഡിലെ പുതിയ കാർ നിറങ്ങളിൽ ഭൂരിഭാഗവും അക്രോമാറ്റിക് നിറങ്ങളാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. പല വാഹന നിർമാതാക്കളും ഇപ്പോൾ ഡാർക്ക് എഡിഷൻ അല്ലെങ്കിൽ ബ്ലാക്ക് തീം എഡിഷനുകൾ വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും കണക്കുകളിൽ കറുപ്പിന് വലിയ വർധനവ് സൃഷ്ടിക്കാനായിട്ടില്ല. മറ്റ് നിറങ്ങളെ അപേക്ഷിച്ച് മെയിൻ്റനെൻസ് ചെയ്‌ത് മുമ്പോട്ട് കൊണ്ടുപോവാൻ അൽപം ബുദ്ധിമുട്ടാണെന്നതാണ് ഇവയിലേക്ക് അധികം ആളുകൾ അടുക്കാത്തത്.

Most Indians Buy White-Coloured Cars In 2025 BASF Colour Report

അവിടെയാണ് വൈറ്റ് നിറം വേറിട്ടുനിൽക്കുന്നത്. വൈറ്റ് കളർ ഓപ്ഷനിലുള്ള കാർ കൊണ്ടുനടക്കാനും പരിപാലിക്കാനും വളരെ എളുപ്പമാണ്. എവിടെയെങ്കിലും തട്ടിയാലും മുട്ടിയാലും ഒന്ന് റീപെയിന്റ് ചെയ്യുന്നത് മറ്റ് നിറങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ്. റെഡ്, ബ്ലാക്ക് നിറമുള്ള കാറുകൾക്ക് ദിവസേന നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ നിറം മങ്ങാനും പാടുകൾ ദൃശ്യമാകാനും സാധ്യത കൂടുതലാണ്. അതേസമയം വെളുത്ത കാറുകൾ വേഗത്തിൽ പഴക്കം തോന്നില്ലെന്നതും പെയിന്റ് മങ്ങുമ്പോൾ പോലും പോറലുകൾ ദൃശ്യമാവില്ലെന്നതും ഗുണകരമാണ്.

പിന്നെ വൈറ്റിനാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉയർന്ന റീസെയിൽ വാല്യു ഉള്ളതായും കണക്കാക്കപ്പെടുന്നത്. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് വൈറ്റ് നിറത്തിലുള്ള കാറുകൾക്കാണ്. പരിപാലിക്കാനുള്ള എളുപ്പമാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം. വേനൽക്കാലത്ത് ചൂട് കൂടുതലുള്ള ഇന്ത്യയിൽ വൈറ്റ് നിറം വാഹനങ്ങൾക്ക് വലിയ അനുഗ്രഹം കൂടിയാണ്. ചൂട് കാലത്ത് ലൈറ്റ് കളർ വസ്ത്രങ്ങൾ ധരിക്കുമ്പോഴുണ്ടാവുന്നത് പോലെയുള്ള ഗുണങ്ങൾ കാറിൻ്റെ കാര്യത്തിലുമുണ്ട്.

Most Indians Buy White-Coloured Cars In 2025 BASF Colour Report

ഡാർക്ക് നിറങ്ങളിലുള്ളവയെ അപേക്ഷിച്ച് വെളുത്ത കാറുകൾ കൂടുതൽ സൂര്യപ്രകാശവും ചൂടും പ്രതിഫലിപ്പിക്കും. സൂര്യപ്രകാശത്തിൽ ഒരു മണിക്കൂർ പാർക്ക് ചെയ്താൽ ഒരു ബ്ലാക്ക് കാറിന്റെ താപനില 70 ഡിഗ്രി സെൽഷ്യസും സിൽവർ നിറമുള്ള കാറിന്റെ താപനില 63 ഡിഗ്രി സെൽഷ്യസുമായിരിക്കും. അതേസയം ഒരു വൈറ്റ് കളർ കാറിന്റെ താപനില ഏകദേശം 44 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നുമാണ് പഠനങ്ങൾ കാണിക്കുന്നത്. ഇന്ത്യയിലെ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് ഈ വ്യത്യാസം പ്രകടമാവുകയും ചെയ്യും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 22, 2026, 17:45 [IST]
English summary
Most indians buy white coloured cars in 2025 basf colour report
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X